1. News

നെൽകൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക്  വികസിപ്പിക്കും: മന്ത്രി വി.എസ്. സുനിൽകുമാർ

കൃഷി ചെയ്യുന്ന നെൽവയലുകളുടെ വിസ്തൃതി 2.20 ലക്ഷം ഹെക്ടറായി ഉയർത്താനായെന്നും മൂന്നു ലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു.

KJ Staff
കൃഷി ചെയ്യുന്ന നെൽവയലുകളുടെ വിസ്തൃതി 2.20 ലക്ഷം ഹെക്ടറായി ഉയർത്താനായെന്നും മൂന്നു ലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു. വെള്ളറട ഗ്രാമപഞ്ചായത്തിലെ പകൽവീടിന്റെയും  പാറശ്ശാല മണ്ഡലം സമ്പൂർണ്ണ തരിശുനിർമാർജ്ജന കർമ്മ പദ്ധതിയായ തളിരിന്റെ പെരുങ്കടവിള ബ്ലോക്ക്തല ഉദ്ഘാടനവും ജെ.എം. ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നെൽവയലിന്റെ വിസ്തൃതി 1.96 ലക്ഷം ഹെക്ടർ മാത്രമായിരുന്നു. അത് 2.20 ലക്ഷം ഹെക്ടറായി ഉയർത്താനായി. കാർഷിക സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നത്. നെൽവയൽ  തണ്ണീർത്തട നിയമ ഭേദഗതി ദുർവ്യഖ്യാനിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പുതിയ ഭേദഗതി പ്രകാരം സ്വകാര്യ വ്യക്തികളുടെ തരിശിടങ്ങളിൽ സർക്കാരിന് കൃഷി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

വയോജനങ്ങളെ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടുത്താൻ പകൽ വീടുകൾക്കാകുമെന്നും മന്ത്രി പറഞ്ഞു. പെരുങ്കടവിള ബ്ലോക്കിൽ  ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്കുള്ള മാനസിക ഉല്ലാസ കേന്ദ്രങ്ങൾ നിർമിക്കുന്നത്.തളിർ പദ്ധതിയുടെ പെരുങ്കടവിള ബോക്ക്തല ഉദ്ഘാടനം വഴുതനതൈ നട്ട് മന്ത്രി നിർവഹിച്ചു. വെള്ളറട രുക്മിണി മെമ്മോറിയൽ ദേവി ആശുപത്രി പരിസരത്തെ രണ്ടര ഏക്കർ തരിശുനിലത്താണ് തൈ നട്ടത്.

പാറശാല മണ്ഡലത്തിലെ അമ്പതേക്കർ നിലം ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൃഷിയോഗ്യമാക്കിയെന്ന്  യോഗത്തിൽ അധ്യക്ഷത വഹിച്ച സി.കെ. ഹരീന്ദ്രൻ എം.എൽ.എ. പറഞ്ഞു.  പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി,  ജില്ല പഞ്ചായത്ത് അംഗം കെ.വി. വിചിത്ര, പെരുങ്കടവിള ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.കെ. സജയൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ഷീബാറാണി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
English Summary: sunilkumar agriculture minister

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds