കാർഷിക മേഖലയുടെ വളർച്ചയ്ക്കും, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി കേന്ദ്രം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ബുധനാഴ്ച പറഞ്ഞു, 2014-22 കാലയളവിൽ കാർഷിക മേഖലയ്ക്കായി ഏകദേശം 6.22 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 3.75 ലക്ഷം കോടി രൂപയുടെ കാർഷിക ഉൽപന്നങ്ങളുടെ റെക്കോർഡ് കയറ്റുമതി നടന്നിട്ടുണ്ടെന്നും പട്ടേൽ ചൂണ്ടിക്കാട്ടി. മുമ്പ് കാർഷിക മേഖലയിൽ 100 സ്റ്റാർട്ടപ്പുകൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ എന്നാൽ കഴിഞ്ഞ 7-8 വർഷത്തിനുള്ളിൽ ഇത് 4,000-ലധികമായി വർദ്ധിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.
2006-14 കാലയളവിൽ കാർഷിക ബജറ്റ് 1,48,162.16 കോടി രൂപയായിരുന്നപ്പോൾ 2014-22ൽ കാർഷിക മേഖലയ്‌ക്കുള്ള ബജറ്റ് വിഹിതം 6,21,940.92 കോടി രൂപയിൽ എത്തിയതായി പട്ടേൽ അറിയിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan) പദ്ധതിക്ക് കീഴിൽ, അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രം നേരിട്ട് 2.16 ലക്ഷം കോടി രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പ്രകാരം മൂന്ന് തുല്യ ഗഡുക്കളായി കേന്ദ്രം പ്രതിവർഷം 6,000 രൂപ നൽകുന്നു. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ നൽകി കർഷകരെ പ്രധാനമന്ത്രി ശാക്തീകരിച്ചതായി മന്ത്രി പറഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ, അഴിമതിയുടെയും ഇടനിലക്കാരുടെയും പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുന്നതിനൊപ്പം നിരവധി പ്രശ്‌നങ്ങളിൽ നിന്നും കൊള്ളകളിൽ നിന്നും കർഷകരെ രക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിത്ത് മുതൽ വിപണി വരെ സർക്കാർ ഒരു പുതിയ ആശയം സൃഷ്ടിച്ചുവെന്നും കർഷകരുടെ ജീവിത സാഹചര്യങ്ങളിലും ജീവിത നിലവാരത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രധാന പദ്ധതികളെക്കുറിച്ച് വിശദീകരിച്ച പട്ടേൽ, ഇ-നാം പോർട്ടലിൽ രാജ്യത്തുടനീളം 1.74 കോടിയിലധികം കർഷകരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും 2.36 ലക്ഷം ബിസിനസുകൾ ഇ-നാം വഴി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. 2.22 ലക്ഷം കോടി രൂപയുടെ ബിസിനസ് ഇതിനകം നടന്നു. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം 1.25 ലക്ഷം കോടി രൂപയുടെ ക്ലെയിമുകൾ അടച്ചിട്ടുണ്ടെന്നും 25,185 കോടി രൂപ കർഷകർ ഇൻഷുറൻസ് പ്രീമിയമായി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ 3,855-ലധികം എഫ്പിഒകൾ(FPO) ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (Farmer Producer Organisations) രജിസ്റ്റർ ചെയ്തിട്ടുണ്ട്, 22.71 കോടി സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുകയും 11,531 ടെസ്റ്റിംഗ് ലബോറട്ടറികൾക്ക് അംഗീകാരം നൽകുകയും ചെയ്തു. മുൻ സർക്കാരിൽ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയുടെ വിഹിതം 6,057 കോടി രൂപയായിരുന്നെങ്കിൽ മോദി സർക്കാർ ഇത് 136 ശതമാനം വർധിപ്പിച്ച് 15,511 കോടി രൂപയാക്കി. മൈക്രോ ഇറിഗേഷൻ ഫണ്ടിന് കീഴിൽ 17.09 ലക്ഷം ഹെക്ടർ സ്ഥലത്ത് 4710.96 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. മുൻ സർക്കാരിന്റെ കാലത്ത് കാർഷിക വായ്പ 7.3 ലക്ഷം കോടി രൂപയായിരുന്നെന്നും 2022-23ൽ മോദി സർക്കാർ ലക്ഷ്യം 18.5 ലക്ഷം കോടി രൂപയായി ഉയർത്തിയെന്നും പട്ടേൽ പറഞ്ഞു. കർഷകർക്ക് മിതമായ വിലയിൽ മണ്ണിന്റെ പോഷകങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കാൻ വളം സബ്‌സിഡി സർക്കാർ വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: UNSC: യുഎൻ സ്ഥിരാംഗത്വത്തിനായി ഇന്ത്യയ്ക്ക് പിന്തുണ നൽകി ഫ്രാൻസും യു കെയും
Share your comments