1. News

"ഞാറായാൽ ചോറായി " ഇതു പഴമ്പ്രമാണം. ഇപ്പോൾ ഞാറ് ചോറാവണ - മെങ്കിൽ മഴ കൂടിക നിയണം.

"ഞാറായാൽ ചോറായി " ഇതു പഴമ്പ്രമാണം. ഇപ്പോൾ ഞാറ് ചോറാവണ - മെങ്കിൽ മഴ കൂടിക നിയണം.അനുകൂല കാലാവസ്ഥയും പണിയെടുക്കാനുള്ള മനസ്സും.... പിന്നെ... നമ്മോടൊപ്പം ഫയലിൽ നിന്നിറങ്ങി വന്ന് ഒപ്പം നിൽക്കാനുള്ള ഒരു കൃഷി ഓഫിസറും കൂടി ഉണ്ടെങ്കിൽ ഈ മണ്ണിൽ പൊന്നു വിളയിക്കാം.അതെനിക്കു ഉറപ്പാ.... ഇവിടുത്തെ കൃഷി ഓഫീസറെ കുറിച്ച് എനിക്കറിയില്ല. പക്ഷെ നല്ലൊരു അസി.' ഓഫീസർ ഇവിടെ ഞങ്ങൾക്കുണ്ട്:ഞങ്ങളുടെ പരിഭവങ്ങൾ കേൾക്കാനും എത്ര ദേഷ്യപ്പെട്ടാലും ഞങ്ങൾക്ക്ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു തന്ന് മനസിലാക്കി തരാന്നും 'ഇവിടുത്തെ ഓരോ കർഷകരെയും നേരിട്ടറിയുകയും ചെയ്യുന്ന ഞങ്ങളുടെ സ്വന്തം പ്രവീൺ' പ്രവീൺ നമിക്കുന്നു താങ്കളെ ഇനിയും വേണം ഞങ്ങളോടൊപ്പം: വരൾച്ചയിലും അതിവർഷ-ത്തിലും...

KJ Staff

ഇത് രാജേഷ് കുട്ടൻ കല്ലടത്തൂർ എന്ന കർഷകന്റെ ഫേസ്ബുക് പോസ്റ്റ് ലെ കുറിപ്പാണു. അതിൽ രാജേഷ് എന്ന കൃഷിക്കാരനെ നമുക്ക് കാണാനാവും. യഥാർത്ഥ കർഷകന്റെ പരിഭവങ്ങളും പ്രതീക്ഷകളും ഈ കുറിപ്പിൽ ഉണ്ട് . രാജേഷിനെ നമുക്ക് പരിചയപ്പെടാം.എടപ്പാൾ പടിഞ്ഞാറങ്ങാടി പുലാക്കാവിൽ എന്ന കർഷക കുടുംബത്തിലെ പരേതനായ അച്യുതൻ ന്റെ എട്ടു മക്കളിൽ കൃഷിക്കാരനായ മകൻ. 20 ഏക്കർ സ്ഥലത്തു നെൽ മുഖ്യ ഇനമാക്കി കൃഷിയിൽ മാത്രം ശ്രദ്ധിചു കഴിയുന്ന രാജേഷിനു കൃഷി മാത്രമാണ് ജീവനും ജീവിതവും. കൃഷിയെക്കുറിച്ചു ചോദിക്കുമ്പോൾ തന്നെ മനസ്സിലാകും 24 മണിക്കൂറും കൃഷി എന്ന ചിന്ത മാത്രമേ ഉള്ളു എന്ന്.

ജ്യോതി, രക്തശാലി പൊന്മണി, പ്രത്യാശ , ചെറ്റാടി, കൊക്കൻ, ഗന്ധകശാല, തവളക്കണ്ണൻ, കൂടാതെ നവര നെല്ലും കൃഷി ചെയ്യുന്നു. പച്ചക്കറി കൃഷിയും വാഴ കൃഷിയും ഉണ്ട്. നെല്ല് പ്രധാനമായും സപ്പ്ലൈകോ യിലാണ് കൊടുക്കുന്നത്. വിത്തിന്റെ ആവശ്യത്തിനും ആളുകൾ രാജേഷിനെ തിരക്കി എത്താറുണ്ട് . തിരുവന്തപുരം മുതൽ ആവശ്യക്കാരുണ്ട് എന്നാണ് രാജേഷ് പറയുന്നത്.

വിളഞ്ഞ നെന്മണിക്ക് ഇളം ചുവപ്പ്, തവിടിന് കടും ചുവപ്പ്  ഇത് രക്തശാലി എന്ന നെല്ല് :..
ബുദ്ധിശക്തിക്കും ആരോഗ്യ സംരക്ഷണത്തിനും അഴകുകൂട്ടാനും രക്തശാലി സവിശേഷമാണെന്ന് ആയുർവേദ ഗ്രന്ഥങ്ങളിലും, ചരകസംസ്കരിയിലും പറയുന്നുണ്ട്. ആയുർവേദാചാര്യൻമാരായ ചരകനും 'സുശ്രുതനും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടത്രെ. 3000 വർഷങ്ങൾക്കു മുന്നേ ഇതിന്റെ അരി ഉപയോഗിച്ചിരിന്നതായി ചില പുരാണ രേഖകളിലും ആയുർവേദ ഗ്രന്ഥങ്ങളിലും കാണുന്നു. വാതസംബന്ധ രോഗങ്ങൾക്ക് കിഴിയിടാൻ ഇത് ഉത്തമം. വൃക്കരോഗങ്ങൾക്ക് ദഹനസംബദ്ധ രോഗങ്ങൾക്ക് ഇതിന്റെ കഞ്ഞി വെള്ളം മറുമരുന്ന്: ആയുർവേദത്തിൽ മാത്രമല്ല ആധുനിക ശാസ്ത്രവും ഇതിന്റെ ഗുണങ്ങൾ എടുത്തു പറയുന്നുണ്ട് 'ആമാശയ അർബുദത്തെ പ്രതിരോധിക്കൽ' ദഹന വർദ്ധിനി' കൃമിനാശിനി, വന്ധ്യതക്കും സ്ത്രീ രോഗങ്ങൾക്കും പ്രതിവിധ അസ്ഥിതേയ്മാനം എന്തിനു പറയുന്നു.ഹൃദ് രോഗത്തെ വരെ ചെറുക്കാൻി.ഇതിന്റെ അരിയും തവിടും കഞ്ഞിവെള്ളവും സവിശേഷമാണത്രെ ...ധാരാളം ആന്റി ഓക്സിഡൻസ്റ്റുകൾക്കു പുറമേ കാൽസ്യം സിങ്ക് ഇരുമ്പ് മറ്റു ധാതുക്കൾ കുറഞ്ഞ അളവിൽ പഞ്ചസാര സോഡിയം ഇവയും ഈ നെല്ലിൽ അടങ്ങിയിട്ടുണ്ട്.

വിവരങ്ങൾ: കടപ്പാട്.

ഇത് രക്തശാലി എന്ന നെല്ലിനെ കുറിച് രാജേഷ് കടപ്പാടോടുകൂടി ഫേസ്ബുക്കിൽ പങ്കു വച്ചതു.

English Summary: rare paddy cultivation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds