1. News

സഹകരണ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരളത്തിലെ സഹകരണ ബാങ്കുകളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. മൊത്തം 122 ഒഴിവുകളാണുള്ളത്. ഒന്നിൽ കൂടുതൽ ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ഡിമാൻഡ് ഡ്രാഫ്റ്റും മതി. വിശദ വിവരത്തിന് www.keralacseb.kerala.gov.in എന്ന സൈറ്റിൽ സന്ദർശിക്കാവുന്നതാണ്.

Meera Sandeep
Recruitment for various vacancies in co-operative banks
Recruitment for various vacancies in co-operative banks

കേരളത്തിലെ സഹകരണ ബാങ്കുകളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. മൊത്തം 122 ഒഴിവുകളാണുള്ളത്. ഒന്നിൽ കൂടുതൽ ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ / ഡിമാൻഡ് ഡ്രാഫ്റ്റും മതി.  വിശദ വിവരത്തിന്  www.keralacseb.kerala.gov.in എന്ന സൈറ്റിൽ സന്ദർശിക്കാവുന്നതാണ്. ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/01/2023)

അവസാന തിയതി

അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ജനുവരി 28 ആണ്. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്‌ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം695 001. 

ബന്ധപ്പെട്ട വാർത്തകൾ: ഈ പി എസ് സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

ഒഴിവുകളുടെ വിശദവിവരങ്ങളും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും 

ജൂനിയർ ക്ലാർക്ക്/കാഷ്യർ (106 ഒഴിവ്)

വിദ്യാഭ്യാസ യോഗ്യത

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ), അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായ ബികോം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം), അല്ലെങ്കിൽ സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം, അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ്).

കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/01/2023)

അസിസ്റ്റന്റ് സെക്രട്ടറി (2 ഒഴിവ്),

വിദ്യാഭ്യാസ യോഗ്യത

50 മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം) അല്ലെങ്കിൽ സബോഡിനേറ്റ് (ജൂനിയർ) പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി/എംഎസ്‌സി (സഹകരണം & ബാങ്കിങ്). അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം. 

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4 ഒഴിവ്),

വിദ്യാഭ്യാസ യോഗ്യത

ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് /എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി), 3 വർഷ പരിചയം. റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭിലഷണീയം. 

ഡേറ്റ എൻട്രി ഓപ്പറേറ്റർ (10 ഒഴിവ്)

വിദ്യാഭ്യാസ യോഗ്യത

ബിരുദം, കേരള/കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ്, അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലിപരിചയം.

നാലു തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപു യോഗ്യത യോഗ്യത നേടിയവരാകണം.

പ്രായ പരിധി

01.01.2022 ൽ 18 തികയണം. 40 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.

ഫീസ്

ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. 

English Summary: Recruitment for various vacancies in co-operative banks

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds