News

ഭൗമസൂചികാ പദവി നേടാനുള്ള ഒരുക്കത്തിൽ തലനാടൻ ഗ്രാംപു

clove

കോട്ടയം ജില്ലയിലെ മലനാടൻ ഗ്രാമമായ തലനാട്ടിലാണ് ഏറ്റവും ഗുണമേന്മയുള്ള ഗ്രാമ്പു ഉണ്ടാവുന്നത് .തളനാടൻ ഗ്രാമ്പുവിന് ഭൗമസൂചികാ പദവി നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണു ഇവിടുത്തെ കർഷകർ. പ്രത്യേക പ്രദേശത്തു പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുമ്പോൾ മാത്രം തനതായ രുചിയും ഗുണവിശേഷങ്ങളും കൈവരുന്ന ഉൽപന്നങ്ങൾക്കു നൽകുന്നതാണ് ഭൗമസൂചികാ പദവി.

മന്ത്രി വി.എസ്. സുനിൽ കുമാറാണ് തലനാടൻ ഗ്രാംപുവിനെ ഭൗമസൂചികാ പട്ടികയിലുൾപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. കേരള കാർഷിക സർവകലാശാലയിലെ ഡോ. സി.ആർ. എൽസിയാണ് പഠനങ്ങൾക്കു നേതൃത്വം നൽകുന്നത്..ഗ്രാമ്പു കർഷകരുടെ സൊസൈറ്റി നിർമിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ

10 മുതൽ 15 അടി വരെ ഉയരത്തിൽ വളരുന്ന ഗ്രാംപു 60 വർഷം വരെ ആയുസുള്ള ചെടിയാണ്. നട്ട് 4 വർ‌ഷം കൊണ്ടു തന്നെ പുഷ്പിച്ചു തുടങ്ങും. നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുപ്പ് കാലം. മൊട്ടുകളടങ്ങിയ കുല അറുത്തെടുത്ത് 3–4 ദിവസം കൊണ്ട് ഉണക്കിയെടുക്കാം. തലനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇവിടത്തെ ഗ്രാംപുവിനു ചില സവിശേഷ ഗുണങ്ങൾ സമ്മാനിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരത്തിലാണ് തലനാട്. ചൂടു കുറവുള്ള പ്രദേശം. എന്നാൽ, തണുപ്പ് ഏറുകയുമില്ല..ഗ്രാംപു തഴച്ചുവളരാനും മൊട്ടിടാനുമുള്ള ഏറ്റവും നല്ല കാലാവസ്ഥ. ഈ ഭൂപ്രകൃതി മൂലം മറ്റു ഗ്രാമ്പുവിനങ്ങളേക്കാൾ വലുപ്പം തലനാടൻ ഗ്രാംപുവിന് ഉണ്ട്.മാത്രമല്ല എണ്ണയുടെ അംശവും മണവും കൂടുതലുമാണ്.


English Summary: Thalanadan cloves for GI TAG

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine