1. News

ഒക്‌ടോബർ-നവംബർ മാസങ്ങളിൽ പഞ്ചസാര ഉൽപ്പാദനം 47.9 ലക്ഷം ടണ്ണായി ഉയർന്നു

വ്യവസായ സംഘടനയായ ഐഎസ്എംഎയുടെ കണക്കനുസരിച്ച് ഒക്ടോബർ-നവംബർ കാലയളവിൽ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 47.9 ലക്ഷം ടണ്ണായി വർധിച്ചു. പഞ്ചസാര വിപണന വർഷം ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയാണ്.

Raveena M Prakash
Sugar Production has increased in the month of October- November around 47.9 Lakh tonne
Sugar Production has increased in the month of October- November around 47.9 Lakh tonne

വ്യവസായ സംഘടനയായ ഐഎസ്എംഎ(ISMA)യുടെ കണക്കനുസരിച്ച് ഒക്ടോബർ-നവംബർ കാലയളവിൽ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 47.9 ലക്ഷം ടണ്ണായി വർധിച്ചു. ഇന്ത്യയിൽ പഞ്ചസാര വിപണന വർഷം ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയാണ്. 2022-23 വിപണന വർഷത്തിൽ നവംബർ 30 വരെ മധുരപലഹാരത്തിന്റെ ഉത്പാദനം 47.9 ലക്ഷം ടണ്ണായതായി ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ (ISMA) പ്രസ്താവനയിൽ പറഞ്ഞു. 

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 47.2 ലക്ഷം ടണ്ണായിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഫാക്ടറികളുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ തീയതിയിൽ 416ൽ നിന്ന് 434 ആയി ഉയർന്നു. ഐഎസ്എംഎ(ISMA)യുടെ കണക്കുകൾ പ്രകാരം, 2022-23ലെ ആദ്യ രണ്ട് മാസങ്ങളിൽ മഹാരാഷ്ട്രയിലെ പഞ്ചസാര ഉൽപ്പാദനം 20 ലക്ഷം ടൺ ആയിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 20.3 ലക്ഷം ടണ്ണായിരുന്നു.

ഉത്തർപ്രദേശിൽ പഞ്ചസാര ഉൽപ്പാദനം 10.4 ലക്ഷം ടണ്ണിൽ നിന്ന് 11.2 ലക്ഷം ടണ്ണായി ഉയർന്നു. കർണാടകത്തിലെ പഞ്ചസാര ഉൽപ്പാദനം 12.8 ലക്ഷം ടണ്ണിൽ നിന്ന് 12.1 ലക്ഷം ടണ്ണായി കുറഞ്ഞു.

ഡിസംബർ മുതൽ നവംബർ വരെയാണ് എത്തനോൾ വിതരണ വർഷം, എത്തനോൾ രംഗത്ത്, എണ്ണ വിപണന കമ്പനികൾ (OMC) , 2022-23 ലെ എഥനോൾ വിതരണ വർഷത്തി(ESY)നു വേണ്ടി വിതരണത്തിനായി ഏകദേശം 460 കോടി ലിറ്റർ അനുവദിച്ചിട്ടുണ്ടെന്ന് ISMA പറഞ്ഞു. ഡിസംബർ മുതൽ നവംബർ വരെയാണ് എത്തനോൾ വിതരണ വർഷമായി കണക്കാക്കപ്പെടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നയം തിരുത്തി മഹാരാഷ്ട്ര സർക്കാർ

English Summary: Sugar Production has increased in the month of October- November around 47.9 Lakh tonne

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds