1. News

റേഷൻ കടകളിൽ ഇനി മുതൽ പ്രത്യേക ബില്ല്...കൂടുതൽ കൃഷി വാർത്തകൾ...

കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷൻ സാധനങ്ങൾക്ക് പ്രേത്യക ബില്ലുകൾ വേണമെന്ന് കേന്ദ്ര നിബന്ധന നിലവിൽ വന്നു, നിബന്ധന വെച്ചതോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ ബില്ലുകളുടെ എണ്ണം മൂന്നിരട്ടിയായി. മുൻഗണന വിഭാഗത്തിൽ മഞ്ഞ, പിങ്ക് കാർഡുകളിലേക്ക് ഭക്ഷ്യഭദ്രത നിയമപ്രകാരം നൽകുന്ന അരിയും, ഗോതമ്പും കേന്ദ്രം ഈ മാസം മുതൽ സൗജന്യമാക്കിയിരുന്നു.

Raveena M Prakash

1. കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷൻ സാധനങ്ങൾക്ക് പ്രത്യേക ബില്ലുകൾ വേണമെന്ന് കേന്ദ്ര നിബന്ധന നിലവിൽ വന്നു. നിബന്ധന വെച്ചതോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ ബില്ലുകളുടെ എണ്ണം മൂന്നിരട്ടിയായി. മുൻഗണന വിഭാഗത്തിൽ മഞ്ഞ, പിങ്ക് കാർഡുകളിലേക്ക് ഭക്ഷ്യഭദ്രത നിയമപ്രകാരം നൽകുന്ന അരിയും, ഗോതമ്പും കേന്ദ്രം ഈ മാസം മുതൽ സൗജന്യമാക്കിയിരുന്നു. ഇതിനു പ്രേത്യകം ബില്ല് ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം 21 രൂപയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പഞ്ചസാരയ്ക്കും ഇനി മുതൽ വേറെ ബില്ല് ആണ്.

2. കേരള സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ പദ്ധതിയുടെ ഭാഗമായി കുറുപ്പുംകുളങ്ങര എൽ.പി സ്കൂളിലെ കുട്ടികളും, കൃഷി മന്ത്രി P. പ്രസാദിനൊപ്പം കൃഷിയിലേക്ക് ഇറങ്ങി. കുട്ടി കർഷകരേയും അവർക്ക് പ്രേരണ നൽകിയ അദ്ധ്യാപകരേയും മാതാപിതാക്കളേയും കൃഷി മന്ത്രി P. പ്രസാദ് ആത്മാർത്ഥമായി അഭിനന്ദിച്ചു.

3. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ചു ക്ഷേത്ര ട്രസ്റ്റ്‌ നടത്തുന്ന ജൈവ ഉല്‍പ്പന്ന വിപണിയുടെ സ്റ്റാള്‍ കേരള വ്യവസായ-നിയമ മന്ത്രി P. രാജീവ് സന്ദര്‍ശിച്ചു. പച്ചക്കറികളുടെ സ്ഥിരം വിപണിയായ നാട്ടുപച്ച; ഒപ്പം കുടുംബശ്രീയുടെ വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങൾ ലഭ്യമാകുന്ന സ്റ്റാളും അദ്ദേഹം സന്ദര്‍ശിച്ചു.

4. ബിപിഎൽ വിഭാ​ഗത്തിലുള്ളവർക്ക് കുടിവെള്ളം സൗജന്യമായി ലഭ്യമാക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ പുതുക്കി നൽകാം. kerala.gov.in/bpl-renewal/ എന്ന ലിങ്ക് വഴി ഫോൺ നമ്പർ, റേഷൻ കാർഡ് നമ്പർ, ഉപഭോക്തൃ ഐഡി, റേഷൻ കാർഡിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ പേര് എന്നിവ നൽകി റജിസ്റ്റർ ചെയ്യാം.

5. മൃഗചികിത്സാ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. മലപ്പുറം ജില്ലാപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ മൊബൈല്‍ വെറ്ററിനറി വാഹനങ്ങളുടെ താക്കോല്‍ നിലമ്പൂര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ആരംഭിച്ചിട്ടിള്ളത്.

6. കാർഷിക സെൻസസ്-2022 ന്റെ ഭാഗമായുള്ള ഒന്നാംഘട്ട ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ തുടങ്ങി. സർവ്വേ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായുള്ള ജില്ലാതല ഏകോപന സമിതി യോഗം A. D. M. കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്നു.
ജില്ലയിൽ തദ്ദേശ സ്ഥാപന വാർഡുകൾ കേന്ദ്രീകരിച്ച് ഭൂമി കൈവശക്കാരുടെ പട്ടികയാണ് ഒന്നാംഘട്ടത്തിൽ തയ്യാറാക്കുന്നത്. കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി, സാമൂഹിക വിഭാഗം, ലിംഗം എന്നീ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. താൽക്കാലികമായി തെരഞ്ഞെടുക്കപ്പെട്ട 518 എന്യൂമറേറ്റർമാരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്.

7. മലപ്പുറം - തൃശ്ശൂർ ജില്ലകളിലെ പുഞ്ച കൃഷിയിടത്തിൽ നീലക്കോഴികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കോൾ പാടങ്ങളിൽ തീയിട്ട് കർഷകർ. 100 ഏക്കറോളം വരുന്ന പ്രധാന പാടങ്ങളിലാണ് നീലക്കോഴി ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസങ്ങളിൽ തീയിടുന്നത് തുടരുന്നതിനാൽ നീല കോഴി ശല്യം കുറയുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. ഇത്തരം നാശനഷ്ടങ്ങൾക്ക് സർക്കാർ സഹായം നൽകണമെന്ന് കർഷകർ പറഞ്ഞു.

8. കേരളത്തിന്റെ സംരഭകവർഷം പദ്ധതി, രാജ്യത്തിന്റെ മികച്ച പദ്ധതികളിലൊന്നായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചു, പ്രധാന മന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ്, 'Best Practice' പദ്ധതികളുടെ കൂട്ടത്തിൽ കേരളത്തിന്റെ സംരഭകവർഷം പദ്ധതി തിരഞ്ഞെടുത്തത്. കേരളത്തിനു പുറമെ UP യുടെ 'ഒരു ജില്ലാ, ഒരൊറ്റ ഉൽപനം' പദ്ധതിയും തിരഞ്ഞെടുക്കപ്പെട്ടു.

9. സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണമെന്നു മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണെന്നും, ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനി, മറ്റ് രോഗലക്ഷണങ്ങൾ എന്നിവയെ കുറിച്ച് പ്രത്യേകം നിരീക്ഷണം നടത്തിവരുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണ് എന്നും മന്ത്രി അഭ്യർത്ഥിച്ചു.

10. 2022-23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിവിധ തരം വൃക്ഷ തൈകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. ഗ്രാഫ്റ്റ് ചെയ്ത റംബൂട്ടാൻ, മംഗോസ്റ്റീൻ, മാവ്, പ്ലാവ് എന്നീ ഫലവൃക്ഷങ്ങളാണ് വിതരണം ചെയ്യുന്നത്. അടുത്ത മാസത്തോടെ ജാതിതൈകൾ കൂടി വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്.

11. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുരീച്ചാൽ പാടശേഖരത്തിൽ വനിതാ കർഷകരുടെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷി വിജയകരമായി പൂരോഗമിക്കുന്നു, നെൽകൃഷിയുടെ വളർച്ച കൃഷി അസിസ്റ്റന്റ് SK ഷിനു, മറ്റു ജന പ്രതിനിധികൾ നേരിട്ടെത്തി വിലയിരുത്തി.

12. കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, .ടി.ടി.സി, ഐ.ടി.ഐ, പോളി ടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സകുളിൽ ഏതിലെങ്കിലും ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. ജില്ലയിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് മാത്രമേ അവാർഡിന് അർഹതയുള്ളൂ. നിശ്ചിത ഫോമിൽ പൂരിപ്പിച്ച അപേക്ഷകൾ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ ജനുവരി 31നു വൈകിട്ട് 3 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0483 2732001 എന്ന നമ്പറിലോ www.agriworkersfund.org എന്ന വെബ്സൈറ്റിലോ സന്ദർശിക്കാം.

13. ഇന്ത്യയുടെ പഞ്ചസാര ഉത്പാദനത്തിന്റെ പ്രൈവറ്റ് ട്രേഡ് ബോഡിയായ All India Sugar Traders Association, 2022-23 ലെ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 34.5 ദശലക്ഷം ടണ്ണായി കണക്കാക്കി, 2022-23 വർഷത്തിന്റെ, അദ്യ പകുതിയിൽ പഞ്ചസാര ഉൽപ്പാദനം 35.8 ദശലക്ഷം ടണ്ണായിരുന്നു, അതിൽ നിന്ന് പഞ്ചസാര ഉത്പാദനം 3.63% മായി കുറഞ്ഞു.

14 . പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ 17-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്‌തു. കോഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി മുഖ്യാതിഥിയായി, റിപ്പബ്ലിക് ഓഫ് സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്തോഖി വിശിഷ്ടാതിഥി ആയി ചടങ്ങിൽ എത്തി.

15. ഇന്നു മുതൽ കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ആലപ്പുഴ ജില്ലയിലെ ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു, കൂടുതൽ കൃഷി വാർത്തകൾ

English Summary: Ration shops will start using separate bills for state and and center's food supply

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds