മൂന്നാർ: തെയില ഉൽപാദനത്തിൽ കുറവ് വന്നതിനെത്തുടർന്ന് തെയില വില കുത്തനെ ഉയരുന്നു.
ലേല കേന്ദ്രങ്ങളിലാണ് വില ഉയരുന്നത്. കിലോഗ്രാമിന് 83.81 രൂപ എന്നതിൽ നിന്ന് 193.21 രൂപ എന്ന റെക്കോഡ് നിലവാരത്തിലേക്കാണ് വില ഉയർന്നത്. From Rs 83.81 per kg to Rs 193.21 per kg for the week. The price is high
അസാം, പശ്ചിമ ബംഗാൾ, കേരളം തുടങ്ങി തേയില ഉത്പാദന സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും മഴക്കെടുതികളുമൊക്കെ തേയില ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇത് ഫാക്റ്ററികളിലെത്തുന്ന തേയിലയുടെ അളവ് കുറച്ചിട്ടുണ്ട്. 40 ശതമാനത്തോളം ഉത്പാദനം ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. എന്തായാലും രാജ്യത്ത് ഉടനീളമുള്ള ലേല കേന്ദ്രങ്ങളിൽ വില ഉയര്‍ന്നിട്ടുണ്ട്. വരുമാനം ഉയരുമെന്നതിനാൽ കര്‍ഷകരും ആഹ്ലാദത്തിലാണ്. വില ഇനിയും കൂടിയേക്കുമെന്നാണ് സൂചനകൾ. ജൂലൈ-ഓഗസ്റ്റ് കാലയളവിൽ തേയില വിലയിൽ 20 ശതമാനം വര്‍ധനയുണ്ടായതായി വിവിധ റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. തേയിലപ്പൊടിയ്ക്കും വില കൂടിയിട്ടുണ്ട്.
കൂണൂര്‍ ടീ ട്രേഡ് അസോസിയേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ 130 ശതമാനമാണ് വില വര്‍ധന അതേസമയം, ഇന്ത്യയുടെ തേയില കയറ്റുമതി ഈ വര്‍ഷം കുറഞ്ഞിട്ടുണ്ട്. കെനിയയിൽ ഉത്പാദനം വര്‍ധിച്ചതാണ് പ്രധാന കാരണം. 30 ശതമാനത്തിൽ അധികമാണ് ഉത്പാദനം ഉയര്‍ന്നത്. വിലയും താരതമ്യേന കുറവാണ്. ഈജിപ്റ്റ്, പാക്കിസ്ഥാൻ, യുകെ, ഇറാഖ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തേയില കയറ്റി അയക്കുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തേയില - ലോകം കീഴടക്കിയ പാനീയം
#Tea#Farm#Agriculture#krishi
English Summary: Tea prices rise sharply in anticipation of tea farmers kjabsep12
Published on: 12 September 2020, 06:09 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now