1. News

ബദൽ കർഷക നിയമം കേരളം കൊണ്ടുവരുന്നു

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ ബദലായി കേരളം തയ്യാറാക്കുന്ന പുതിയ കാർഷിക നിയമത്തിൻറെ കരട് രൂപം ഗവർണറുടെ അനുമതിക്ക് വേണ്ടി അയക്കും. കാർഷികോൽപാദന കമ്മീഷണർ ചെയർമാനും, നിയമസഭാ സെക്രട്ടറി ഉപാധ്യക്ഷനുമായ വിദഗ്ധ സമിതിയാണ് കരട് തയ്യാറാക്കിയത്.

Priyanka Menon
Farmer Strike
Farmer Strike

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ ബദലായി കേരളം തയ്യാറാക്കുന്ന പുതിയ കാർഷിക നിയമത്തിൻറെ കരട് രൂപം ഗവർണറുടെ അനുമതിക്ക് വേണ്ടി അയക്കും. കാർഷികോൽപാദന കമ്മീഷണർ ചെയർമാനും, നിയമസഭാ സെക്രട്ടറി ഉപാധ്യക്ഷനുമായ വിദഗ്ധ സമിതിയാണ് കരട് തയ്യാറാക്കിയത്.

The draft of the new agricultural law prepared by Kerala to replace the agricultural laws passed by the Central Government will be sent to the Governor for approval. The draft was prepared by an expert committee chaired by the Commissioner of Agricultural Production and chaired by the Legislative Secretary. Instead of amending the provisions of the Central Agricultural Act, the Government of Kerala is introducing the Badar Laws.

കേന്ദ്ര കാർഷിക നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിന് പകരം ബദർ നിയമങ്ങൾ കൊണ്ടു വരികയാണ് കേരള സർക്കാർ ചെയ്യുന്നത്. എല്ലാ വിളകൾക്കും തറവില പ്രഖ്യാപിക്കുക, കരാർ കൃഷിയുടെ പേരിൽ വൻകിട കോർപറേറ്റുകൾ കടന്നു വരുന്നത് തടയുക, സ്ഥിരം വിപണന സംവിധാനത്തിന് മാർഗ്ഗരേഖ തയ്യാറാക്കുക തുടങ്ങിയവയാണ് പ്രധാനമായും നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്. 

വിദഗ്ദ്ധസമിതി തുടർച്ചയായി യോഗം ചേർന്നാണ് കരട് ബില്ല് തയ്യാറാക്കിയത്. ആസൂത്രണ ബോർഡ്, കൃഷിവകുപ്പ്, സിവിൽ സപ്ലൈസ് സഹകരണം ഫിഷറീസ് മൃഗസംരക്ഷണം ക്ഷീരവികസനം തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ സമിതികൾ ഉണ്ട്.

എല്ലാ വകുപ്പുകളും സമർപ്പിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി കരട് ബില്ല് അടുത്തദിവസംതന്നെ നിയമ വകുപ്പിന് സമർപ്പിക്കും. നിയമ വകുപ്പിൻറെ അനുമതി കിട്ടിയാൽ ഗവർണർ അംഗീകാരത്തിനായി ബില്ല് അയക്കും.

ഗവർണറുടെ അംഗീകാരത്തോടെ നിയമസഭയിൽ അവതരിപ്പിക്കുകയും, നിയമസഭ പാസാക്കി ഗവർണർ ഒപ്പിട്ടാൽ ബില്ല് നിയമം ആവുകയും ചെയ്യും. പാർലമെൻറ് പാസാക്കിയ നിയമം സംസ്ഥാനങ്ങൾക്ക് ഭേദഗതി ചെയ്യാൻ നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് ഭേദഗതി നിയമം കൊണ്ടുവരാൻ കേരള സർക്കാർ ഒരുങ്ങിയത്.

English Summary: The draft of the new agricultural law prepared by Kerala to replace the agricultural laws passed by the Central Government will be sent to the Governor for approval

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds