1. News

SBI ALERT! SMS ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; നിങ്ങളുടെ അക്കൗണ്ട് കാലിയാകും

Anju M U
sbi
SBI ALERT! SMS ലിങ്കിൽ ക്ലിക്ക് ചെയ്യരുത്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. ഗുണഭോക്താക്കൾ ഇത്രയധികം വിശ്വാസ്യത നൽകുന്ന ബാങ്കിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് State Bank Of India- SBI. അതായത്, എസ്എംഎസിലൂടെ ലഭിക്കുന്ന എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അപകടം പതിയിരിക്കുന്നുവെന്ന് എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് തട്ടിപ്പിന് ഇരയാകരുതെന്ന നിർദേശം ബാങ്ക് പങ്കുവച്ചത്.

SBI മുന്നറിയിപ്പ്; വിശദവിവരങ്ങൾ (SBI Alert; More Details)

എസ്എംഎസ് വഴി ലഭിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്. അഥവാ ബാങ്കിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും സന്ദേശങ്ങള്‍ അയച്ചാൽ, അതിൽ ബാങ്ക് ഒരു കോഡ് പങ്കുവയ്ക്കാറുണ്ടെന്നും, ഇത് ശ്രദ്ധിക്കണമെന്നും ട്വീറ്റിൽ എസ്ബിഐ വ്യക്തമാക്കുന്നു.

SBI നൽകുന്ന പ്രധാന നിർദേശങ്ങൾ (Important Instructions From SBI)

1. തട്ടിപ്പ് നടത്തുന്നവർ അയക്കുന്ന സന്ദേശങ്ങൾ SBI അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് സമാനമായിരിക്കും. ഇത് ഗുണഭോക്താവിനെ വെട്ടിലാക്കാനുള്ള സാധ്യത കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: പതിനൊന്നാമത്തെ ഗഡു ഈ ദിവസമെത്തും; കൂടുതൽ വിശദാംശങ്ങൾ അറിയാം

2. KYC ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുത്. ബാങ്ക് SMS വഴി ഒരിയ്ക്കലും KYC ആവശ്യപ്പെടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

3. ഇത്തരത്തിൽ KYC ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ SMSന് ഉദാഹരണം: “പ്രിയ ഉപഭോക്താവേ, നിങ്ങളുടെ SBI രേഖകൾ കാലഹരണപ്പെട്ടു. നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്യപ്പെടും. ദയവായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ KYC അപ്‌ലോഡ് ചെയ്യുക- http://ibit.ly/oMwK” എന്നുള്ള സന്ദേശങ്ങളെ അവഗണിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: SBI കിസാൻ ക്രെഡിറ്റ് കാർഡ്: കുറഞ്ഞ പലിശയിൽ 4 ലക്ഷം രൂപ വരെ വായ്പ നേടാം, കൂടുതലറിയാം

4. വ്യാജ SMSലെ ലിങ്കുകൾ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യാൻ പാടുള്ളതല്ല. കാരണം, അറിയാതെ നിങ്ങൾ ഈ ലിങ്ക് ക്ലിക്ക് ചെയ്കാൽ പോലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സംബന്ധമായ എല്ലാ വിവരങ്ങളും തട്ടിപ്പുകാർക്ക് ലഭിക്കും. പണം നഷ്ടപ്പെടാതിരിക്കാൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ അത്യധികം ശ്രദ്ധ നൽകുക.

എങ്ങനെയുള്ള മെസേജുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നതെന്നും ട്വിറ്ററിൽ വിശദീകരിച്ചിട്ടുണ്ട്. അതായത്,

“#YehWrongNumberHai, KYC തട്ടിപ്പിന്‍റെ ഒരു ഉദാഹരണം ഇതാ. അത്തരം SMS ഒരു വഞ്ചനയിലേക്ക് നയിച്ചേക്കാം, നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടാം. ഇതില്‍ പറഞ്ഞിരിയ്ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. എസ്എംഎസ് ലഭിക്കുമ്പോൾ എസ്ബിഐയുടെ ഹ്രസ്വ കോഡ് പരിശോധിക്കുക. ജാഗ്രത പാലിക്കുക, #SafeWithSBI തുടരുക.”, SBI യുടെ ട്വീറ്റില്‍ പറയുന്നു.
"Here is an example of #YehWrongNumberHai, KYC fraud. Such SMS can lead to a fraud, and you can lose your savings. Do not click on embedded links. Check for the correct short code of SBI on receiving an SMS. Stay alert and stay #SafeWithSBI.#SBI #AmritMahotsav pic.twitter.com/z1goSyhGXq."

ബന്ധപ്പെട്ട വാർത്തകൾ: Bank Holydays: 2022 മാർച്ചിലെ ബാങ്ക് അവധികൾ: ബാങ്കുകൾ 13 ദിവസത്തേക്ക് അടച്ചിടും; ശ്രദ്ധിക്കുക

English Summary: SBI ALERT! Must Not Click On The Link Given In SMS, You Will Lose Money

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds