1. News

SBI: യുപിഐ, റുപേ ഡെബിറ്റ് കാർഡ്, അടിസ്ഥാന സേവിംഗ്സ് അക്കൗണ്ടുകൾ എന്നിവയുടെ നിരക്കുകൾ വ്യക്തമാക്കി എസ്ബിഐ

ഡിജിറ്റൽ ഇടപാടുകൾക്കുള്ള റീഫണ്ട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) State Bank of India, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ടുകൾക്ക് യാതൊരു വിധ ഇടപാട് ഫീസും ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി.

Saranya Sasidharan
SBI
SBI

ഡിജിറ്റൽ ഇടപാടുകൾക്കുള്ള റീഫണ്ട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) State Bank of India, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ടുകൾക്ക് യാതൊരു വിധ ഇടപാട് ഫീസും ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), റുപേ ഡെബിറ്റ് കാർഡുകൾ എന്നിവ വഴി നടത്തുന്ന ഇടപാടുകൾ ഉൾപ്പെടെ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാട് ഫീ ഈടാക്കുന്നില്ലെന്ന് എസ്ബിഐ പ്രസ്താവനയിൽ അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 16 കോടിയിലധികം ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളാണുള്ളത്, അതിൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ (എഫ്ഐ) ഉപഭോക്തൃ അടിത്തറ ഏകദേശം 14 കോടിയാണെന്നും ബാങ്ക് അറിയിച്ചു.

ഐഐടി പഠനത്തെ വിശകലനം ചെയ്ത്, അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മാധ്യമ റിപ്പോർട്ട് അനുസരിച്ച്, 2017 ഏപ്രിലിലും 2019 ഡിസംബറിലും ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി പ്രധാനമന്ത്രി ജൻ ധൻ യോജനയുടെ (പിഎംജെഡിവൈ) അക്കൗണ്ട് ഉടമകളിൽ നിന്ന് ഈടാക്കിയ 164 കോടി രൂപ ഇനിയും തിരികെ നൽകാനുണ്ട്. യുപിഐ, റുപേ കാർഡുകൾ വഴിയുള്ള ഇടപാടുകൾക്കായി സർക്കാർ നിർദേശപ്രകാരം 90 കോടി രൂപ മാത്രമാണ് ബാങ്ക് ഈ അക്കൗണ്ട് ഉടമകൾക്ക് തിരികെ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ഏപ്രിൽ മുതൽ 2020 സെപ്തംബർ വരെയുള്ള കാലയളവിൽ, പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് കീഴിൽ BSBD അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് ഓരോ ഇടപാടിനും 17.70 രൂപ ഈടാക്കി കുറഞ്ഞത് 14 കോടി യുപിഐ/റുപേ ഇടപാടുകൾക്കായി എസ്ബിഐ 254 കോടി രൂപ സമാഹരിച്ചതായി അതിൽ പറയുന്നു.

എന്നാൽ ഇതിന് മറുപടിയായി, നവംബർ 23 ചൊവ്വാഴ്ച എസ്ബിഐ ഒരു പ്രസ്താവനയിൽ മറുപടിയായി പറഞ്ഞത്, “യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ), റുപേ ഡെബിറ്റ് കാർഡുകളും ഉപയോഗിച്ചുള്ള ഇടപാടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ബിഎസ്ബിഡി ഉപഭോക്താവ് ചാർജുകളൊന്നും നൽകേണ്ടതില്ലെന്ന് ഞങ്ങൾ ആവർത്തിക്കുന്നു എന്നാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ്താവന:

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4 കോടിയിലധികം ഉപഭോക്താക്കളാണ് എൻറോൾ ചെയ്തത്ബാങ്ക് മിത്രകളുടെ ഈ സാമൂഹിക സുരക്ഷാ പദ്ധതികളിലേക്ക്, ബാങ്ക് ഉപഭോക്താക്കൾക്ക് എല്ലാ ഡിജിറ്റൽ ഇടപാടുകളും 01.01.2020 മുതൽ സൗജന്യമാക്കി. കൂടാതെ, എസ്എംഎസ് സേവനങ്ങൾക്കും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും മിനിമം ബാലൻസ് നിലനിർത്തുന്നതിനുള്ള ഫീസും ബാങ്ക് ഒഴിവാക്കി.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ), റുപേ ഡെബിറ്റ് കാർഡുകളും ഉപയോഗിച്ചുള്ള ഇടപാടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ബിഎസ്ബിഡി ഉപഭോക്താവ് ചാർജുകളൊന്നും നൽകില്ലെന്ന് ഞങ്ങൾ ആവർത്തിക്കുന്നു.

English Summary: SBI: SBI clarifies UPI, RuPay debit card and basic savings account rates

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds