1. News

മണ്ണിനങ്ങളെ കുറിച്ചറിയാൻ ഒരു മ്യൂസിയം

കൃഷിചെയ്യാൻ മണ്ണിനെക്കുറിച്ചു അറിയണം മണ്ണിലെ ലവണങ്ങളെകുറിച്ച് അറിയണം എന്നാൽ വിവിധ മണ്ണിനങ്ങളെ ക്കുറിച്ചു അറിയാൻ ആഗ്രഹിക്കുന്ന കർഷകക്കോ ഗവേഷക  വിദ്യാർത്ഥികൾക്കോ ശരിയായ വിവരങ്ങൾ എവിടെനിന്നു ലഭിക്കും ? ഇതാ അങ്ങനെയൊരു മ്യൂസിയവും നിലവിൽ വന്നിരിക്കുന്നു.

Saritha Bijoy
കൃഷിചെയ്യാൻ മണ്ണിനെക്കുറിച്ചു അറിയണം മണ്ണിലെ ലവണങ്ങളെകുറിച്ച് അറിയണം എന്നാൽ വിവിധ മണ്ണിനങ്ങളെ ക്കുറിച്ചു അറിയാൻ ആഗ്രഹിക്കുന്ന കർഷകക്കോ ഗവേഷക  വിദ്യാർത്ഥികൾക്കോ ശരിയായ വിവരങ്ങൾ എവിടെനിന്നു ലഭിക്കും ? ഇതാ അങ്ങനെയൊരു മ്യൂസിയവും നിലവിൽ വന്നിരിക്കുന്നു.

മണ്ണിനെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ളവര്‍ക്കായി രാജ്യാന്തരനിലവാരമുള്ള സോയില്‍ മ്യുസിയം കേരളത്തിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും  ഗവേഷകര്‍ക്കും  ശാസ്ത്രജ്ഞര്‍ക്കും പാരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കും മാത്രമല്ല, മണ്ണിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം മണ്ണിനെകുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ ലഭ്യമാണ്. കേരള മണ്ണ്പര്യവേഷണ-സംരക്ഷണ വകുപ്പിന്‍റെ  കീഴില്‍ തിരുവനതപുരത്ത് പാറോട്ടുകോണത്താണ് സംസ്ഥാന സോയില്‍ മ്യുസിയം.

ഇന്ത്യയില്‍ രാജ്യാന്തര നിലവാരമുള്ള ഏക സോയില്‍ മ്യുസിയമാണിത്. ലോകത്തിലെ ഏറ്റവും വലിയ മണ്ണുശേഖരമാണ് ഇവിടെയുള്ളത്. വിവിധ പ്രദേശങ്ങളിലെ മണ്ണിന്‍റെ സവിശേഷതകള്‍, ഓരോ കൃഷിക്കും യോജിച്ച മണ്ണിനങ്ങള്‍, ഇവയുടെ ഭൗതിക, രാസ സവിശേഷതകള്‍ എന്നിവയുടെ ശാസ്ത്രീയ വിശദീകരണം ഇവിടെ നിന്നും ലഭിക്കും. ഓരോ മണ്ണിന്‍റെയും ഉത്ഭവം. അതായത്, മാതൃപാറയില്‍ നിന്നും വ്യത്യസ്ഥ രാസപ്രക്രിയയിലൂടെ ഇന്നത്തെ അവസ്ഥയില്‍ എത്തിയതിന്‍റെ വിവിധ ഘട്ടങ്ങള്‍ മോണോലിത്തുകളിലൂടെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ പ്രദേശങ്ങളില്‍  നിന്ന് ശേഖരിച്ച 82 മോണോലിത്തുകളാണ് മ്യുസിയത്തില്‍ ഉള്ളത്. ഓരോ തരം മണ്ണിലേയും കൃഷി സംബന്ധിച്ചനിര്‍ദേശങ്ങളും ഇവിടെ ലഭിക്കും. യുറോപ്പിലും അമേരിക്കയിലും നിന്നു വരെ വിദ്യാര്‍ത്ഥികള്‍ പഠന, ഗവേഷണനങ്ങള്‍ക്കായി ഇവിടെ വരുന്നു. മ്യുസിയത്തിലെ മിനി തീയേറ്ററില്‍ മണ്ണുസംരക്ഷണം, പ്രകൃതിസംരക്ഷണം, രാജ്യാന്തര മണ്ണുവര്‍ഷം തുടങ്ങിയ വിഷയങ്ങളുടെ ഡോക്യുമെന്‍റെറികളും പ്രദര്‍ശിപ്പിക്കുന്നു. എല്ലാ പ്രവര്‍ത്തിദിനങ്ങളിലും മ്യുസിയം പൊതു ജനങ്ങള്‍ക്കായി തുറന്നിരിക്കും. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് രൂപ, മറ്റുള്ളവര്‍ക്ക് ഇരുപത് രൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്.വിദ്യര്‍ത്ഥികള്‍ക്ക് പഠനംനാവശ്യങ്ങള്‍ക്കായി വിവിധയിനം മണ്ണിനങ്ങള്‍ അടങ്ങുന്ന  കിറ്റ് ഇവിടെ ലഭിക്കും.  
English Summary: soil museum in Trivandrum to know about soil types

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds