1. News

പെരിന്തല്‍മണ്ണ സബ് ജയിലില്‍ മഴവെള്ള കൊയ്ത്തു സംവിധാനം.

ജയില്‍ അന്തേവാസികളുടെ നിത്യോപയോഗത്തിനാവശ്യമായ വെള്ളം കണ്ടെത്തുന്നതിനും വേനല്‍ക്കാലത്തെ രൂക്ഷമായ ജല പ്രതിസന്ധി പരിഹരിക്കുന്നതിനും വേണ്ടി പെരിന്തല്‍മണ്ണ സബ് ജയിലില്‍ മഴവെള്ള കൊയ്ത്ത് സംവിധാനം ഒരുക്കി.

KJ Staff

ജയില്‍ അന്തേവാസികളുടെ നിത്യോപയോഗത്തിനാവശ്യമായ  വെള്ളം കണ്ടെത്തുന്നതിനും വേനല്‍ക്കാലത്തെ രൂക്ഷമായ ജല പ്രതിസന്ധി പരിഹരിക്കുന്നതിനും വേണ്ടി  പെരിന്തല്‍മണ്ണ സബ് ജയിലില്‍  മഴവെള്ള കൊയ്ത്ത് സംവിധാനം ഒരുക്കി. പെരിന്തല്‍മണ്ണ ലെന്‍സ് ഫെഡ് ഏരിയ കമ്മിറ്റിയാണ് മഴവെള്ളക്കൊയ്ത്ത് കിണര്‍ റിച്ചാര്‍ജിംഗ് സംവിധാനമൊരുക്കിയത്.

ജയില്‍ കെട്ടിടങ്ങളിലെ മഴവെള്ളം പൈപ്പിലൂടെ കിണറിനടുത്ത് സ്ഥാപിച്ച ജലസംഭരണിയില്‍ എത്തിക്കും. ഈ സംഭരണിയില്‍ പുഴമണല്‍, മെറ്റല്‍, കരിക്കട്ട, ഇഷ്ടിക,ഓട് കഷണങ്ങള്‍ എന്നിവ നിക്ഷേപിച്ചതിനാല്‍ മഴവെള്ളം ശുദ്ധീകരിക്കപ്പെടും. ശുദ്ധീകരിച്ച മഴവെള്ളം കിണറിനകത്തേക്ക് കടത്തി വിടും. ജയില്‍ അന്തേവാസികള്‍ക്ക് നിത്യാവശ്യങ്ങള്‍ക്ക് വേണ്ട ജലം ഇങ്ങനെ സംഭരിക്കാനാകും. മൂന്നു നാല് വര്‍ഷം കൊണ്ട് ജലലഭ്യത ഒരു പരിധി വരെ ഉയര്‍ത്താനുമാകും.

ജല വിനിമയത്തിലും വിനിയോഗത്തിലുമുള്ള ധാരാളിത്തം കുറച്ച് ജലസാക്ഷരരാവേണ്ടതിന്റെ ആവശ്യകത ഉത്തര മേഖല ജയില്‍ ഡിഐജി എസ് സന്തോഷ് കുമാര്‍ മഴവെള്ള കൊയ്ത്ത് സംവിധാനം ഉദ്ഘാടനം ചെയ്ത് കൊണ്ട്  ഓര്‍മ്മപ്പെടുത്തി. ലെന്‍സ് ഫെഡ് ഏരിയ പ്രസിഡന്റ് പി.ഹാരിസ് അധ്യക്ഷത വഹിച്ചു. സബ് ജയില്‍ സൂപ്രണ്ട് എ.മുഹമ്മദാലി, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ മഹേഷ്, ലെന്‍സ് ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. സലീല്‍ കുമാര്‍, ജില്ലാ സെക്രട്ടറി കെ.വി സജി, ഏരിയ സെക്രട്ടറി ടി.പി സേതുമാധവന്‍, ട്രഷറര്‍ എം.പി മണികണ്ഠന്‍, വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ ഗ്രീന്‍ ലിവിംഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സജീവ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.

English Summary: rainwater harvesting at Perinthalmanna sub jail

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds