1. News

വൻ വിലയ്ക്ക് കച്ചിക്കച്ചവടം 

അപ്പർകുട്ടനാടൻ‌ പാടശേഖരങ്ങളിൽ വൈക്കോൽ സുലഭമായി ലഭിച്ചെങ്കിലും വൻ  വിലയ്ക്കാണ് വൈക്കോൽ വിൽക്കുന്നത്‌.

Asha Sadasiv
straw
അപ്പർകുട്ടനാടൻ‌ പാടശേഖരങ്ങളിൽ വൈക്കോൽ സുലഭമായി ലഭിച്ചെങ്കിലും വൻ  വിലയ്ക്കാണ് വൈക്കോൽ വിൽക്കുന്നത്‌. മെതിയന്ത്രം ഉപയോഗിച്ചു കൊയ്ത പാടങ്ങളിലാണ് വൈക്കോൽ ധാരാളമായി ഉള്ളത്. കർഷകരിൽ നിന്നു മൊത്ത വിലയ്ക്കു വാങ്ങി കെട്ടുകളാക്കി തരം തിരിച്ചാണ് വിൽപന. 20 കിലോയുടെ ഒരു കെട്ടിനു 50 രൂപ നിരക്കിൽ പാടശേഖരങ്ങളിൽ കച്ചവടം പൊടിപൊടിക്കുകയാണ്.

വൈക്കോൽ  ആവശ്യക്കാർ ഏറെയും ക്ഷീര കര്‍ഷകർ ആണ്. ഇടവിള കൃഷിക്കു വളപ്രയോഗത്തിനും, മുട്ട പൊതിഞ്ഞു വാഹനത്തിൽ കൊണ്ടു പോകുന്നതിനും  വൈക്കോൽ ഉപയോഗിക്കുന്നു. വൈക്കോൽ കുറഞ്ഞതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള  കച്ചിത്തിരി വാങ്ങി ഉപയോഗിക്കുകയായിരുന്നു  ക്ഷീര കര്‍ഷകർ. ഇതിന്റെ വരവ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. 
English Summary: straw sold gor high price at Upper Kuttanad

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds