1. News

റബ്ബറിന്റെ ഇ-വിപണനസംവിധാനം ജൂണ്‍ 08-ന് പ്രവര്‍ത്തനസജ്ജമാകും

പ്രകൃതിദത്തറബ്ബറിന്റെ ഇ-വിപണനസംവിധാനമായ 'എംറൂബി'(mRube) ന്റെ 'ബീറ്റാ വേര്‍ഷന്‍' 2022 ജൂണ്‍ 08 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സില്‍വര്‍ ജൂബിലി ഹാളില്‍ ജൂണ്‍ 08-ന് രാവിലെ 10.30-ന് നടക്കുന്ന യോഗത്തില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ 'എംറൂബി'-ന്റെ 'ബീറ്റാ വേര്‍ഷന്‍' ഉദ്ഘാടനം ചെയ്യും.

Meera Sandeep
Rubber's e-marketing system will be operational by June 08
Rubber's e-marketing system will be operational by June 08

തിരുവനന്തപുരം:  പ്രകൃതിദത്ത റബ്ബറിന്റെ ഇ-വിപണനസംവിധാനമായ 'എംറൂബി'(mRube) ന്റെ 'ബീറ്റാ വേര്‍ഷന്‍' 2022 ജൂണ്‍ 08 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ സില്‍വര്‍ ജൂബിലി ഹാളില്‍ ജൂണ്‍ 08-ന് രാവിലെ 10.30-ന് നടക്കുന്ന യോഗത്തില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ 'എംറൂബി'-ന്റെ 'ബീറ്റാ വേര്‍ഷന്‍'  ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യന്‍ റബ്ബറിനെ വിപണികളില്‍ കൂടുതലായി പരിചയപ്പെടുത്തുകയും വിപണനരീതിക്ക് കൂടുതല്‍ സുതാര്യത നല്‍കുകയും ചെയ്തുകൊണ്ട് നിലവിലുള്ള വ്യാപാരസംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനാണ്  ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിലുടെ റബ്ബര്‍ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇ-ട്രേഡിങ് സംവിധാനത്തിലൂടെ നിലവിലുള്ള റബ്ബര്‍വ്യാപാരികള്‍ക്കും സംസ്‌കര്‍ത്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും പുതിയ വില്‍പനക്കാരും ആവശ്യക്കാരും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?

മെച്ചപ്പെട്ട വിതരണശൃംഖല മൂലം ഇന്ത്യയിലെ പ്രകൃതിദത്ത റബ്ബര്‍ വ്യാപാരമേഖലയ്ക്ക് ഉയര്‍ന്നതലത്തിലുള്ള കാര്യക്ഷമത ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുണമേന്മ, അളവ് തുടങ്ങിയവ സംബന്ധിച്ച് ഉപഭോഗമേഖലയില്‍ നിന്നുള്ള ആവശ്യങ്ങളും രീതികളും മാറുന്നതനുസരിച്ച്  റബ്ബര്‍ വിപണന സംവിധാനത്തിന് ഗണ്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഗുണമേന്മയുള്ള റബ്ബര്‍ ഉത്പാദിപ്പിക്കുന്നര്‍ക്ക് മെച്ചപ്പെട്ട വില കിട്ടുന്നു എന്നത് വലിയൊരു നേട്ടമാണ്. എങ്കിലും ഗ്രേഡ് ചെയ്യപ്പെടാത്ത റബ്ബറിന്റെ വലിയ അളവിലുള്ള വ്യാപാരവും രാജ്യത്ത് നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഉത്പാദകര്‍ക്ക് വിപണിയെക്കുറിച്ച് ശരിയായ അവബോധം ഇല്ലാത്തതിനാല്‍ മെച്ചപ്പെട്ട വില നേടാനുള്ള അവസരം നഷ്ടപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ കർഷകർക്ക് ന്യായ വില ലഭ്യമാക്കുവാനുള്ള പകരം സംവിധാനങ്ങളുണ്ടാകണം

ഗുണമേന്മയുള്ള റബ്ബറിന്റെ ഗ്രേഡ് അനുസരിച്ച് അത് ആവശ്യമുള്ള യഥാര്‍ത്ഥ ഉപഭോക്താവിന് വില്‍ക്കാന്‍ പലപ്പോഴും കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ഗുണമേന്മയുള്ള റബ്ബര്‍ ഉത്പാദിപ്പിക്കുന്നതില്‍നിന്ന് അവരെ പലപ്പോഴും പിന്തിരിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. റബ്ബര്‍വ്യാപാരികളുടെ എണ്ണവും കുറയുന്നതായിട്ടാണ് കാണുന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പ്രകൃതിദത്തറബ്ബറിന്റെ ആഭ്യന്തര വിതരണശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് 'ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം' റബ്ബര്‍ബോര്‍ഡ് തുടങ്ങുന്നത്.

English Summary: Rubber's e-marketing system will be operational by June 08

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds