Updated on: 4 December, 2020 11:19 PM IST
Milk

തിരുവനന്തപുരം: കൊവിഡ് രോഗഭീതിയും ലോക് ഡൗണും മൂലം നട്ടം തിരിഞ്ഞ ക്ഷീരകർഷകരെ കരകയറ്റാന്‍  സർക്കാർ തലത്തിൽ പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു.Govt launches new schemes to help dairy farmers affected by Kovid disease and lockdown. നബാര്‍ഡ്, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, വിവിധ ധനകാര്യ കോര്‍പ്പറേഷനുകള്‍, കേന്ദ്ര സര്‍ക്കാര്‍, ക്ഷീര- മൃഗസംരക്ഷണ-കൃഷി വകുപ്പുകള്‍, മില്‍മ, കെഎല്‍ഡി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ സാമ്പത്തിക സ്രോതസുകള്‍ കര്‍ഷകരിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

പഴയ കർഷകർക്ക് കൈത്താങ്ങാകുന്നതിനൊപ്പം പുതിയ കര്‍ഷകരെ കൂടി രംഗത്ത് എത്തിക്കാനാണ് സർക്കാർശ്രമം. ഇതിനായി പ്രാഥമിക ക്ഷീരസംഘങ്ങളെ സജീവമാക്കി പദ്ധതി തുടങ്ങാനാണ് തീരുമാനം. ഇതിന്‍റെ ആദ്യപടിയായി ക്ഷീരസംഘ ഭരണസമിതിയെ സജീവമാക്കും.

ക്ഷീരസംഘത്തിന്‍റെ പ്രവര്‍ത്തനപരിധി ഒമ്പത് മേഖലകളായി ഭാഗിച്ച് ഓരോ ഭാഗത്തിനും ഓരോ ഭരണസമിതി അംഗത്തിനു ചുമതല നൽകിയാണ് പദ്ധതിയിലേക്ക് നീങ്ങുക. ഒരു മേഖലയില്‍ നിന്നു പ്രതിദിനം നിശ്ചിത സമയപരിധിക്കുള്ളില്‍ കുറഞ്ഞത് 100 ലിറ്റര്‍ പാലും 500 കോഴി മുട്ടയും, അടുക്കളത്തോട്ടം, മട്ടുപ്പാവ് പച്ചക്കറികൃഷി എന്നിവയിലൂടെ പഴവും പച്ചക്കറികളും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. സംസ്ഥാനത്തെ 3,700 ക്ഷീരസംഘങ്ങളില്‍ നിന്നാകെ 33.3 ലക്ഷം ലിറ്റര്‍ പാലും 1.665 കോടി മുട്ടയും ടണ്‍ കണക്കിന് പഴം- പച്ചക്കറിയും ഉത്പാദിപ്പിച്ചെടുക്കാന്‍ കഴിയും. ഓരോ മേഖലയുടെയും ചുമതലക്കാരായ ഭരണസമിതി അംഗങ്ങളെ സഹായിക്കാന്‍ പ്രാദേശിക ജനകീയ സമിതിക്കും രൂപം നല്‍കും.

Milk

പ്രാഥമിക ക്ഷീരസംഘങ്ങളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിത്യോപയോഗ സാധന ങ്ങള്‍ അടക്കം ലഭിക്കുന്ന മാര്‍ക്കറ്റിങ് സെന്‍ററായും അക്ഷയ മോഡല്‍ സേവന കേന്ദ്രങ്ങളായും മാറ്റിയെടുക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രത്യക്ഷമായും ലക്ഷക്കണക്കിന് ആളുകള്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കാന്‍ സാധിക്കും. ആനന്ദ് മാതൃകാ പ്രാഥമിക ക്ഷീരസംഘങ്ങള്‍ ഇന്ന് മില്‍മയുടെ സംഭരണ കേന്ദ്രങ്ങള്‍ മാത്രമാണ്. രാവിലെയും വൈകിട്ടുമുള്ള പാല്‍ സംഭരണം കഴിഞ്ഞാല്‍ മിക്ക ക്ഷീര സംഘങ്ങളുടെയും പ്രവര്‍ത്തനം അവസാനിക്കും. കമ്പ്യൂട്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വന്നതോടു കൂടി സംഘങ്ങളിലെ പണി കുറഞ്ഞിട്ടുണ്ട്. അതാണ് ഇതിലൂടെ ഗുണകരമാക്കാന്‍ കഴിയുന്നത്. ലോക് ഡൗൺ കാലയളവുകളിൽ ക്ഷീര വിപണനമേഖലയിൽ വൻ ഇടിവാണ് കർഷകർക്ക് സംഭവിച്ചത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മീനുകള്‍ ജീവനോടെ വാങ്ങാം: മത്സ്യക്കൃഷിയിലെ ആധുനിക സങ്കേതവുമായി മുക്കം നഗരസഭ

English Summary: The government has extended helping hand to the dairy farmers
Published on: 13 July 2020, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now