News
കര്‍ഷകര്‍ക്ക് കാലാവസ്ഥ അറിയാന്‍ റേഡിയോ ചാനലുമായി മഹാരാഷ്ട്ര

കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് മുന്നറിയിപ്പുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി പുതിയ റേഡിയോ ചാനലുമായി മഹാരാഷ്ട്ര. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി വിദഗ്ധസംഘത്തെ അയക്കും.
ലാത്തൂര്‍ ജില്ലയിലെ ലോഡഗ ഗ്രാമത്തിലായിരിക്കും റേഡിയോ സ്റ്റേഷന്‍റെ പ്രവര്‍ത്തനം.
മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അടങ്ങുന്ന കര്‍ഷകസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കാലാവസ്ഥാമാറ്റം. കഴിഞ്ഞ രണ്ടു മാസങ്ങളായി മഹാരാഷ്ട്രയില്‍ മൂടിയ കാലാവസ്ഥയാണ് കണ്ടുവരുന്നത്. സതാര, സാംഗ്ലി ഭാഗങ്ങളില്‍ കടുത്ത മണ്‍സൂണ്‍ കാലവര്‍ഷമാണ് ലഭിച്ചത്. മറാത്വാഡ ഭാഗത്താവട്ടെ, മണ്‍സൂണിന് ശേഷം കൃഷി നശിക്കുകയും ചെയ്തു.
കാലാവസ്ഥാമാറ്റവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമെല്ലാം പുതിയ റേഡിയോ ചാനല്‍ ചര്‍ച്ച ചെയ്യും.
Share your comments