News

ആഭ്യന്തര വിപണിയിൽ റബർ വില ഉയരുന്നു

rubber

ആഭ്യന്തര വിപണിയിൽ റബർ വില ഉയരുന്നു. രാജ്യാന്തര വിപണിയിൽ റബർ ലഭ്യത കുറഞ്ഞതോടെയാണിത് .കഴിഞ്ഞ ദിവസങ്ങളിൽ റബർ വില കിലോഗ്രാമിന് 135 രൂപയാണ്.ഈ സ്ഥിതി തുടർന്നാൽ ഉൽപാദന സീസണിന്റെ മധ്യത്തിൽ റബർ വില 150 രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന റബർ ഉൽപാദക രാജ്യങ്ങളായ ഇന്തോനേഷ്യയിലും തായ്‌ലൻഡിലും റബർ കൃഷിക്ക് രോഗം ബാധിച്ചതാണു രാജ്യാന്തര വിപണിയിലെ ക്ഷാമത്തിനു കാരണം. ഇതു മൂലം റബർ ഉൽപാദനത്തിൽ 15% ഇടിവു വന്നു.

ക്ഷാമത്തിന്റെ സൂചന ലഭിച്ചതോടെ വിദേശ രാജ്യങ്ങൾ കയറ്റുമതി കുറച്ചു. കൂടാതെ ആഭ്യന്തര വിപണിയിൽ റബർ സംഭരണവും കുറച്ചു. ഇപ്പോൾ കേരളത്തിൽ റബർ മേഖലയിൽ ഉൽപാദന കാലമാണ്. സാധാരണയായി ഉൽപാദന കാലത്ത് റബർ വില താഴുന്നതാണു പതിവ്..വിപണിയിൽ റബർ ലഭ്യത വർധിക്കുന്നതാണു കാരണം. എന്നാൽ ഇക്കുറി ഉൽപാദന കാലത്ത് റബർ വില .ഉയരുകയാണ്.കാർഷിക മേഖലയ്ക്ക് ഉണർവു പകർന്നു രണ്ടു മാസം മുൻപ് റബർ വില കിലോഗ്രാമിന് 120 രൂപ വരെയായി താഴ്ന്നിരുന്നു. 8 വർഷമായി കുറഞ്ഞു നിൽക്കുന്ന റബർ വില ചുരുങ്ങിയ കാലയളവിൽ മാത്രമാണ് ഉയർന്നു നിന്നത്.


English Summary: Rubber prices rising

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine