1. News

കാർഷിക പാക്കേജ് ആവശ്യപ്പെട്ട് അർദ്ധനഗ്നരായി വയനാട് കലക്ട്രേറ്റിലേക്ക് കർഷകരുടെ മാർച്ച്

വയനാട് ജില്ലയ്ക്ക് മാത്രമായി പ്രത്യേക കാർഷിക പാക്കേജ് നടപ്പാക്കണമെന്ന് ഹരിതസേന. വയനാട് ജില്ലയിലെ കർഷകരുടെ വിവിധ പ്രശ്നങ്ങളുന്നയിച്ചു ഹരിത സേന പ്രവർത്തകർ നടത്തിയ കലക്ട്രേറ്റ് മാർച്ചിലാണ് ഹരിതസേന ഇക്കാര്യം ആവശ്യപ്പെട്ടത്.

KJ Staff
farmers protest march
 
വയനാട് ജില്ലയ്ക്ക് മാത്രമായി പ്രത്യേക കാർഷിക പാക്കേജ് നടപ്പാക്കണമെന്ന് ഹരിതസേന. വയനാട് ജില്ലയിലെ കർഷകരുടെ വിവിധ പ്രശ്നങ്ങളുന്നയിച്ചു  ഹരിത സേന പ്രവർത്തകർ നടത്തിയ കലക്ട്രേറ്റ് മാർച്ചിലാണ് ഹരിതസേന ഇക്കാര്യം ആവശ്യപ്പെട്ടത്.  പാരമ്പര്യ  കർഷകരുടെ വേഷവിധാനമായ പാളത്തൊപ്പിയും തോർത്തുമുണ്ടും ചുറ്റി പ്രതികൂലമായി പെയ്ത മഴയെ വകവയ്ക്കാതെയാണ് കർഷകർ സമരത്തിനെത്തിയത്. ചിലർ അർദ്ധനഗ്നരായും സമരത്തിൽ പങ്കെടുത്തു.  

ധാരാളം കർഷക സമരങ്ങൾ ദിനംപ്രതി ജില്ലയില്‍ അരങ്ങേറുന്നുണ്ട്‌. എന്നാൽ കർഷകരുടെ സമരങ്ങൾ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അക്കാരണത്താലാണ്   ഈ വ്യത്യസ്തമായ സമര രീതി തെരഞ്ഞെടുത്തതെന്ന് ഹരിത സേന ഭാരവാഹികൾ  പറഞ്ഞു. പ്രളയാനന്തരം കൃഷിനാശം സം‌ഭവിച്ച കർഷകർക്ക് ജീവനാംശമായി ഒരു വർഷത്തേയ്ക്ക് പ്രതിമാസം പതിനായിരം രൂപ അനുവദിക്കുക, കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിതള്ളുക, പ്രതിമാസ കർഷക പെൻഷൻ പതിനായിരം രൂപയാക്കുക, കർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കുക പ്രധാനമായും കർഷകർ ആവശ്യപ്പെടുന്നത്.  

കർഷകരുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കുന്നതു വരെ സമരം നടത്തും അല്ലെങ്കിൽ കർഷകർ ഒന്നടങ്കം ആത്മഹത്യ ചെയ്യാൻ സന്നദ്ധരാണെന്ന് ഹരിതസേന ജില്ലാ സെക്രട്ടറി ജോസ് പുന്നയ്ക്കൻ പറഞ്ഞു. ഈ സമരം അധികാരികളോടുള്ള ഒരു സൂചന മാത്രമാണ് ഇനിയും കർഷകനെ തിരസ്കരിക്കാനാണ് ശ്രമമെങ്കിൽ കൂടുതൽ  പ്രക്ഷോഭമുണ്ടാകുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഹരിതസേന ജില്ലാ പ്രസിഡന്റ് എൻ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാ കോഡിനേറ്റർ സുധാകര സ്വാമി, എൻ. വർഗീസ്, പി.വി ജോസ് തുടങ്ങിയവർ സംസാരിച്ചു.
English Summary: Special Agriculture Package for Wayanad

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds