News
സൂര്യശോഭ അണിഞ്ഞു തമിഴ് പാടങ്ങൾ

തമിഴ് പാടങ്ങൾ സൂര്യശോഭ അണിഞ്ഞിരിക്കുകയാണ്. ഇനി 2 മാസം പാടങ്ങൾ മഞ്ഞയണിഞ്ഞു നിൽക്കും.തമിഴ്നാട് ചുരണ്ടയ്ക്ക് സമീപത്തെ പാടങ്ങളാണ് സൂര്യകാന്തിക്കായി വഴിമാറിയിരിക്കുന്നത്.സൂര്യകാന്തി പൂത്തതോടെ സഞ്ചാരികളുടെ വരവും വർധിച്ചു.കഴിഞ്ഞവർഷം സൂര്യകാന്തി പാടങ്ങൾ അത്ര സജീവമല്ലായിരുന്നു.എന്നാൽ ഇക്കുറി ഏക്കറുകണക്കിന് പാടങ്ങളിൽ സൂര്യകാന്തി വിളവിറക്കിയിട്ടുണ്ട്. ദേശീയപാതയിൽ നിന്നും.ചുരണ്ടയ്ക്കുള്ള പാതയിൽ കമ്പിളി കഴിഞ്ഞ് ഒരു കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ ഇടതുവശത്തുള്ള പാടമാണ് ഇപ്പോൾ പൂത്ത് തുടങ്ങിയത്..സന്ദർശകർ കൂടിയതോടെ .സൂര്യകാന്തി പറിച്ചുകൊണ്ട് പോകുന്നത് തടയാൻ കർഷകർ പാടങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
English Summary: Sunflower blooms at Tamilnadu fields
Share your comments