News

രാജാത്തോട്ടം

കൊല്ലം ജില്ലയില്‍ ആര്യങ്കാവില്‍ നിന്നും പത്ത് കിലോമീറ്റര്‍ മല കയറണം രാജാത്തോട്ടത്തിലെത്താന്‍.  277 ഏക്കര്‍ വരുന്ന രാജാത്തോട്ടം ചെങ്കോട്ടയിലെ ഒരു രാജായുടേതായിരുന്നു. അവിടെ എണ്‍പതോളം കുടുംബങ്ങള്‍ താമസിച്ച് കൃഷിചെയ്തിരുന്നു. പിന്നീടത് ഒരേക്കര്‍ മുതല്‍ 20 ഏക്കര്‍  വരെയുളള ചെറു തോട്ടങ്ങളായി പലരുടെയും കൈകളിലായി. കാട്ടിനുളളിലൂടെയാണ് തോട്ടത്തിലെത്തുക. തോട്ടങ്ങള്‍ക്കെല്ലാം ഒരുവശത്ത് അതിര്‍ത്തിയാവുന്നത് കാടാണ്. കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍നിന്നും രക്ഷനേടാന്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ഷോക്ക് നല്‍കുന്ന വേലികള്‍ എല്ലായിടത്തും കാണാം. തോട്ടങ്ങളിലെ പ്രധാന കൃഷികള്‍ ഗ്രാമ്പൂ, റബ്ബര്‍, കുരുമുളക് എന്നിവയാണ്. തെങ്ങും കവുങ്ങും കാപ്പിയും കൃഷി ചെയ്യുന്നവരുമുണ്ട്. തോട്ടത്തില്‍ തൊഴിലെടുത്തിരുന്ന പലരും മലയിറങ്ങിയിട്ട് കാലമേറെയായി. റോസ് മലയിലെ ആദിവാസികളാണ് പലപ്പോഴും കൃഷിത്തൊഴിലാളികളായി എത്തുക. വര്‍ഷങ്ങളായി രാജാത്തോട്ടത്തില്‍ കഴിയുന്ന ഒരാളാണ് കുര്യന്‍. മൂന്നേക്കറില്‍ കൃഷി ചെയ്യുന്ന കുര്യന്റെ പ്രധാന കൃഷികള്‍ ഗ്രാമ്പൂ, കുരുമുളക്, തെങ്ങ്, കവുങ്ങ്, കാപ്പി എന്നിവയാണ്. കാപ്പി കിലോ 72 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് കുര്യന്‍ പറഞ്ഞു. ഒരു വര്‍ഷത്തെ ആദായം രണ്ടുലക്ഷം രൂപ വരെ വരും. പുറമെ രണ്ട് പശുവുമുണ്ട്. ആര്യങ്കാവിലെ കടകളിലാണ് പാല്‍ കൊടുക്കുക. ലിറ്ററിന് 35 രൂപ കിട്ടും. മൂന്നുവര്‍ഷമായി പാലിന്റെ വിലയില്‍ വര്‍ദ്ധനവുമുണ്ടായിട്ടില്ല എന്ന് കുര്യന്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പുറമെ രാജാത്തോട്ടത്തിലേക്ക് യാത്രയ്ക്കുളള ജീപ്പും ടിപ്പര്‍ ലോറിയും കൂടിയുണ്ട് കുര്യന്. മനോഹരമായ കാഴ്ചകളുടെ വാതായനം തുറക്കുന്ന രാജാത്തോട്ടത്തിലേക്കുളള യാത്രയ്ക്ക് കുര്യന്‍ ഒരു സഹായിയാണ്. (ഫോണ്‍: 9446843382.)


English Summary: rajathottam

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine