News

ഇനി എല്ലാ ബ്ലോക്കുകളിലും റൈസ്മില്ലുകള്‍

കര്‍ഷകരെ റൈസ്മില്‍ ഉടമകളുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വരുന്നു. അടുത്തവര്‍ഷം മുതല്‍ എല്ലാ ബ്ലോക്കിലും മിനിറൈസ് മില്ലുകള്‍ ഉണ്ടാകും. സഹകരണവകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണിത് നടപ്പിലാക്കുക. സംസ്ഥാനത്ത് ഇതിനകം മുന്നൂറിലധികം റൈസ്മില്ലുകള്‍ നല്‍കിയിട്ടുണ്ട്. ബാകികികൂടി വരുന്നതോടെ കുത്തക മില്ലുകളെ ഒഴിവാക്കാനാകും പാടശേഖരസമിതികള്‍ക്കും കര്‍ഷകര്‍ക്കും സബ്‌സിഡി നിരക്കിലാണ് മിനിറൈസ് മില്ലുകള്‍ നല്‍കുക. ഇനിമുതല്‍ നെല്‍കര്‍ഷകര്‍ക്ക് കുത്തകകളെ ആശ്രയിക്കേണ്ടിവരില്ല. കൊയ്ത്തുകാലത്ത് നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. കയറ്റിറക്കുകൂലിയിലെ തര്‍ക്കം ഇതിലൊന്നാണ്. സമയത്തിന് നെല്ലെടുക്കാനാകാതെ നശിക്കുന്ന ഘടമാകുമ്പോള്‍ എന്ത് നഷ്ടം സഹിച്ചും നെല്ല് വില്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറാകും. ഇത്തരം പ്രശ്‌നങ്ങള്‍ പുതിയറൈസ്മില്ലുകള്‍ വരുന്നതോടെ ഒരുപരിധിവര കുറയ്ക്കാനാകും.പത്ത് കാര്‍ഷിക ഇനങ്ങള്‍ ഭൗമസൂചികാ പദവിയിലേക്ക്.

കേരളത്തിലെ തനത് കാര്‍ഷിക ഇനങ്ങള്‍ക്ക് ഭൗമസൂചികാ പദവി നേടിയെടുക്കാനുള്ള നടപടി തുടങ്ങി. കേരള കാര്‍ഷിക സര്‍വ്വകലാശാലയാണ് ഇതിന് മുന്‍കൈ എടുക്കുനന്ത്. മൊത്തം പത്ത് ഇനങ്ങളുടെ ഭൗമസൂചികാ പദവിക്കാണ് സര്‍വ്വകലാശാല അപോക്ഷ നല്‍കിയിരിക്കുന്നത്. ഇവയോടൊപ്പം അപേക്ഷ നല്‍കിയ നിലമ്പൂര്‍ തേക്ക് കാര്‍ഷികേതരമായതിനാല്‍ ജനുവരിയില്‍ തന്നെ പദവി നേടിയെടുത്തു. മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി എന്നിവ രജിസ്‌ട്രേഷന്റെ അവസാനഘട്ടത്തിലാണ് ഇവകൂടാതെ എടയൂര്‍ മുളക്, കുറ്റയാട്ടൂര്‍ മാങ്ങ, തിരൂര്‍ വെറ്റില, കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി, ഓണക്കാട്ടുകര എള്ള്, അട്ടപ്പാടി തുവര, ആട്ടുകാര അമര, പന്തളം- തിരുവല്ല ശര്‍ക്കര എന്നിവയുമാണ് ഭൗമസൂചികാ പദവിക്കായി കാത്തിരിക്കുന്നത്.

ഭൗമസൂചികാ പദവിലഭിച്ചാല്‍ ഈ ഇനങ്ങള്‍ക്ക് പ്രത്യേക ബ്രാന്‍ഡ് കിട്ടും അതോടൊപ്പം ഉല്‍പ്പന്നം മറ്റാര്‍ക്കും വിപണനം ചെയ്യാനാവുകയുമില്ല. കൂടാതെ അന്താരാഷട്ര വിപണിയില്‍ വന്‍ വില്‍പന സാദ്ധയ്ത ഉണ്ടാവും. പ്രാദേശിക ഉല്‍പ്പന്ന സംരക്ഷണ നിയമം ഇവയ്ക്ക് ബാധകമാവുകയും ചെയ്യും. ഭൗമ സൂചികാ പദവി ലഭിച്ച കേരളത്തിലെ മറ്റു കാര്‍ഷിക ഇനങ്ങള്‍ നവര അരി, പാലക്കാടന്‍മട്ട് അരി, പൊക്കാളി അരി, ആലപ്പുഴ ഏലം, മലബാര്‍കുരുമുളക്, വാഴക്കുളം കൈതച്ചക്ക, വയനാടന്‍ ജിരകശാല അരി, വയനാടന്‍ ഗന്ധകശാല അരി, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ശര്‍ക്കര, കൈപ്പാട് അരി, ചെങ്ങാലിക്കോടന്‍ നേന്ത്രക്കായ.


English Summary: rice mill in all blocks

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine