News

തമിഴ്‌നാട്ടില്‍ നിന്നും പുതിയ നക്ഷത്രമുല്ല

nithyakalyani

പുഷ്പപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി തമിഴ്‌നാട് കാര്‍ഷികസര്‍വ്വകലാശാല. വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന ഒരു പുതിയ ഇനം നക്ഷത്രമുല്ല (Star Jasmine) സര്‍വകലാശാല പുറത്തിറക്കി. പുതിയ ഇനത്തിന് ധര്‍മ പുരി, സത്യമംഗലം, രാമനാഥപുരം എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ വലിയ സ്വാഗതമാണ് നല്‍കിയിരിക്കുന്നത്. നീണ്ട പൂത്തണ്ടില്‍ ഉണ്ടാകുന്ന കരുത്തുളള പൂമൊട്ടുകളാണ് ഈ ഇനത്തിന്റെ പ്രത്യേകത. ശീതസംഭരണിയില്‍ ഇത് ദീര്‍ഘനാള്‍ സൂക്ഷിക്കാനും കഴിയും.
തമിഴ്‌നാട്ടില്‍ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന ജാതിമല്ലിയ്ക്ക് പകരക്കാരനായാണ് പുതിയ നക്ഷത്രമുല്ല സര്‍വകലാശാല ഇക്കഴിഞ്ഞ ജനുവരി മാസം പുറത്തിറക്കുന്നത്. ക്ഷേത്രങ്ങളിലെ എല്ലാ ചടങ്ങുകളിലും അവിഭാജ്യഘടകമായി മാറിയ ജാതിമല്ലിക്ക് ഇപ്പോള്‍ വളരെയധികം വില കൂടുതലാണ്. മാത്രവുമല്ല നവംബര്‍ മുതല്‍ ഫെബ്രുവരി മാസം വരെയുളള മാസങ്ങളില്‍ ഇതില്‍ പൂപിടിക്കാറുമില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന പുതിയ ഇനം മുല്ലച്ചെടിക്ക് ജന്മം നല്‍കിയത്.
നക്ഷത്രമുല്ല പേര് സൂചിപ്പിക്കുന്നതുപോലെ ജാതിമല്ലിയില്‍ നിന്ന് ചെറിയ വ്യത്യാസങ്ങളുളള ഇനമാണ് ജാതിമല്ലിയുടെ പൂമൊട്ടുകള്‍ തൂവെളളമിറമാണെങ്കില്‍ നക്ഷത്രമുല്ലയുടെ മൊട്ടുകള്‍ക്ക് പിങ്ക് മുതല്‍ മജന്തനിറം വരെയായിരിക്കും. കൂടാതെ വിടര്‍ന്നു കഴിഞ്ഞാല്‍ ഇതളുകളായിട്ടേ കനം കുറഞ്ഞ് നീണ്ട് വിസ്തൃതമായി വളരും. തൂവെളളനിറവുമായിരിക്കും.
ജാതിമല്ലിപ്പൂക്കള്‍ വിടര്‍ന്ന് മുതല്‍ 3 മണിക്കൂര്‍ കഴിയുമ്പോള്‍ വാടാന്‍ തുടങ്ങും. എന്നാല്‍ നക്ഷത്രമുല്ലയാകട്ടെ നാലു മുതല്‍ അഞ്ചു മണിക്കൂര്‍ കഴിയുമ്പോള്‍ വാടാതെ നിലനില്‍ക്കും. മൊട്ടുകള്‍ ഇറുത്ത് മാലകെട്ടിയാലും സാധാരണ ഊഷ്മാവില്‍ 12 മണിക്കൂര്‍ വരെ വിടരുകയില്ല. ശീതീകരിച്ചു സൂക്ഷിച്ചാല്‍ മൊട്ടുകള്‍ 60 മണിക്കൂറോളം വിടരാതിരിക്കും.
ജാതിമല്ലിയെ അപേക്ഷിച്ച് അത്ര രൂക്ഷഗന്ധമല്ല നക്ഷത്രമുല്ലയുടെ പൂക്കള്‍ക്ക്. സാധാരണ മാല കെട്ടുമ്പോള്‍ ഇവ ജാതിമല്ലിയോടൊപ്പം മാല കെട്ടാനുപയോഗിക്കാം. ജാതിമല്ലിയുടെ മണം അല്പം കുറഞ്ഞാലും ആ കുറവ് നികത്താന്‍ നക്ഷത്രമുല്ലയുടെ പൂക്കള്‍ക്ക് കഴിയും. കൂടാതെ നീണ്ട തണ്ടും കരുത്തുമളള മൊട്ടുകളും ഉളളതിനാല്‍ പെട്ടെന്ന് കേടുവരാതെ മാല കോര്‍ക്കാനും ഇത് നല്ലതാണ്. പുഷ്പവിപണിയില്‍ ഇത് ആദായകരമായ വരുമാനം ഉറപ്പാക്കുകയും വേണം.
നക്ഷത്രമുല്ല എല്ലാത്തരം മണ്ണിലും വളര്‍ത്താന്‍ കഴിയും. വരള്‍ച്ച ചെറുക്കാനുളള കഴിവുമുണ്ട്. ജാതിമല്ലിയെ അപേക്ഷിച്ച് കുറച്ച് വെളളം മതി ഇതിന്. സര്‍വകലാശാല നടത്തിയ ഫീല്‍ഡ് ട്രയലുകളില്‍ നക്ഷത്രമുല്ല ഒരു ചെടിയില്‍ നിന്ന് 2.21 കി.ഗ്രാം വരെ പൂക്കള്‍ തരുന്നതായി രേഖപ്പെടുത്തുന്നു. ഒരു ഹെക്ടറില്‍ നിന്ന് ശരാശരി 7.41 ടണ്‍ പൂക്കളുണ്ട്. ഇത് ജാതിമല്ലിയുടെ വിളവിനെക്കാള്‍ കുറവാണ്. ജാതിമല്ലിക്ക് ഒരു ഹെക്ടറില്‍ നിന്ന് 10.83 ടണ്‍ പൂക്കളാണ് കിട്ടുക. എങ്കിലും സീസണ്‍ നോക്കാതെ വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന നക്ഷത്രമുല്ലയ്ക്ക് ഇതിനോടകം തന്നെ ആരാധകര്‍ ഏറെ.


വര്‍ഷം മുഴുവന്‍ മുല്ലപ്പൂക്കള്‍
തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ നക്ഷത്രമുല്ല ഇനം ധര്‍മപുരി, സത്യമംഗലം, രാമനാഥപുരം തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷി ചെയ്യാനും.പൂക്കള്‍ കിട്ടാത്ത സീസണിലും (നവംബര്‍ മുതല്‍ ഫെബ്രുവരി വരെ) ഈ നക്ഷത്രപ്പൂക്കള്‍ ഉണ്ടാകും.

ആകര്‍ഷകമായ കരുത്തുളള പൂമൊട്ടുകള്‍

ദീര്‍ഘായുസ്സുളള മൊട്ടുകള്‍. സാധാരണ ഊഷ്മാവില്‍ 12 മണിക്കൂര്‍ പൂമൊട്ടുകള്‍ തുറക്കാതിരിക്കും. ശീതീകരിച്ചാല്‍ 60 മണിക്കൂര്‍ വരെ മൊട്ട് വിടരുകയില്ല.

ആസ്വാദ്യകരമായ സുഗന്ധം.

വിളവെടുക്കാനെളുപ്പം. നീണ്ട തണ്ടും കരുത്തുമുളള മൊട്ടുമായതിനാല്‍ മാല കെട്ടാന്‍ അനുയോജ്യം.

രോഗകീടബാധകളില്ല.

ഒറ്റച്ചെടിയില്‍ നിന്ന് ഒരു വര്‍ഷം 2.21 കി.ഗ്രാം പൂക്കള്‍


English Summary: Tamilnadu launches new variety of jasmine

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine