1. News

കേരളത്തിൽ കൊടും ചൂട് തുടരുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്

കേരളത്തിൽ കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില കൂടാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ

Saranya Sasidharan

1. കേരളത്തിൽ കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില കൂടാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക എന്നിവയുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. അതോടൊപ്പം കേരളത്തിൽ കാലവർഷം ഇത്തവണ താമസിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

2. കൃഷി ജാഗരനും അഗ്രിക്കൾച്ചർ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന ഫാർമർ ദി ജേർണലിസ്റ്റ് ട്രയിനിംഗ് രണ്ടാം സെക്ഷൻ ഇന്നലെ നടന്നു. FTJ യുടെ 50 താമത്തെ ബാച്ചാണ് ഇന്നലെ കഴിഞ്ഞത്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം സി ഡൊമിനിക്ക് നയിച്ച ക്ലാസിൽ പ്രേമ, രവീന്ദ്രൻ, ശശി, ഷൈനി പ്രമോദ് എന്നീ കർഷകരും കൃഷി ജാഗരൺ അംഗങ്ങളും പങ്കെടുത്തു. ഗ്രാമങ്ങളിലുള്ള കർഷകർക്കും പത്രപ്രവർത്തകരാൻ സാധിക്കുന്ന കൃഷി ജാഗരൻ്റെ സംരംഭമാണ് ‘ഫാർമർ ദി ജേർണലിസ്റ്റ്’. 

3. കേന്ദ്ര മൃഗസംരക്ഷണ- ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയുമായി കൂടിക്കാഴ്ച്ച നടത്തി സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരളത്തിന്റെ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന നൂതന പദ്ധതികൾ ചർച്ച ചെയ്തു. ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും എത്രയും വേഗം അവ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി. MP ബിനോയ്‌ വിശ്വം,വകുപ്പിന്റെ കേന്ദ്ര സെക്രട്ടറി അൽക്ക ഉപാധ്യായ, കേരളത്തിലെ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്‌ ഐ എ എസ് തുടങ്ങിയ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.

4. ആലപ്പുഴ ജില്ലയിലെ കൈനക്കരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടാം വാർഡിൽ നടപ്പിലാക്കിയ സൂര്യകാന്തി വിളവെടുപ്പിന്റെയും പ്രദർശനത്തിന്റെയും ഉദ്ഘാടനം കൈനക്കരി പഞ്ചാത്ത് പ്രസിഡൻ്റ് എം.സി പ്രസാദ് നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് പ്രസീത മിനൽകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

5. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷി ഭവനും കുടുംബശ്രീ സി.ഡി. എസും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടുവള്ളി മാമ്പഴപ്പൂരം ഇന്നു മുതൽ കടുവാങ്കുളത്തിൽ നടക്കും. 60 ൽപ്പരം മാങ്ങയിനങ്ങൾ പ്രദർശ്ശനത്തിനായി തയാറാക്കിയിട്ടുണ്ട്. വിവിധയിനം മാവിൻ തൈകളുടെയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടേയും പ്രദർശ്ശന വിപണന മേളയും ഉണ്ടായിരിക്കും. മെയ് 20 വരെ നടക്കുന്ന മാമ്പഴോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.

English Summary: Summer heat continues in Kerala; Yellow alert in various districts

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds