1. News

ക്ഷീരോത്സവം സംഘടിപ്പിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരോത്സവം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സിന്ധു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ രാമദാസ് മാസ്റ്റർ,ചെയർപേഴ്സൺ താജുന്നീസ , ബ്ലോക്ക് മെമ്പർമാരായ പി അജയൻ, നൂറുദ്ധീൻ പോഴത്ത്, പി.റംഷാദ്,

Meera Sandeep

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരോത്സവം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ ഇ.സിന്ധു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ രാമദാസ് മാസ്റ്റർ,ചെയർപേഴ്സൺ താജുന്നീസ , ബ്ലോക്ക് മെമ്പർമാരായ പി അജയൻ , നൂറുദ്ധീൻ പോഴത്ത്, പി.റംഷാദ്, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലട്ടെൽ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, മിസിരിയ സൈഫുദ്ദീൻ, സെയ്ത് പുഴക്കര,അഷറഫ് കോക്കൂർ,കാസർഗോഡ് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ്, മലപ്പുറം ക്ഷീര വികസന ക്വാളിറ്റി കൺട്രോൾ ഓഫീസർ ഒ.സജിനി,ബ്ലോക്ക് ക്ഷീര വികസന ഓഫീസർ മുഹമ്മദ് മുഹ്സിൻ,താഴത്തേൽ പടി ക്ഷീര സംഘം പ്രസിഡന്റ് അഷറഫ് എന്നിവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര വികസന വകുപ്പിന്റെ 2021-22വർഷത്തെ MSDP സ്കീം അപേക്ഷ ക്ഷണിക്കുന്നു

കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യവുമായി പി.വി അബ്ദുല്‍ വഹാബ് എം.പി

പ്രത്യേക റെയില്‍വേ സോണ്‍ എന്ന ആവശ്യം അംഗീകരിച്ചാല്‍ കേരളത്തിലെ റെയില്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അവസാനമാകുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം പി. രാജ്യസഭയിൽ റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസിനെ സംബന്ധിച്ചുള്ള വിഷയവും എം.പി സഭയിൽ ഉന്നയിച്ചു. മലബാറിലെ കാന്‍സര്‍ രോഗികള്‍ തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് യാത്ര ചെയ്യാന്‍ ഈ ട്രെയിനാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഈ ട്രെയിനില്‍ കൊച്ചുവേളിയില്‍ എത്തുന്നവര്‍ക്ക് ഏഴ് കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരം സെന്‍ട്രലിലിലെത്താന്‍ 300 മുതല്‍ 500 രൂപ വരെ ചെലവാക്കേണ്ട അവസ്ഥയാണ്. വിഷയത്തില്‍ റെയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും രാജ്യറാണി എക്സ്പ്രസിനെ തിരുവനന്തപുരം സെന്‍ട്രല്‍ വരെ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് കൊച്ചുവേളി വരെ നീട്ടണമെന്നും ആവശ്യമുന്നയിച്ചു.

മറ്റ് കണക്ഷന്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ നിലമ്പൂര്‍ - ഷൊര്‍ണൂര്‍ ട്രെയിന്‍ സമയം ഏഴില്‍ നിന്ന് 5.30 ആക്കി മാറ്റണമെന്നും എം.പി തന്റെ പ്രസംഗത്തില്‍ റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ട്രെയിന്‍ കോച്ചുകളുടെ പരിതാപകരമായ അവസ്ഥയും എം പി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. മാവേലി, മലബാര്‍, പരശുറാം, രാജ്യറാണി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ്, എറണാകുളം-അജ്മീര്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് എല്‍എച്ച്ബി കോച്ചുകള്‍ നല്‍കണമെന്നും പഴയ ജനശതാബ്ദി കോച്ചുകള്‍ പുതിയ കോച്ചുകള്‍ക്കൊപ്പം നവീകരിക്കണമെന്നും നിലമ്പൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് വിസ്റ്റാഡോം കോച്ചുകള്‍ അനുവദിക്കണമെന്നും എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

English Summary: The Diary Meet organized

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds