1. News

കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേള തിരുവനന്തപുരത്ത് 

കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേളയ്ക്ക് തിരുവനന്തപുരം സാക്ഷിയാകുന്നു. റെഡ് എഫ്.എം സംഘടിപ്പിക്കുന്ന 'കാര്‍ഷിക മേള 2018' മെയ് 4 മുതല്‍ 20 വരെ തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കും.

KJ Staff
കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേളയ്ക്ക് തിരുവനന്തപുരം സാക്ഷിയാകുന്നു. റെഡ് എഫ്.എം സംഘടിപ്പിക്കുന്ന 'കാര്‍ഷിക മേള 2018' മെയ് 4 മുതല്‍ 20 വരെ തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കും.
 
വിവിധ തരത്തിലുള്ള നൂറ് കണക്കിന് ചെടികള്‍, വൃക്ഷത്തൈകള്‍, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവിളകള്‍, മൃഗങ്ങള്‍, അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പൂക്കളുടെ പ്രദര്‍ശനം തുടങ്ങിയവ പ്രധാന ആകര്‍ഷണമാകുന്ന മേള കേരളത്തിലെതന്നെ ആദ്യ സമ്പൂര്‍ണ്ണ കാര്‍ഷികമേളയാകും. 
 
പന്ത്രണ്ടായിരം ചതുരശ്ര അടിയുള്ള പ്രദര്‍ശന വേദിയാണ് കാര്‍ഷികപ്രദര്‍ശനത്തിന് മാത്രമായി മാറ്റിവച്ചിട്ടുള്ളത്. ഇതില്‍ എണ്ണായിരം ചതുരശ്ര അടി കേരളഗ്രാമം ഒരുക്കുന്നതിനും നാലായിരം ചതുരശ്ര അടയില്‍ കാര്‍ഷിക ഉപകരണങ്ങളുടെയും കാര്‍ഷികവിളകളുടെയും പ്രദര്‍ശനം ഒരുക്കാനാണ് പദ്ധതിയിടുന്നത്.
 
മേളയുടെ ഭാഗമായി ഒരുക്കുന്ന ഭക്ഷ്യ മേളയില്‍ വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര, നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാം. നെല്‍വലുകളുടെ ചെറു മാതൃകകള്‍, നാഗരുകാവ് കാളവണ്ടി, കുടിലുകള്‍, ജലചലിതചക്രങ്ങള്‍ എന്നിവ കാണികളെ പഴയകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും. കുട്ടികളുടെ അമ്യൂസ്മെന്റ് പാര്‍ക്ക്, സാംസ്‌കാരികോത്സവം എന്നിവയും മേളയിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്. 
English Summary: Red FM kaarshika Mela

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds