1. News

മുളങ്കുടിലിനുള്ളിൽ വനവിഭവങ്ങളുമായി പട്ടികവർഗ വികസന വകുപ്പ്

ഏപ്രിൽ മാസം കേരളത്തിൽ സജീവമായ വേനൽ മഴ ലഭിച്ചേക്കും. അതേസമയം പസാഫിക് സമുദ്രത്തിൽ എസ്‌നോ (ESNO) ന്യൂട്രൽ നിന്നും എൽനിനൊ (ELNINO) സാഹചര്യത്തിലേക്ക് കടന്നുതുടങ്ങി. കേരളം ഉൾപ്പെടെ ഇന്ത്യയിൽ ഈ വർഷം കാലവർഷം കുറയാൻ ഇത് ഇടയാക്കിയേക്കാം.

Meera Sandeep
മുളങ്കുടിലിനുള്ളിൽ വനവിഭവങ്ങളുമായി  പട്ടികവർഗ വികസന വകുപ്പ്
മുളങ്കുടിലിനുള്ളിൽ വനവിഭവങ്ങളുമായി പട്ടികവർഗ വികസന വകുപ്പ്

 എന്റെ കേരളം പ്രദർശന വേദിയിൽ കാഴ്ചക്കാരെ ഏറെ ആകർഷിക്കുകയാണ്  പട്ടികവർഗ വികസന വകുപ്പ് ഒരുക്കിയിരിക്കുന്ന മുള കൊണ്ടുള്ള കുടിൽ.  മലയൻ ആദിവാസി സമൂഹത്തിന്റെ വീടിന്റെ മാതൃകയാണിത്. ഒറ്റ മുള തടി ചതച്ച് നിർമ്മിച്ചിരിക്കുന്ന ചുമരുകൾ ഏറെ ശ്രദ്ധേയമാണ്.

മുളവീടിനുള്ളിൽ സന്ദർശകർക്കായി വന വിഭവങ്ങളുടെ പ്രദർശനവുമുണ്ട്. കാട്ടുതെള്ളി, കല്ലു വാഴ കുരു, കണ്ടൻ കൂവ, കാട്ടുകൂവ,  കസ്തൂരി കൂവ, മലയിഞ്ചി, വട്ടും കായ, പുളിയിഞ്ചി, മുള അരി, കാട്ടുപത്രി, മരോട്ടി കുരു തുടങ്ങിയ വന വിഭവങ്ങൾ ഇവിടെ കാണാം. കുട്ടമ്പുഴയിലെ ആദിവാസികൾ  മുള കൊണ്ട് നെയ്യ്തെടുത്ത കണ്ണാടി പായയാണ് സ്റ്റാളിന്റെ മറ്റൊരു ആകർഷണം.

ആദിവാസി വനിതകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി വയനാട്ടിൽ പ്രവർത്തിക്കുന്ന അപ്പാരല്‍ പാര്‍ക്കിൽ നിന്നുള്ള തുണിസഞ്ചികളും സ്റ്റാളിലുണ്ട്.  ആകർഷകമായ ഡിസൈനുകളിൽ എംബ്രോയിഡറി വർക്കുകളോട് കൂടി മനോഹരമായാണ് സഞ്ചികൾ വില്പനയ്ക്ക് എത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മുള ഇനി മരമല്ല , പച്ച സ്വര്‍ണ്ണമാണ്

The bamboo hut prepared by the Scheduled Tribes Development Department is attracting a lot of viewers at "Ente Keralam" exhibition venue. It is a model of the house of the Malayan tribal community. The walls made of crushed single bamboo logs are very impressive.

Inside the bamboo house there is also a display of forest resources for visitors. Forest resources such as katutelli, kallu vaha kuru, kandan kuva, kattukuva, kasturi kuva, malainji, vatum kaya, tamarind, bamboo rice, kattupatri and maroti kuru can be found here. Another attraction of the stall is the mirror mat woven from bamboo by the adivasis of Kutampuzha.

The stall also has cloth bags from Apparel Park, which works in Wayanad with the aim of economic, social and cultural upliftment of tribal women. The bags are available for sale in attractive designs with embroidery work.

English Summary: Scheduled Tribe Dev Dept with forest resources inside the bamboo hut

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds