News

ഓണം വിപണിയില്‍ ഏത്തക്കായയ്ക്ക് വില കൂടി

raw banana price

ഓണം വരവായതോടെ ഏത്തക്കായ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾക്ക് വില കൂടി. ഒരു മാസം മുൻപ് 20-25 രൂപയായിരുന്ന പച്ച ഏത്തക്കായയ്ക്ക് നിലവിൽ 48 രൂപയാണ് വില.ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ വില 50-60 രൂപ വരെയാണ്.വയനാടന്‍ ഏത്തക്കായയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. വയനാടന്‍ ഏത്തക്കായയ്ക്ക് മൊത്തവില 40-42 രൂപയും പഴത്തിന് 50-55 രൂപയുമായിരുന്നു.മേട്ടുപ്പാളയം പഴത്തിന് 60 രൂപയാണ്.

ഓണം അടുക്കുമ്പോൾ വില വീണ്ടും ഉയരാന്‍ സാധ്യതയേറുന്നു. ഉപ്പേരി, ശര്‍ക്കരവരട്ടി, അവിയല്‍, കൂട്ടുകറി തുടങ്ങിയ ഓണവിഭവങ്ങളുണ്ടാക്കാന്‍ ഏത്തക്കായ വേണ്ടിവരുന്നു. വടക്കന്‍ കേരളത്തില്‍ പഴംപൊരി, ഉണ്ണിയപ്പം തുടങ്ങിയ വിഭവങ്ങളും ഓണത്തിന് ഒരുക്കുന്നു. ഈ ആവശ്യകതയാണ് ഓണ വിപണിയിലെ വില വര്‍ധനയ്ക്ക് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഞാലിപ്പൂവന്‍ പച്ചക്കായയ്ക്ക് 72 രൂപയും പഴത്തിന് 76 മുതല്‍ 80 രൂപയുമാണ് വില വരുന്നത്. പൂവന്‍പഴത്തിന് 60 രൂപയും പാളയംകോടന് 45 രൂപയുമാണ് മൊത്ത വിപണിയിലെ വില.ചിപ്‌സ് കടക്കാര്‍ പ്രതിദിനം ഒരു ടണ്‍ മുതല്‍ നാലു ടണ്‍ വരെ കായ കൊണ്ടുപോകാറുണ്ട്.സീസണില്‍ മാത്രം കച്ചവടം നടത്തുന്ന ഏത്തക്ക വ്യാപാരികളുമുണ്ട്.ഓരോ പ്രദേശത്തും വിലയില്‍ നേരിയ വ്യത്യാസമുണ്ടാകുന്നതിനാല്‍ കടകളിലെത്തുമ്ബോള്‍ വിലയില്‍ രണ്ടോ മൂന്നോ രൂപയുടെ വര്‍ധന കൂടി ഉണ്ടാകും. എന്തായാലും ഓണവിപണിയില്‍ ഏത്തക്ക കച്ചവടക്കാര്‍ക്ക് നല്ല കാലമാണ്.


English Summary: Rise in raw banana prices

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine