MFOI 2024 Road Show
  1. News

സ്ത്രീകൾക്കും കുട്ടികൾക്കും കൂട്ടായി ‘സഖി വൺസ്റ്റോപ്പ് സെൻ്റർ’

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങും തണലും ആകുകയാണ് സഖി വൺസ്റ്റോപ്പ് സെൻ്റർ. ഗാർഹിക പീഡനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് താമസവും, കൗൺസിലിങ്ങും, നിയമ സഹായങ്ങളും ലഭ്യമാക്കുന്നു.

Darsana J
സ്ത്രീകൾക്കും കുട്ടികൾക്കും കൂട്ടായി ‘സഖി വൺസ്റ്റോപ്പ് സെൻ്റർ’
സ്ത്രീകൾക്കും കുട്ടികൾക്കും കൂട്ടായി ‘സഖി വൺസ്റ്റോപ്പ് സെൻ്റർ’

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങും തണലും ആകുകയാണ് സഖി വൺസ്റ്റോപ്പ് സെൻ്റർ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ പലപ്പോഴും മൂടി വയ്ക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്ത് സ്ത്രീകൾക്ക് മാനസികമായി ശക്തി പകരുന്ന പദ്ധതിയാണിത്. മൂന്ന് വർഷമായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്റർ നൂറിലധികം വനിതകൾക്ക് കരുത്ത് പകർന്നിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിന് ദോഷകരമായ ഈ വിത്തുകൾ കഴിയ്ക്കല്ലേ..

ഗാർഹിക പീഡനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് താമസവും, കൗൺസിലിങ്ങും, നിയമ സഹായങ്ങളും പദ്ധതി വഴി ലഭ്യമാക്കുന്നു. അടിയന്തിര ഇടപെടൽ നടത്താൻ എഫ്.ഐ.ആർ, എൻ.സി.ആർ, ഡി.ഐ.ആർ എന്നിവ ഫയൽ ചെയ്യുന്നതിനായി പൊലീസ്, വനിത സംരക്ഷണ ഓഫീസർ തുടങ്ങിയവരുടെ സേവനവും ലഭിക്കും. വീഡിയോ കോൺഫറൻസ് വഴി മൊഴി കൊടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. താൽക്കാലിക അഭയം ആവശ്യമുള്ളവർക്ക് അഞ്ച് ദിവസം വരെയാണ് താമസം ഒരുക്കുന്നത്. അല്ലെങ്കിൽ സർക്കാർ, സന്നദ്ധ സംഘടനകളുടെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. ഒരേ സമയം അഞ്ച് പേരെ താമസിപ്പിക്കാനുള്ള സൗകര്യം സഖി സെന്ററിലുണ്ട്.

700ഓളം കേസുകൾക്ക് പരിഹാരം

2019 ഒക്ടോബറിലാണ് സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ ലഭിച്ച 800 കേസുകളിൽ 75 ശതമാനത്തിലധികം കേസുകളും തീർപ്പാക്കിയിട്ടുണ്ട്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതൽ ലഭിക്കുന്നത്. നൂറിലധികം പേർക്ക് താമസ സൗകര്യം ലഭ്യമാക്കി. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഫോൺ മുഖേന പരാതി നൽകിയവർക്ക് പൊലീസ് സഹായവും ലീഗൽ സർവീസ് അതോറിറ്റി വഴി നിയമസഹായവും ലഭ്യമാക്കുന്നുണ്ട്. ഇതുവരെ നൂറിലധികം പേർക്ക് പൊലീസ് സഹായം നൽകിയിട്ടുണ്ട്. 175 ൽ അധികം പേർക്ക് നിയമ സഹായവും അഞ്ഞൂറിലധികം പേർക്ക് കൗൺസിലിംഗും നൽകി. സെന്ററിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്കായി ഏഴ് പൊലീസ് ഫെലിസിറ്റേഷൻ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

ധനസഹായത്തിന് കേന്ദ്രസർക്കാർ

സെന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നത് കേന്ദ്രസർക്കാരാണ്. ബലാത്സംഗം, ഗാർഹിക പീഡനങ്ങൾ, മറ്റ് ലൈംഗിക അതിക്രമങ്ങൾ, സ്ത്രീധനം, ദുർമന്ത്ര വാദം, ശൈശവ വിവാഹം, ഗർഭം അലസിപ്പിക്കാനുള്ള ശ്രമം, ആസിഡ് ആക്രമണങ്ങൾ, ദുരഭിമാനക്കൊല തുടങ്ങി സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ രാജ്യത്താകമാനം വർധിച്ചതോടെയാണ് ഈ ആശയം ഉണ്ടായത്. സംസ്ഥാന വനിത ശിശു വികസന വകുപ്പിൻ്റെ മേൽനോട്ടത്തിൽ സ്റ്റേറ്റ് നിർഭയ സെൽ നോഡൽ ഏജൻസിയായും ജില്ലാ കളക്ടർ അധ്യക്ഷനായുള്ള മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സെൻ്ററിൻ്റെ പ്രവർത്തനം നടക്കുന്നത്.

കുട്ടികൾക്കും സഹായം തേടാം

കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും സെന്ററിനെ സമീപിക്കാം. ശൈശവ വിവാഹം, പീഡനം, പോക്സോ കേസുകൾ, ലഹരിമരുന്ന് എന്നീ കേസുകളിലും സഖി നടപടികൾ സ്വീകരിക്കും. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് സഖിയുടെ പ്രധാന ലക്ഷ്യം. മനുഷ്യക്കടത്ത്, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളിലും വൺ സ്റ്റോപ്പ് സെന്റർ ഇടപെടും. പെൺകുട്ടികൾക്കും 12 വയസ് വരെയുള്ള ആൺകുട്ടികൾക്കും സഖി അഭയം നൽകും.

സഹായിക്കാൻ ആരൊക്കെ?

സെൻറർ അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസിലർ, കേസ് വർക്കർമാർ, ഐ.ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർമാർ, സുരക്ഷാ ജീവനക്കാർ, പൊലീസ് ഫെലിസിറ്റേഷൻ ഓഫീസർമാർ തുടങ്ങിയരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കും. ഇവർക്ക് പുറമേ ആവശ്യഘട്ടങ്ങളിൽ ഡോക്ടർമാർ, അഭിഭാഷകർ, നിയമ വിദഗ്ധർ തുടങ്ങിയവരുടെയും സഹായം ലഭ്യമാകും.

സഖിയുമായി ബന്ധപ്പെടാം

പൊതു പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, പൊലീസ്, വനിത സെൽ എന്നിവ മുഖേന സഖിയുമായി ബന്ധപ്പെടാം. കാക്കനാട് ചിൽഡ്രൻസ് ഹോം ക്യാമ്പിൽ പ്രവർത്തിക്കുന്ന സെന്ററിലേക്ക് നേരിട്ട് എത്തി പരാതി നൽകാം. താൽകാലിക സഹായം ലഭിക്കാൻ 8547710899 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. വനിത സംരക്ഷണ ഓഫീസറുടെ നമ്പറായ 8281999057, വനിത ഹെൽപ്പ്ലൈൻ നമ്പറുകളായ 1091, 181 എന്നിവ വഴിയും പരാതി സമർപ്പിക്കാം.

English Summary: Sakhi One Stop Centre for the safety women and children

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds