News
ബാക്‌ടീരിയയുടെ സഹായത്താൽ സോളാർ പാനലും

ബാക്‌ടീരിയയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സോളാർ പാനൽ ബ്രിട്ടീഷ് കൊളംബിയൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു.അനേകം ബാക്‌ടീരിയകൾ അടങ്ങിയ സോളാർ സെല്ലുകളാണ് ബയോജനിക് സോളാർ സെല്ലിൻ്റെ അടിസ്ഥാന ഘടകം.സെല്ലിലുള്ള ബാക്‌ടീരിയകളാണ് സൂര്യപ്രകാശം വൈദ്യുതോർജമാക്കി മാറ്റുന്നത്.
മേഘാവൃതമായ അന്തരീക്ഷത്തിൽ പോലും വൻ തോതിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് ഗവേഷണ സംഘത്തിലെ അംഗമായ പ്രൊഫസർ വിക്രമാദിത്യ യാദവ് പറഞ്ഞു.
സസ്യങ്ങളിലെപ്രകാശ സംശ്ലേഷത്തിൻ്റെ മാതൃകയിലാണ് ബാക്ടീരിയ സോളാർ പാനലിൻ്റെ പ്രവർത്തനമെന്നും അദ്ദേഹം അറിയിച്ചു.
English Summary: solar panel using bacteria
Share your comments