1. News

ഉയരുന്ന താപനില ഗോതമ്പ് ഉൽപാദനത്തിലും വിലയിലും ബാധിക്കും: ക്രിസിൽ

നിലവിലുള്ള ഉയർന്ന താപനില മാർച്ച് വരെ തുടരുകയാണെങ്കിൽ, റാബി ഗോതമ്പ് വിളയെ ബാധിക്കുകയും വിളവ് കഴിഞ്ഞ വർഷത്തെ താഴ്ന്നതിനോ അല്ലെങ്കിൽ അതിനു തുല്യമായതോ നേരിയ തോതിൽ കുറവോ ആയിരിക്കും എന്ന്, ഇന്ത്യൻ അനലിറ്റിക്കൽ കമ്പനിയായ ക്രിസിൽ പറഞ്ഞു.

Raveena M Prakash
Rising temperature will affect wheat production and wheat's price says Crisil
Rising temperature will affect wheat production and wheat's price says Crisil

നിലവിലുള്ള ഉയർന്ന താപനില മാർച്ച് മാസം വരെ തുടരുകയാണെങ്കിൽ, റാബി ഗോതമ്പ് വിളയെ ബാധിക്കുകയും വിളവ് കഴിഞ്ഞ വർഷത്തെ താഴ്ന്നതിനോ അല്ലെങ്കിൽ അതിനു തുല്യമായതോ നേരിയ തോതിൽ കുറവോ ആയിരിക്കുമെന്ന് ഇന്ത്യൻ അനലിറ്റിക്കൽ കമ്പനിയായ ക്രിസിൽ പറഞ്ഞു. ഉത്തർപ്രദേശ്, ഇന്ത്യയുടെ ഗോതമ്പ് ഉൽപ്പാദനത്തിന്റെ 30% വരെ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമാണ്, ഖാരിഫ് നെല്ലിന്റെ വിളവെടുപ്പിനുശേഷം യഥാസമയം വിതയ്ക്കുന്നതിനാൽ കിഴക്കൻ ഭാഗത്ത് താരതമ്യേന നല്ല വിളവ്, ഈ വർഷത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

മറുവശത്ത്, പടിഞ്ഞാറൻ യുപിയിൽ, മാർച്ചിൽ ഉയർന്ന താപനില നിലനിൽക്കുകയാണെങ്കിൽ വിളകൾ വൈകി വിതച്ചതിനാൽ പ്രധാനമായും കരിമ്പിന്റെ ഉത്പാദനത്തിൽ നേരിയ ഇടിവ് കാണാനാകുമെന്ന് ക്രിസിലിന്റെ റിസേർച്ച് വിഭാഗം പറയുന്നു. ഇന്ത്യയുടെ ഗോതമ്പ് ഉൽപ്പാദനത്തിന്റെ 25% പഞ്ചാബിലും ഹരിയാനയിലുമാണ് വിളവെടുക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും ഗോതമ്പ് വൈകി വിതച്ചതിനാൽ ഗോതമ്പ് ഇപ്പോൾ പൂവിടുന്ന ഘട്ടത്തിലാണ്. ഉയർന്ന താപനില ഈ രണ്ട് ഘട്ടങ്ങളിലും ധാന്യ രൂപീകരണത്തിന് ഹാനികരമാണ് എന്ന് ക്രീസിൽ വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ ഗോതമ്പ് ഉൽപാദനത്തിന്റെ 5% വരെ ബീഹാറിലാണ് വിളവെടുക്കുന്നത്. എന്നാൽ ബീഹാറിൽ നേരത്തെ വിതയ്ക്കുകയും അവിടെ വിളവെടുപ്പ് ധാന്യ രൂപീകരണ/ പാകമാകുന്ന ഘട്ടത്തിലാവുകയും ചെയ്തു. അതിനാൽ, ഇവിടെയും താരതമ്യേന കുറഞ്ഞ വിളവായിരിക്കും ഗോതമ്പിനു ലഭിക്കുക. അത്തരം അജൈവ ഘടകങ്ങളെ വളരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയില്ലെങ്കിലും, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലെ കർഷകർ ജൈവ-ഉത്തേജകങ്ങൾ, പ്രത്യേക രാസവളങ്ങൾ തുടങ്ങിയ വിളകളുടെ പോഷകങ്ങൾ തളിക്കാൻ ആരംഭിച്ചു എന്ന് കർഷകർ പറയുന്നു. കഴിഞ്ഞ 20 ദിവസമായി ഗോതമ്പിന്റെ വില താഴോട്ടാണ്, അടുത്ത 20 ദിവസത്തേക്ക് ഈ ഉയർന്ന താപനില തുടരുകയാണെങ്കിൽ, വിലയിൽ ഒരു മാറ്റമുണ്ടാവുമെന്ന് ക്രിസിൽ വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: അരി കയറ്റുമതിയിൽ ഡിമാൻഡ് കൂടി ആഗോള വിപണി

English Summary: Rising temperature will affect wheat production and wheat's price says Crisil

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds