1. News

റ​ബ്ബ​ർ ഉ​ദ്പാ​ദ​ന​ത്തി​ലെ വി​ല്ല​ൻ ഉ​യ​ർ​ന്ന ടാ​പ്പി​ങ് ചി​ല​വ്; പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി സ്വ​യം ടാ​പ്പി​ങ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ റ​ബ്ബ​ർ​ബോ​ർ​ഡ്

റ​ബ്ബ​റി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ ഏ​റ്റ​വും വ​ലി​യ ഘ​ട​കം 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ വ​രു​ന്ന ടാ​പ്പി​ങ് ചെ​ല​വാ​ണ്. റ​ബ്ബ​ര്‍മ​ര​ങ്ങ​ള്‍ സ്വ​യം ടാ​പ്പു ചെ​യ്യു​ന്ന​തി​ലൂ​ടെ​യും ടാ​പ്പി​ങ്ങു​ക​ള്‍ക്കി​ട​യി​ലു​ള്ള ഇ​ട​വേ​ള കൂ​ട്ടി​യും ഈ ​വ​ലി​യ ചെ​ല​വ് കു​റ​യ്ക്കാ​ന്‍ ക​ഴി​യും. ചെ​റു​കി​ട​റ​ബ്ബ​ര്‍ക​ര്‍ഷ​ക​രു​ടെ ഇ​ട​യി​ല്‍ സ്വ​യം ടാ​പ്പി​ങ്ങും ഇ​ട​വേ​ള​കൂ​ടി​യ ടാ​പ്പി​ങ്ങും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് റ​ബ്ബ​ര്‍ബോ​ര്‍ഡ് തീ​വ്ര​പ്ര​ചാ​ര​ണ​പ​രി​പാ​ടി (കാം​പെ​യ്ന്‍ 2020) ന​ട​ത്തു​ന്നു. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ​യും റ​ബ്ബ​ര്‍ബോ​ര്‍ഡി​ന്‍റെ 100 ഫീ​ല്‍ഡ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ 22ന് ​ഈ പ്ര​ചാ​ര​ണ​പ​രി​പാ​ടി ആ​രം​ഭി​ക്കും. The campaign will start on September 22 at 100 Rubber Board field stations in Kerala and Kanyakumari district of Tamil Nadu.

Abdul
rubber tapping
കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ​യും റ​ബ്ബ​ര്‍ബോ​ര്‍ഡി​ന്‍റെ 100 ഫീ​ല്‍ഡ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ 22ന് ​ഈ പ്ര​ചാ​ര​ണ​പ​രി​പാ​ടി ആ​രം​ഭി​ക്കും.

കോ​ട്ട​യം: റ​ബ്ബ​റി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ ഏ​റ്റ​വും വ​ലി​യ ഘ​ട​കം 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ വ​രു​ന്ന ടാ​പ്പി​ങ് ചെ​ല​വാ​ണ്. റ​ബ്ബ​ര്‍മ​ര​ങ്ങ​ള്‍ സ്വ​യം ടാ​പ്പു ചെ​യ്യു​ന്ന​തി​ലൂ​ടെ​യും ടാ​പ്പി​ങ്ങു​ക​ള്‍ക്കി​ട​യി​ലു​ള്ള ഇ​ട​വേ​ള കൂ​ട്ടി​യും ഈ ​വ​ലി​യ ചെ​ല​വ് കു​റ​യ്ക്കാ​ന്‍ ക​ഴി​യും. ചെ​റു​കി​ട​റ​ബ്ബ​ര്‍ക​ര്‍ഷ​ക​രു​ടെ ഇ​ട​യി​ല്‍ സ്വ​യം ടാ​പ്പി​ങ്ങും ഇ​ട​വേ​ള​കൂ​ടി​യ ടാ​പ്പി​ങ്ങും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് റ​ബ്ബ​ര്‍ബോ​ര്‍ഡ് തീ​വ്ര​പ്ര​ചാ​ര​ണ​പ​രി​പാ​ടി (കാം​പെ​യ്ന്‍ 2020) ന​ട​ത്തു​ന്നു. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ​യും റ​ബ്ബ​ര്‍ബോ​ര്‍ഡി​ന്‍റെ 100 ഫീ​ല്‍ഡ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ 22ന് ​ഈ പ്ര​ചാ​ര​ണ​പ​രി​പാ​ടി ആ​രം​ഭി​ക്കും. The campaign will start on September 22 at 100 Rubber Board field stations in Kerala and Kanyakumari district of Tamil Nadu.


പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി സെ​പ്റ്റം​ബ​ർ 22ന് 10.30 ​ന് കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ശ്രീ. ​പീ​യൂ​ഷ് ഗോ​യ​ല്‍, കേ​ര​ള​ത്തി​ലെ കൃ​ഷി​മ​ന്ത്രി ശ്രീ. ​വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍, റ​ബ്ബ​ര്‍ബോ​ര്‍ഡ് ചെ​യ​ര്‍മാ​നും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ റ​ബ്ബ​ര്‍ബോ​ര്‍ഡ് ഫെ​യ്‌​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ക​ര്‍ഷ​ക​ര്‍ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍കും.

rubber milk
നൂ​ത​ന ടാ​പ്പി​ങ് രീ​തി​ക​ളും സ്വ​യം ടാ​പ്പി​ങ്ങും പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ ക​ര്‍ഷ​ക​ര്‍ക്കും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ബോ​ര്‍ഡ് ന​ല്‍കും.

ക​ര്‍ഷ​ക​യോ​ഗ​ങ്ങ​ളി​ല്‍ റ​ബ്ബ​ര്‍മ​ര​ങ്ങ​ള്‍ സ്വ​യം ടാ​പ്പു​ചെ​യ്യു​ന്ന ക​ര്‍ഷ​ക​ര്‍ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ഇ​ട​വേ​ള കൂ​ടി​യ ടാ​പ്പി​ങ് രീ​തി​ക​ള്‍ സ്വീ​ക​രി​ച്ച​തു​കൊ​ണ്ടും സ്വ​യം ടാ​പ്പി​ങ് ന​ട​ത്തി​യ​തു​കൊ​ണ്ടു​മു​ണ്ടാ​യ നേ​ട്ട​ങ്ങ​ള്‍ മ​റ്റു ക​ര്‍ഷ​ക​ര്‍ക്ക് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്യും. ഈ ​ആ​ശ​യ​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ, ത​ങ്ങ​ളെ​പ്പോ​ലെ ത​ന്നെ​യു​ള്ള ഒ​രു ക​ര്‍ഷ​ക​നി​ല്‍നി​ന്ന് കാ​ര്യ​ങ്ങ​ള്‍ നേ​രി​ട്ടു കേ​ള്‍ക്കു​ന്ന​ത് മ​റ്റു ക​ര്‍ഷ​ക​ര്‍ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം ന​ല്‍കും. നൂ​ത​ന ടാ​പ്പി​ങ് രീ​തി​ക​ളും സ്വ​യം ടാ​പ്പി​ങ്ങും പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ ക​ര്‍ഷ​ക​ര്‍ക്കും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ബോ​ര്‍ഡ് ന​ല്‍കും. ഈ ​വ​ര്‍ഷ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ല്‍ കു​റ​ഞ്ഞ​ത് 50,000 ക​ര്‍ഷ​ക​രെ​യെ​ങ്കി​ലും ഉ​ള്‍പ്പെ​ടു​ത്താ​നാ​ണ് ബോ​ര്‍ഡ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ക​ര്‍ഷ​ക​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ടാ​പ്പു​ചെ​യ്യു​മ്പോ​ള്‍ മ​ര​ത്തി​ല്‍ നി​ന്ന് ര​ണ്ടു ദി​വ​സ​ത്തി​ലൊ​രി​ക്ക​ല്‍ ടാ​പ്പു​ചെ​യ്യു​ന്ന​തി​നേ​ക്കാ​ള്‍ റ​ബ്ബ​ര്‍പാ​ല്‍ ല​ഭി​ക്കു​മെ​ന്ന് റ​ബ്ബ​ര്‍ബോ​ര്‍ഡ് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​ട​വേ​ള​കൂ​ടി​യ ടാ​പ്പി​ങ് രീ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ റ​ബ്ബ​ര്‍മ​ര​ങ്ങ​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ കാ​ലം വി​ള​വെ​ടു​ക്കു​ന്ന​തി​നും​സാ​ധി​ക്കും. മാ​ത്ര​മ​ല്ല സ്വ​യം ടാ​പ്പി​ങ് ആ​രം​ഭി​ക്കു​ന്ന​തി​നും ഇ​ത് ക​ര്‍ഷ​ക​ര്‍ക്ക് സ​ഹാ​യ​ക​മാ​കും.

rubber sheet

ന​മ്മു​ടെ നാ​ട്ടി​ലെ ചെ​റു​കി​ട ക​ര്‍ഷ​ക​രു​ടെ ശ​രാ​ശ​രി തോ​ട്ട​വി​സ്തൃ​തി 0.57 ഹെ​ക്ട​ര്‍ ആ​ണ്, അ​താ​യ​ത് ഏ​താ​ണ്ട് 200 മ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഒ​രാ​ള്‍ക്ക് ടാ​പ്പു ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. ടാ​പ്പി​ങ്ങും അ​നു​ബ​ന്ധ ജോ​ലി​ക​ളും ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം മാ​ത്രം ആ​ക്കു​ക​യാ​ണെ​ങ്കി​ല്‍, മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കു​ക​യി​ല്ല. ഉ​ല്‍പാ​ദ​ന​ച്ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നും റ​ബ്ബ​ര്‍കൃ​ഷി കൂ​ടു​ത​ല്‍ ലാ​ഭ​ക​ര​മാ​ക്കു​ന്ന​തി​നും ഇ​ത് ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കും.


ചെ​റു​കി​ട ക​ര്‍ഷ​ക​രി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം ഇ​ട​വേ​ള കൂ​ടി​യ ടാ​പ്പി​ങ് രീ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും സ്വ​യം ടാ​പ്പു ചെ​യ്യു​ക​യും ചെ​യ്താ​ല്‍ വി​ദ​ഗ്ധ​രാ​യ റ​ബ്ബ​ര്‍ടാ​പ്പ​ര്‍മാ​രു​ടെ സേ​വ​ന​ങ്ങ​ള്‍ ടാ​പ്പ​ര്‍ ബാ​ങ്ക് പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ല്‍ ഉ​ത്പാ​ദ​ന​പ​ര​മാ​യും മി​ക​ച്ച രീ​തി​യി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. വി​ള​വെ​ടു​ക്കാ​തെ കി​ട​ക്കു​ന്ന കൂ​ടു​ത​ല്‍ തോ​ട്ട​ങ്ങ​ള്‍ ടാ​പ്പു ചെ​യ്യു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും; രാ​ജ്യ​ത്ത് റ​ബ്ബ​റി​ന്റെ മൊ​ത്ത​ത്തി​ലു​ള്ള ഉ​ത്പാ​ദ​നം വ​ര്‍ദ്ധി​ക്കു​ക​യും ചെ​യ്യും. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ലോ​ക​മെ​മ്പാ​ടും സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ള്‍ മൂ​ലം കാ​ര്‍ഷി​ക​മേ​ഖ​ല​യി​ല്‍ ഒ​രു പു​തി​യ ഉ​ണ​ര്‍വ്വ് കൈ​വ​ന്നി​ട്ടു​ണ്ട്. മ​റ്റു തൊ​ഴി​ലു​ക​ള്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​തു മൂ​ലം കൃ​ഷി​യും അ​നു​ബ​ന്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​ത്മാ​ര്‍ത്ഥ​മാ​യി ഏ​റ്റെ​ടു​ത്ത നി​ര​വ​ധി ആ​ളു​ക​ള്‍ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. അ​ത്ത​രം വ്യ​ക്തി​ക​ള്‍ക്ക് സ്വ​ന്ത​മാ​യി തോ​ട്ട​ങ്ങ​ള്‍ ടാ​പ്പു​ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​ന​വും റ​ബ്ബ​ര്‍ സം​സ്‌​ക​ര​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ലാ​ഭ​ക​ര​മാ​യി പ​ണ​മി​റ​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ്ഗ​ദ​ര്‍ശ​ന​വും റ​ബ്ബ​ര്‍ബോ​ര്‍ഡ് ന​ല്‍കും.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്;കൃഷി ഉപേക്ഷിച്ച തോട്ടങ്ങള്‍ റബർ ബോർഡ് ദത്തെടുക്കുന്നു

#Farmer#Farm#Rubber#Krishi

English Summary: Rubber board to promote self tapping-kjabsep2220

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds