News

ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി നാല്പത്തിയാറാം ദിവസവും പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതലാണ്

കഴിഞ്ഞ 24 മണിക്കൂറില്‍ 44,739 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 38,617 പേര്‍ പുതുതായി രോഗബാധിതരായി. നിലവില്‍ രോഗബാധിതരായവരുടെ എണ്ണം 4,46,805. ഇത് ആകെ കോവിഡ്19 കേസുകളുടെ 5.01 % മാത്രമാണ്.

രോഗമുക്തി നിരക്ക് 93.52 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 83,35,109. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായവരുടെ 74.98 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തിയത് - 6,620 പേര്‍. മഹാരാഷ്ട്രയില്‍ 5123 പേരും, ഡല്‍ഹിയില്‍ 4,421 പേരും രോഗമുക്തി നേടി.

പുതുതായി രോഗബാധിതരായവരില്‍ 76.15 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഡല്‍ഹിയില്‍ 6,396 പേരും, കേരളത്തില്‍ 5,792 പേരും, പശ്ചിമ ബംഗാളില്‍ 3,654 പേരും പുതുതായി കോവിഡ് ബാധിതരായി.

കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് 474 പേര്‍ മരിച്ചു. ഇതില്‍ 78.9 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഈ മരണങ്ങളുടെ 20.89 ശതമാനവും ഡല്‍ഹിയിലാണ് - 99 മരണങ്ങള്‍. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും യഥാക്രമം 68 ഉം 52ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

"കോവിഡ് രക്ഷക്" എന്ന പേരിൽ ഒരു One Time Benefit ഇൻഷുറൻസ് പ്ലാൻ -COVID Life Insurance: Premium, Benefits of Corona Rakshak Policy

#krishijagran #kerala #covid-19 #newcases #reducued 


English Summary: The number of Covid-19 disease-free cases per day in India is higher than the number of new cases for the 46th day in a row

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine