1. News

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും...കൂടുതൽ കൃഷി വാർത്തകൾ...

സംസ്ഥാനത്ത് ഏപ്രിൽ 14, 15 തീയതികളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ താപനില 39°C വരെ, സാധാരണയെക്കാൾ 3°C മുതൽ 4°C വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്.

Raveena M Prakash

1. സംസ്ഥാനത്ത് ഏപ്രിൽ 14, 15 തീയതികളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ താപനില 39°C വരെ, സാധാരണയെക്കാൾ 3°C മുതൽ 4°C വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. അതെ സമയം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും, സാധാരണ താപനിലയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ജനങ്ങൾ കടുത്ത ജാഗ്രതാ പാലിക്കണമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

2. വി.കെ.മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ നേതൃത്വത്തില്‍, കേരള സംസ്ഥാന കൃഷി വകുപ്പിന്റെയും, ശ്രീരാമന്‍ചിറ പാടശേഖരസമിതിയുടെയും സഹകരണത്തോടെ നടത്തുന്ന തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം, കേരള കൃഷി മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ വില്പന നടത്തി. ഉദ്‌ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ പങ്കെടുത്തു.

3. വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രത്തിനും, കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് പേറ്റന്റ് ലഭിച്ചത്. വാഴക്കന്നുകള്‍ കേടുവരാതെ മാതൃസസ്യത്തില്‍ നിന്നു പിഴുതെടുക്കുന്നതിനു സഹായിക്കുന്നതാണ് ഈ യന്ത്രം. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന ട്രാക്ടര്‍ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളില്‍ ബന്ധിപ്പിച്ച് ഇത് ഉപയോഗിക്കാം. ദിവസവും 180 വാഴകളില്‍ നിന്നു യന്ത്രം ഉപയോഗിച്ച് കന്നുകള്‍ പിഴുതുമാറ്റാമെന്നും അധികൃതർ പറയുന്നു. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്രൈന്‍ഡറില്‍ ഘടിപ്പിക്കാവുന്നതാണ് കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രം, കൂര്‍ക്കയുടെ തൊലി കൂടുതല്‍ കളയാനും, പൊട്ടല്‍ കുറയ്ക്കുന്ന രീതിയിലുമാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്.

4. സംസ്ഥാനത്തെ റബ്ബര്‍കൃഷിയ്ക്ക് വ്യക്തമായ ഒരു ഇരിപ്പിടം ഒരുക്കി കൊടുത്ത റബ്ബർ ബോർഡിന് ഇന്നേക്ക് 75 വർഷം. സംസ്ഥാനത്ത് റബ്ബർ ബോര്‍ഡ് രൂപവത്കരിക്കുന്നതിന് കാരണമായ റബ്ബര്‍ ആക്ടിനും ഇന്നേയ്ക്ക് 75 തികയുന്നു. റബ്ബര്‍ ആക്ട് 1947 ഏപ്രില്‍ 18-നാണ് നിലവില്‍ വന്നത്. കാലത്തിനനുസരിച്ചു വന്ന മാറ്റങ്ങളിലൂടെ കടന്ന് പോയ റബ്ബർ കൃഷിയ്ക്ക് വേണ്ടി, 6 തവണ റബ്ബർ ആക്ടു ഭേദഗതി ചെയ്തു.

5. സ​പ്ലൈ​കോ​ നെ​ല്ല്​ ന​ൽ​കി​യ വ​ക​യി​ൽ, ക​ർ​ഷ​കർക്ക് ​ല​ഭി​ക്കാ​നു​ള്ള പണം ഇനിയും വൈകുമെന്ന് സൂചന. നെ​ല്ല്​ സം​ഭ​ര​ണ​ത്തിനായി​ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പണം തീ​ർ​ന്ന​തോ​ടെ, ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം നേരിട്ട് എ​ത്തു​ന്ന​ത് താൽക്കാലികമായി​ നി​ല​ച്ചു. നി​ല​വി​ൽ നെല്ല് സം​ഭ​ര​ണം ന​ട​ക്കു​ന്ന പു​ഞ്ച​കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ, ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം നേ​രി​ട്ട് എത്തിയിരുന്നു. എന്നാൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ വിഹിതമായി 378 കോ​ടി രൂപയാണ് ഇത് വരെ കർഷകർക്ക് സ​പ്ലൈ​കോ ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്​ പൂർണമായും കഴിഞ്ഞതോടെയാണ്, അ​ക്കൗ​ണ്ട് വ​ഴി​യു​ള്ള പ​ണം വി​ത​ര​ണം താൽക്കാലികമായി നി​ല​ച്ച​ത്.

6. കേരള സം​സ്ഥാ​ന അ​തി​ർ​ത്തിയിലെ തേ​നി​യി​ൽ, ക​മ്പം മേ​ഖ​ല​യി​ൽ മു​ന്തി​രി​യ്ക്ക് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച​ത്, ക​ർ​ഷ​ക​രെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. നീ​ണ്ട വ​ർ​ഷ​ങ്ങ​ളുടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ്, ക​മ്പ​ത്തെ മു​ന്തി​രി​യ്ക്ക് കേ​ന്ദ്ര അം​ഗീ​കാ​രം ലഭിക്കുന്നത്. സ്വദേ​ശ​പ​ര​മാ​യ സ​വി​ശേ​ഷ​ത​യും, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​തയും, പ​ര​മ്പ​രാ​ഗ​ത മേ​ന്മയും കണക്കിലെടുത്താണ് ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ക്കു​ന്നത്. കൃത്യമായ പ​ഠ​ന​ങ്ങ​ൾ​ക്കും വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കും ശേഷം, മി​ക​ച്ച ഗു​ണ​നി​ല​വാ​ര​വും ത​നി​മ​യു​മു​ള്ള ഉ​ൽ‌​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് പ്ര​ദേ​ശ​ത്തി​ന്‍റെ പേ​രി​ൽ ഇ​ത്ത​രം അം​ഗീ​കാ​രം നൽകുന്നത്.

7. സംസ്ഥാന കൃ​ഷി​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​സ്രാ​യേ​ൽ കൃ​ഷി പ​ഠി​ക്കാനായി പോയ ക​ർ​ഷ​ക​ർ, ഇനി മുതൽ അവിടെ നിന്ന് പഠിച്ചെടുത്ത നൂ​ത​ന കൃ​ഷി​രീ​തി​ക​ൾ, ഇനി കേ​ര​ള​ത്തിലെ മണ്ണിൽ യാ​ഥാ​ർ​ഥ്യ​മാകും. പരീശീലനം ലഭിച്ച ക​ർ​ഷ​ക​ർ, അവരുടെ കൃഷിയിടത്തിൽ ഇ​സ്രാ​യേ​ൽ കൃ​ഷി രീ​തി​ക​ൾ ആ​രം​ഭി​ക്കു​ക​യും, താ​ൽ​പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യുന്നതാണ്. കേ​ര​ള​ത്തി​ലെ എല്ലായിടങ്ങളിലും, ഇ​സ്രാ​യേ​ൽ മാ​തൃ​ക​ക​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന മാ​സ്റ്റ​ർ ട്രെ​യി​നേ​ഴ്സാ​യി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശിച്ച ക​ർ​ഷ​ക​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു.

8. എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം എഡിഷന്‍ ഇടുക്കി ജില്ലാ മേളയുടെ സ്വാഗത സംഘം ഓഫീസിനു തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങളും വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനും, അവര്‍ക്ക് മികച്ച സേവനം നല്‍കാനും കഴിയുന്ന സ്റ്റാളുകള്‍ തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

9. ഇടുക്കിയിലെ സേനാപതി ഗ്രാമപഞ്ചായത്തില്‍ CDS കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണവും നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍, കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ മുഖേന ലഭിച്ച 1.92 കോടി രൂപയുടെ വായ്പ്പ, കുടുംബശ്രീ അംഗങ്ങള്‍ക്ക് കൈമാറി. വനിത വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശൈലജ സുരേന്ദ്രന്‍ സംഘാംഗങ്ങള്‍ക്ക് ചെക്ക് നല്‍കി വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

10. അടൽ ഇന്നൊവേഷൻ മിഷൻ (AIM), നിതി ആയോഗ്, കേന്ദ്ര കാർഷിക, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്ര (KVK), അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെന്റ് ഏജൻസി (ATMA) എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള സ്‌കൂൾ വിദ്യാർത്ഥികളിലൂടെ കാർഷിക മേഖലയിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി പദ്ധതിയിടുന്നു. പദ്ധതി നടപ്പാക്കലിന്റെ ആദ്യ ഘട്ടത്തിൽ, 11 അഗ്രികൾച്ചറൽ ടെക്‌നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ (ATARI) കീഴിലുള്ള ഓരോ KVKയും ഉൾപ്പെടുന്നതാണ്. ഈ നീക്കം രാജ്യത്തിന്റെ കാർഷിക മേഖലയിൽ, നൈപുണ്യ വികസന പരിപാടികൾ സുഗമമാക്കുമെന്ന് NITI ആയോഗിന്റെ ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: അടുത്ത അഞ്ച് ദിവസങ്ങളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരും: IMD

English Summary: Temperature rise in Kerala, warning issued by central climate board

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds