1. News

സമഗ്ര പച്ചക്കറി കൃഷി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ തല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

KJ Staff

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ തല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 7,500 രൂപയും മൂന്നാം സ്ഥാനത്തിന്  5,000 രൂപയുമാണ് നല്‍കുന്നത്.മികച്ച കര്‍ഷകനായി പടിഞ്ഞാറെക്കല്ലോലില്‍ റോബിന്‍ പി. ജോയിയും രണ്ടാം സ്ഥാനം ഇലവുങ്കല്‍ കുരിയാക്കോസ് വര്‍ഗ്ഗീസും മൂന്നാം സ്ഥാനം കൊങ്ങാണ്ടൂര്‍ കുന്നേല്‍ സജി കെ ജെ യും കരസ്ഥമാക്കി. 

മികച്ച ക്ലസ്റ്റര്‍ വിഭാഗത്തില്‍ - പ്രതീക്ഷ ക്ലസ്റ്റര്‍ മരങ്ങാട്ടുപിള്ളി, എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്റര്‍ അയര്‍ക്കുന്നം, ആദിത്യ ക്ലസ്റ്റര്‍ മാഞ്ഞൂര്‍.

മികച്ച സ്‌കൂള്‍ പച്ചക്കറി തോട്ടം- ഗവ. വി.എച്ച്.എസ്.എസ്. വൈക്കം, സെന്റ് ആന്റ്ണി എല്‍.പി.എസ്.കുറുമ്പനാടം, ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്.എസ്സ് കോട്ടയം.

മികച്ച പ്രധാന അദ്ധ്യാപകന്‍ - ബിനു ജോയ് (സെന്റ് ആന്റ്ണി, എല്‍.പി.എസ്. കുറുമ്പനാടം), ബീനാ കുമാരി എ. , (വി.കെ.വി.എം എന്‍.എസ്.എസ് ഹൈസ്‌കൂള്‍ മാഞ്ഞൂര്‍), പി.എ. ബാബു. , (സെന്റ് മേരീസ് എച്ച് .എസ്.എസ്. കിടങ്ങൂര്‍) 

മികച്ച അദ്ധ്യാപകന്‍ - ജോയിസ് റോസ് തോമസ് (ഗവ. വി.എച്ച്.എസ്.എസ്. വൈക്കം), സിസ്റ്റര്‍. തേജസ്. (സെന്റ് മേരീസ് എച്ച് .എസ്.എസ്. കിടങ്ങൂര്‍),  ഷീബ. കെ , (കെ ആര്‍ നാരായണന്‍ ഗവ. എല്‍.പി. എസ്. , കുറിച്ചിത്താനം)

മികച്ച വിദ്യാര്‍ത്ഥി - അനുജ സൂസന്‍ ജോയ് (സെന്റ് ആന്‍സ് ഗേള്‍സ് എച്ച് എസ്സ് കോട്ടയം), സനു. കെ.എസ് (ക്രിസ്തു ജ്യോതി കോളേജ് ചെത്തിപ്പുഴ), രാഹുല്‍ ആര്‍ നായര്‍ (എന്‍.എസ്. എസ് ഹൈസ്‌കൂള്‍ മാഞ്ഞൂര്‍)

മികച്ച പ്രൈവറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ - മേഴ്‌സി ഹോം, ടി.വി. പുരം., വി.കെ.വി.എം എന്‍.എസ്.എസ് ഹൈസ്‌കൂള്‍ മാഞ്ഞൂര്‍, ചാരിറ്റി വേള്‍ഡ് ട്രസ്റ്റ് ചീരന്‍ചിറ വാഴപ്പള്ളി.

മികച്ച പബ്ലിക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍- കെ ആര്‍  നാരായണന്‍ ഗവ. എല്‍.പി. എസ്. കുറിച്ചിത്താനം, കെഴുവന്‍കുളം ഗവ. എല്‍.പി. സ്‌കൂള്‍ കൊഴുവനാല്‍ പാല .

മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍-  ജയമണി ഇ. വി. കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ ഉഴവൂര്‍, വസന്ത എ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാടപ്പള്ളി, കോര തോമസ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പാമ്പാടി

മികച്ച കൃഷി ഓഫീസര്‍ - ബിന്ദു. ടി. കൃഷി ഓഫീസര്‍ വാകത്താനം, ഡിറ്റോ ജോസ് കൃഷി ഓഫീസര്‍ കുമാരനല്ലൂര്‍, നിഷ മേരി സിറിയക്ക് കൃഷി ഓഫീസര്‍ മുത്തോലി, റീന കുര്യന്‍ കൃഷി ഓഫീസര്‍ മരങ്ങാട്ടുപിള്ളി   

മികച്ച കൃഷി അസിസ്റ്റന്റ്- മേയ്‌സണ്‍ മുരളി  കൃഷി അസിസ്റ്റന്റ് വൈക്കം, സബിത ഇ കൃഷി അസിസ്റ്റന്റ് ടി.വി. പുരം,  ബിജുകുമാര്‍ കെ കൃഷി അസിസ്റ്റന്റ് വാകത്താനം

ഓണത്തിന്  ഒരു മുറം പച്ചക്കറി കൃഷി ജില്ലാതല അവാര്‍ഡ് - 1. രശ്മി മാത്യു,  ഇടത്തിനാല്‍, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍. 2. മണര്‍കാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, പാമ്പാടി. 3. സുകുമാരന്‍ ടി.എസ്, തറയില്‍, മറവന്‍തുരുത്ത്, വൈക്കം എന്നിവരും അര്‍ഹരായി.   

English Summary: State farmer's welfare

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds