1. News

ട്രൈബൽ സ്കൂളുകളിലെ പഠനം കുട്ടികളിൽ നക്സലൈറ്റ് ചിന്താഗതി മാറ്റി പൗരത്വ ബോധം വളർത്തി: ശ്രീ ശ്രീ രവിശങ്കർ

നക്സലേറ്റ് ആകണമെന്ന ജീവിത ലക്ഷ്യവുമായി വളർന്നുവന്ന കുട്ടികൾ ആർട്ട് ഓഫ് ലിവിങ് നടത്തുന്ന ട്രൈബൽ സ്കൂളുകളിൽ താമസിച്ചു പഠിക്കവേ അവർ ഒരു മികച്ച ഭാരതീയ പൗരനായി മാറി എന്ന് പൂജ്യ ശ്രീ ശ്രീ രവിശങ്കർ ദേശീയ ഇ എം ആർ എസ് കലോത്സവം ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. 20 വർഷങ്ങൾക്കു മുമ്പ് ഗുരുജി ആദിവാസി മേഖലയിലെ ഒരു കുട്ടിയോട് ഭാവിയിൽ എന്താകാൻ ആണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ തനിക്കൊരു നക്സലേറ്റ് ആയാൽ മതിയെന്ന് അവൻ ഉത്തരം പറഞ്ഞു.

Arun T
ട്രൈബൽ സ്കൂളുകളിലെ പഠനം കുട്ടികളിൽ നക്സലൈറ്റ് ചിന്താഗതി മാറ്റി പൗരത്വ ബോധം വളർത്തി: ശ്രീ ശ്രീ രവിശങ്കർ
ട്രൈബൽ സ്കൂളുകളിലെ പഠനം കുട്ടികളിൽ നക്സലൈറ്റ് ചിന്താഗതി മാറ്റി പൗരത്വ ബോധം വളർത്തി: ശ്രീ ശ്രീ രവിശങ്കർ

നക്സലേറ്റ് ആകണമെന്ന ജീവിത ലക്ഷ്യവുമായി വളർന്നുവന്ന കുട്ടികൾ  ആർട്ട് ഓഫ് ലിവിങ് നടത്തുന്ന ട്രൈബൽ സ്കൂളുകളിൽ താമസിച്ചു പഠിക്കവേ  അവർ ഒരു മികച്ച ഭാരതീയ പൗരനായി മാറി എന്ന് പൂജ്യ ശ്രീ ശ്രീ രവിശങ്കർ ദേശീയ ഇ എം ആർ എസ് കലോത്സവം ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. 20 വർഷങ്ങൾക്കു മുമ്പ്  ഗുരുജി  ആദിവാസി മേഖലയിലെ ഒരു കുട്ടിയോട് ഭാവിയിൽ എന്താകാൻ ആണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ തനിക്കൊരു നക്സലേറ്റ് ആയാൽ മതിയെന്ന് അവൻ ഉത്തരം പറഞ്ഞു. തുടർന്ന് ട്രൈബൽ സ്കൂളുകൾ ആരംഭിക്കുകയും ഇന്ന് അവിടുത്തെ വിദ്യാർത്ഥികൾ  ദേശീയ ബോധമുള്ള മികച്ച പൗരനായി വളർന്നു വന്നു കഴിഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്പകള്‍ക്ക് എടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ട്രൈബൽസിനു വേണ്ടിയുള്ള നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും മിനിസ്ട്രി ഓഫ് ട്രൈബൽ അഫയേഴ്സിന്റെയും സഹായത്തോടെയാണ്  ട്രൈബൽ സ്കൂളുകൾ നടത്തിപ്പോന്നത്.

മിനിസ്ട്രി ഓഫ് ട്രൈബൽ അഫയേഴ്സിന് കീഴിലുള്ള ഓട്ടോണമസ് ബോഡിയായ   നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ആണ്  ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ ബാംഗ്ലൂർ ആർട്ട് ഓഫ് ലിവിങ് സെന്ററിൽ നടക്കുന്ന  ദേശീയ ഇ എം ആർ എസ് കലോത്സവം സംഘടിപ്പിക്കുന്നത്. കർണാടക റസിഡൻഷ്യൽ  എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ സൊസൈറ്റി ആണ് ഈ പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്. ഇന്ത്യയിൽ ആകമാനം ഉള്ള ഏകദേശം 1500 ഓളം  ഏകലവ്യ മോഡൽ റസിഡൻഷ്യൽ  സ്കൂളുകളിലെ കുട്ടികൾ ഈ മൂന്ന് ദിവസത്തെ  വമ്പൻ കലോത്സവത്തിൽ പങ്കെടുക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്‌പ എടുത്തവർക്ക് തിരിച്ചടവ് ചിലവ് കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ആദിവാസി കുട്ടികളുടെ ഉന്നമനത്തിനായി 1997 98ൽ ട്രൈബൽ അഫയേഴ്സ് മിനിസ്ട്രി തുടങ്ങിയതാണ്. ഇന്ത്യയുടെ ആരുമറിയാതെ കിടക്കുന്ന ആദിവാസി ഊരുകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം  കുട്ടികൾക്ക് വിദ്യാഭ്യാസം പോലും നൽകാൻ കഴിയാത്ത പാവപ്പെട്ട കർഷകരുടെ കുട്ടികളും ഈ ട്രൈബൽ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ് ആക്കി മാറ്റും: മന്ത്രി കെ. രാജൻ

ആദിവാസി ഊരുകളിലെ കുട്ടികളുടെ ഒളിഞ്ഞു കിടക്കുന്ന കലാവാസനകൾ പുറത്തുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലോത്സവം നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരതം  എന്ന മുദ്രാവാക്യത്തിൽ അധിഷ്ഠിതമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ കലയെയും  സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വൈവിധ്യങ്ങളെ ഏകോപിക്കുക  അതുവഴി ഭാരതീയ സംസ്കാരത്തെ നിലനിർത്തുക എന്നതാണ് ഈ കലോത്സവങ്ങളിലൂടെ  ലക്ഷ്യമിടുന്നത്.

English Summary: Studying in tribal schools has changed the Naxalite mindset and devlpd a sense of citizenship in children

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds