1. News

രുചികരമായ കുപ്പമേനി ബജ്ജി ഉണ്ടാക്കാം

ഇതിൻ്റെ ഇലയ്ക്ക് ആസ്ത്മയെ പമ്പ കടത്താൻ ശേഷിയുണ്ടത്രേ. ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിനും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ മറ്റ് നിരവധി ഔഷധപ്രയോഗങ്ങളും കാണുന്നുണ്ട്. വേരിനും ഇലയ്ക്കും വെവ്വേറെ ഔഷധ ഫലങ്ങളാണ്.Its leaves have the ability to treat asthma. Studies show that it is good for lung health and for preventing skin diseases. There are many other medicinal uses. The root and leaf have different medicinal effects.

K B Bainda
പറമ്പിലും വഴിവക്കിലും കളയായി വളരുന്ന കുപ്പമേനി എന്ന പാഴ്ച്ചെടിക്ക് വളരെയധികം  ഉപയോഗമുണ്ടെന്ന് ബോധ്യപ്പെട്ടത് കെ.ആർ.നാരായണൻ ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സസ്യശാസ്ത്രജ്ഞനായ ഡോ.സജീവ്കുമാർ മുമ്പൊരിക്കൽ താഴത്തങ്ങാടി ഗവ.സ്കൂളിലെ പരിസ്ഥിതിദിനത്തിൽ അന്നം= ഔഷധം എന്ന പരിപാടി അവതരിപ്പിച്ചപ്പോഴാണ്. 

നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന പാഴ്ച്ചെടികൾക്കും ഔഷധഗുണമുണ്ടെന്നും ഭക്ഷണ രൂപത്തിൽ കഴിച്ച് പല ആരോഗ്യപ്രശ്നങ്ങൾക്കുംപ്രതിവിധി കാണാമെന്നുംബോധ്യപ്പെടുത്തുന്നതായിരുന്നു ആ സോദോഹരണ പരിപാടി. ചില ഭക്ഷണവിഭവങ്ങളൊക്കെ അന്ന് ഡോ.സജീവ്കുമാർ പരിപാടിയുടെ ഭാഗമായി ചെയ്തു കാണിക്കുകയുമുണ്ടായി. അതിൽ ഏറ്റവും ജനപ്രിയമായ ഒരു വിഭവമായിരുന്നു കുപ്പമേനി ബജ്ജി. ഉണ്ടാക്കിയ അത്രയും അവിടെ പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും കഴിച്ചു തീർത്തു. കുട്ടികൾ പിന്നീട് ആ ചെടി പറമ്പുകളിലൂടെ നടന്ന് തിരയുന്നതും കണ്ടു.

 കഴിഞ്ഞ ദിവസം യാദൃശ്ചികമായി ആമസോണിൽ കുപ്പമേനിയുടെ ഇല പൊടിച്ച് വില്ക്കുന്നതായി കണ്ടപ്പോഴാണ് ഈ ബജ്ജി ഒന്നു ഉണ്ടാക്കിക്കളയാമെന്ന് തീരുമാനിച്ചത്. 
കുപ്പമേനി അഥവാ പൂച്ചമയക്കി ( Acalypha Indica) എന്നറിയപ്പെടുന്ന ചെടി ആനച്ചൊറിയണത്തോട് സാദൃശ്യമുള്ളതാണ്. ചിരവനാക്കു പോലെയുള്ള ഇലകളാണ്. തണ്ടിൽ നിന്ന് പിരിഞ്ഞു നിൽക്കുന്ന തിരികൾ ഇടയ്ക്കിടെ കാണാം.The plant known as Kupamani, or Acalypha Indica, resembles the "aanachoriyanam"
പൂച്ചകൾ ഈ ചെടി പിഴുതെടുത്ത് വേര് തിന്നുന്നത് കാണാം. അവയുടെ വയറ്റിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണത്രേ ഈ തീറ്റ. എന്നാൽ ആക്രാന്തത്തോടെയുള്ള അകത്താക്കലും പിന്നീടുള്ള മയക്കവും കാരണമാകണം ഇതിന് പൂച്ചമയക്കി എന്ന അപരനാമം കിട്ടിയത്. ഇതിൻ്റെ ഇലയ്ക്ക് ആസ്ത്മയെ പമ്പ കടത്താൻ ശേഷിയുണ്ടത്രേ. ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിനും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ മറ്റ് നിരവധി ഔഷധപ്രയോഗങ്ങളും കാണുന്നുണ്ട്. വേരിനും ഇലയ്ക്കും വെവ്വേറെ ഔഷധ ഫലങ്ങളാണ്.Its leaves have the ability to treat asthma. Studies show that it is good for lung health and for preventing skin diseases. There are many other medicinal uses. The root and leaf have different medicinal effects. കടലമാവും അരിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും കായവും ഉപ്പും ചേർത്ത് ബജ്ജിക്കൂട്ട്  ഉണ്ടാക്കുന്നതിന് പകരം പായ്ക്കറ്റിൽ കിട്ടുന്ന ഇൻസ്റ്റൻറ്റ് ബജ്ജിപ്പൊടിയാണ് ഉപയോഗിച്ചത്. കുപ്പമേനിയുടെ ഇല നന്നായി കഴുകി ചെറുതായി നുറുക്കി ബജ്ജിമാവിൽ ചേർത്ത് കുഴച്ച് അല്പാല്പമായി എടുത്ത് ഉരുട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുത്തു. സംഭവം വളരെ രുചികരമാണ്. കടപ്പാട്   
English Summary: The plant known as Kupamani, or Acalypha Indica, resembles the "aanachoriyanam"

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds