1. News

വിവിധ തസ്‌തികകളിലെ നിയമനത്തിനായുള്ള പിഎസ്സി വിജ്ഞാപനം ഡിസം.29ന് പ്രസിദ്ധീകരിക്കും

വിവിധ തസ്‌തികകളിലെ നിയമനത്തിനായി പിഎസ്സി വിജ്ഞാപനം 29ന് പ്രസിദ്ധീകരിക്കും. പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി 46 വിഭാഗങ്ങളിലേയ്ക്കാണ് നിയമനം നടത്തുന്നത്. എൽഎസ്ജിഐ സെകട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്‌തികകൾ), സബ് ഇൻസ്പെക്ടർ, വുമൺ പൊലീസ് കോൺസ്റ്റബിൾ, ഓഫീസ് അറ്റൻഡൻഡ് (പി.എസ്.സി, സെക്രട്ടേറിയേറ്റ്), സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 തുടങ്ങി വിഭാഗങ്ങളിലെ വിജ്ഞാപനമാണ് വരുന്നത്.

Meera Sandeep
PSC notification for recruitment of various posts will be published on 29th December
PSC notification for recruitment of various posts will be published on 29th December

വിവിധ തസ്‌തികകളിലെ നിയമനത്തിനായി പിഎസ്സി വിജ്ഞാപനം 29ന് പ്രസിദ്ധീകരിക്കും.  പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി 46 വിഭാഗങ്ങളിലേയ്ക്കാണ് നിയമനം നടത്തുന്നത്.  എൽഎസ്ജിഐ സെകട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്‌തികകൾ), സബ് ഇൻസ്പെക്ടർ, വുമൺ പൊലീസ് കോൺസ്റ്റബിൾ, ഓഫീസ് അറ്റൻഡൻഡ് (പി.എസ്.സി, സെക്രട്ടേറിയേറ്റ്), സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 തുടങ്ങി വിഭാഗങ്ങളിലെ വിജ്ഞാപനമാണ് വരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/12/2023)

തസ്‌തികകളുടെ വിശദവിവരങ്ങൾ

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

1. കേരള പോലീസിൽ വിവിധ ബറ്റാലിയനുകളിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി), (ആംഡ് പോലീസ് ബറ്റാലിയൻ).

2. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്‌തികമാറ്റം മുഖേന).

3. വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം).

ബന്ധപ്പെട്ട വാർത്തകൾ: കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൽ ഡ്രോണ്‍ ഓപ്പറേറ്റർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

4. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹെസ്കൂൾ ടീച്ചർ (ഹിന്ദി) തസ്തികമാറ്റം മുഖേന).

5. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മീഡിയം).

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).

7. വിവിധ ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/ പൌൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ / സ്റ്റോർ കീപ്പർ എസ്യൂമറേറ്റർ.

9. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം).

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ?) (നേരിട്ടും തസ്തികമാറ്റം മുഖേനയും).

വിവിധ ജില്ലകളിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ ദ്രേസർ.

12. തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ.

ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 5447 ഓഫീസർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ജനറൽ റിക്രൂട്ട്മെന്റ്- സംസ്ഥാനതലം

തദ്ദേശസ്വയംഭരണ വകുപ്പിൽ (ഇആർഎ) സെക്രട്ടറി (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ).

കേരള പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ട‌ർ (ട്രെയിനി).

പോലീസ് (ആംഡ് പോലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി).

കേരള പോലീസിൽ വുമൺ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (വുമൺ പോലീസ് ബറ്റാലിയൻ).

കേരള പബ്ലിക് സർവീസ് കമ്മിഷൻ / ഗവ.സെകട്ടേറിയേറ്റ്/ ഓഡിറ്റ് വകുപ്പ്; കേരള ലെജിസ്ലേച്ചർ സ്വെകട്ടേറിയേറ്റ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ ഓഫീസ് അറ്റൻഡന്റ്.

സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പഞ്ചകർമ്മ.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓട്ടോ റൈനോ ലാറിങ്കോളജി ഹെഡ് ആൻഡ് നെക്ക് (ഇ.എൻ.ടി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീപ്രൊഡക്ടീവ് മെഡിസിൻ.

പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്‌ചറൽ വിങ്) ആർക്കിടെക്ചറൽ അസിസ്റ്റന്റ്.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീസർച്ച് അസിസ്റ്റന്റ് (കെമിസ്ട്രി).

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്ന‌ീഷ്യൻ (ഫാർമസി).

കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അസിസ്റ്റന്റ് (കന്നട അറിയാവുന്നവർ).

കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് സെറോളജിക്കൽ അസിസ്റ്റന്റ്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ്റ് (ഡയാലിസിസ്).

ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ്

കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടൻമാർ ao).

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പഞ്ചകർമ്മ അസിസ്റ്റന്റ്.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്.

സ്പെഷ്യൽ റിക്രൂട്ട്മെന്റ്- സംസ്ഥാനതലം

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടിച്ചർ (ജുനിയർ) ഫിസിക്സ് (പട്ടികവർഗ്ഗം).

എൻസിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം

തുറമുഖ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിങ്ങ്) വകുപ്പിൽ അസിസ്റ്റൻ്റ് മറൈൻ സർവ്വേയർ (പട്ടികജാതി).

2, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (പട്ടികവർഗ്ഗം).

3, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) അറബിക്, (പട്ടികജാതി, പട്ടികവർഗ്ഗം).

അച്ചടി (ഗവൺമെന്റ് പ്രസ്സുകൾ) വകുപ്പിൽ ഓഫ്സെറ്റ് പ്രിൻ്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II (ധീവര).

എൻസിഎ റിക്രൂട്ട്മെന്റ് - ജില്ലാതലം

1. കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (കന്നട മീഡിയം) (മുസ്ലീം).

2. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്വറൽ സയൻസ്) മലയാളം മീഡിയം (ധീവര).

3. തൃശുർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (എസ്.സി.സി.സി.).

4. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടിച്ചർ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ).

5. വിവിധ ജില്ലകളിൽ ആര്യോഗ്യ വകുപ്പ്/ മുനിസിപ്പൽ കോമൺ സർവീസിൽ ജുനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (മുസ്ലീം, എസ്.ഐ.യു.സി. നാടാർ, ഹിന്ദുനാടാർ, ധീവര, വിശ്വകർമ്മ, എസ്.സി.സി.സി.).

6. വിവിധ ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്‌മ/പൌശ്രടി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ, സ്റ്റോർ കീപ്പർ, എന്യൂമറേറ്റർ (ധീവര, ഹിന്ദുനാടാർ).

7. കൊല്ലം ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ കുക്ക് (ധീവര, എൽ.സി. /എ.ഐ.. മുസ്ലീം), 6, മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളിൽ ‘ ആയ് (ധീവര).

English Summary: PSC notification for recruitment of various posts will be published on 29thDec

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds