1. News

സൂര്യതാപം മൂലം പൊളളലേല്‍ക്കാന്‍ സാധ്യത - ജാഗ്രത പാലിക്കണം അന്തരീക്ഷതാപം

ക്രമാതീതമായിഉയര്‍ന്നിരിക്കുന്നതിനാല്‍സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നുംസൂര്യതാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ആഫീസര്‍അറിയിച്ചു. ‍വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളംകുടിയ്ക്കുക.

Priyanka Menon
ജാഗ്രത പാലിക്കണം അന്തരീക്ഷതാപം
ജാഗ്രത പാലിക്കണം അന്തരീക്ഷതാപം

ക്രമാതീതമായിഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നുംസൂര്യതാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ആഫീസര്‍അറിയിച്ചു. ‍വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളംകുടിയ്ക്കുക.

ദാഹം തോന്നിയില്ലെങ്കില്‍ പ്പോലും ഓരോ മണിക്കൂര്‍ കഴിയുമ്പോഴും 2 - 4 ഗ്ലാസ്സ് വെളളംകുടിയ്ക്കുക. ധാരാളംവിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവും കുടിയ്ക്കുക.
കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയുംചെയ്യുക.

കുട്ടികളെവെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട്കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും (65 വയസ്സിനു മുകളില്‍) കുഞ്ഞുങ്ങളുടെയും(4 വയസ്സിനു താഴെയുളളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

വീടിനകത്ത് ധാരാളം കാറ്റ്കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. ചായ, കാപ്പി, കൊക്കക്കോള പോലുളള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.
സൂര്യാഘാതത്തിന്‍റെ സംശയം തോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്ന്തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക.

The district medical officer said that people should be vigilant as there is a possibility of sunstroke due to the high temperature and sunstroke has been reported from some parts of the district. Drink plenty of water during the summer, especially in hot summers. If you do not feel thirsty Even after every hour, drink 2 - 4 glasses of water. People who sweat a lot should drink salted porridge and salted lemonade. Wear light white or light colored clothing. Occasionally stand in the shade and drink water when working in strong sun. Do not allow children to play in the sun. Whenever possible you should have all four of these components in place for launch to maximize profits.

തണുത്ത വെളളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെസഹായത്താല്‍ശരീരം തണുപ്പിക്കുക. ധാരാളംവെളളംകുടിയ്ക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത്എത്തിക്കുക.

English Summary: The district medical officer said that people should be vigilant as there is a possibility of sunstroke due to the high temperature and sunstroke has been reported from some parts of the district

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds