1. News

റോസ്ഗർ മേള ഫെബ്രുവരി 12-ന്: കേന്ദ്ര സഹമന്ത്രി ഡോ.എൽ.മുരുഗൻ പങ്കെടുക്കും

കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം നൽകുന്നതിന് ആവിഷ്കരിച്ച റോസ്ഗർ മേളയുടെ 12-ാം ഘട്ടം 2024 ഫെബ്രുവരി 12 ന് നടക്കും. റോസ്ഗർ മേളയുടെ ഭാഗമായി തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിലെ മെൻസ് ക്ലബിൽ രാവിലെ 9.30 ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുഗൻ മുഖ്യാഥിതിയായി പങ്കെടുക്കും.

Meera Sandeep
റോസ്ഗർ മേള ഫെബ്രുവരി 12-ന്: കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുഗൻ പങ്കെടുക്കും
റോസ്ഗർ മേള ഫെബ്രുവരി 12-ന്: കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുഗൻ പങ്കെടുക്കും

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം നൽകുന്നതിന് ആവിഷ്കരിച്ച റോസ്​ഗർ മേളയുടെ 12-ാം ഘട്ടം 2024 ഫെബ്രുവരി 12 ന് നടക്കും. റോസ്​ഗർ മേളയുടെ ഭാ​ഗമായി തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ​ഗ്രൂപ്പ് സെന്ററിലെ മെൻസ് ക്ലബിൽ രാവിലെ 9.30 ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരു​ഗൻ മുഖ്യാഥിതിയായി പങ്കെടുക്കും.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സംഘടിപ്പിക്കുന്ന റോസ്​ഗർ മേളയിലൂടെ നിയമനം ലഭിക്കുന്ന ഉ​ദ്യോ​ഗാർത്ഥികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെർച്വലായി സംവദിക്കുന്നത് പരിപാടിയിൽ പ്രദർശിപ്പിക്കും. തുടർന്ന് ഉദ്യോ​ഗാർത്ഥികൾക്ക് കേന്ദ്ര സ​ഹമന്ത്രി ഡോ. എൽ.മുരു​ഗൻ നിയമന ഉത്തരവുകൾ നേരിട്ട് കൈമാറും.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കളു‌ടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും റോസ്ഗർ മേള ലക്ഷ്യവെക്കുന്നു.

English Summary: Rosgar Mela on Feb 12: Union Minister of State Dr Murugan be the Chief Guest

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds