<
  1. News

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY), സബ്‌സിഡി നിലനിർത്തിക്കൊണ്ട് 2023ലേക്കും നീട്ടിയേക്കും

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGAY), സബ്‌സിഡി നിലനിർത്തിക്കൊണ്ട് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നൽകുന്നതു അടുത്ത വർഷത്തേക്കും നീട്ടിയേക്കും. 2022 മാർച്ചിൽ അവസാനിക്കേണ്ടതായിരുന്നു, എങ്കിലും സെപ്തംബർ വരെ ആറ് മാസത്തേക്ക് കൂടി നൽകുന്നത് നീട്ടി.

Raveena M Prakash
The Pradhan Mantri Garib Kalyan Ann Yojana (PMGKAY) Scheme will continue to next year
The Pradhan Mantri Garib Kalyan Ann Yojana (PMGKAY) Scheme will continue to next year

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY), സബ്‌സിഡി നിലനിർത്തിക്കൊണ്ട് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത വർഷത്തേക്കും നൽകിയേക്കും. 2020 മാർച്ചിൽ കോവിഡ്19, പാൻഡെമിക്കിനിടയിൽ ഇന്ത്യ ലോക്ക്ഡൗണിലായപ്പോഴാണ് PMGKAY ആദ്യമായി നടപ്പിലാക്കിയത്. 2022 മാർച്ചിൽ അവസാനിക്കേണ്ടതായിരുന്നു, എങ്കിലും സെപ്തംബർ വരെ ആറ് മാസത്തേക്ക് കൂടി നൽകുന്നത് നീട്ടി. പദ്ധതി കാലഹരണപ്പെടുന്നതിന് മുൻപ്, 2022 ഡിസംബർ വരെ മൂന്ന് മാസത്തേക്ക് വീണ്ടും പദ്ധതി പുതുക്കി. സർക്കാറിന്റെ റിപ്പോർട്ട് പ്രകാരം, PMGKAY യുടെ ഏഴാം ഘട്ടം 2022 ഒക്ടോബർ മുതൽ ഡിസംബർ വരെ 44,762 കോടി രൂപ സബ്‌സിഡിയായി കണക്കാക്കുന്നു. സൗജന്യ ധാന്യ പദ്ധതി നടപ്പിലാക്കിയത് ഉത്സവ സീസണിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പിന്തുണ നൽകുമെന്ന് കേന്ദ്രം ന്യായീകരിച്ചു. 

പൂർണമായും കേന്ദ്ര പിന്തുണയുള്ള ഭക്ഷ്യധാന്യ പദ്ധതിക്കും പ്രതിപക്ഷ പിന്തുണയുണ്ട്. ദശലക്ഷക്കണക്കിന് ദരിദ്രർ തൊഴിലില്ലാത്തവരായി മാറുകയും, പകർച്ചവ്യാധിയെ മറികടക്കാൻ അവരുടെ ജന്മഗ്രാമങ്ങളിലേക്ക് മാറുകയും ചെയ്തപ്പോൾ ഇത് ഒരു സുരക്ഷാ വലയമായി തീർന്നു. 2021-ൽ ആഞ്ഞടിച്ച കോവിഡിന്റെ രണ്ടാമത്തെ തരംഗം, ഇന്ത്യയുടെ ഗാർഹിക സാമ്പത്തിക മേഖലയ്ക്കും വൻതിരിച്ചടിയായി. പിഎംജികെഎവൈ(PMGKAY) സ്കീമിന് കീഴിൽ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന് കീഴിൽ വരുന്നവരുൾപ്പെടെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന 80 കോടിയിലധികം ഗുണഭോക്താക്കൾക്ക് സർക്കാർ ഒരാൾക്ക് അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുന്നു.

ധനക്കമ്മി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രണ്ടു കാര്യങ്ങളാണ് സർക്കാരിന്റെ ശ്രദ്ധയിൽ ഉള്ളത്, നികുതിയും സർക്കാർ ചെലവും. ഇതുവരെ, ഇന്ത്യയുടെ നികുതി പിരിവ് സ്ഥിരമായ വളർച്ച രേഖപ്പെടുത്തി, വലിയ ഭക്ഷ്യ സബ്‌സിഡി ബിൽ ഓഫ്‌സെറ്റ് ചെയ്യാൻ സർക്കാരിനെ പ്രാപ്‌തമാക്കുന്നു. എട്ടാം തവണയും പിഎംജികെഎവൈ(PMGKAY) വിപുലീകരണത്തിലൂടെ ഖജനാവിന് 40,000 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഡിസംബർ 17 വരെയുള്ള സാമ്പത്തിക വർഷത്തിൽ, മൊത്ത പ്രത്യക്ഷ നികുതി പിരിവ് കഴിഞ്ഞ വർഷത്തെ 10.8 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 26.9% വർധിച്ച് 13.6 ലക്ഷം കോടി രൂപയായി ഉയർന്നു. ഫിനാൻഷ്യൽ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ ഭക്ഷ്യ സബ്‌സിഡി ചെലവ് 3.1 ട്രില്യൺ കവിയാൻ സാധ്യതയുണ്ട്, ഇത് വർഷത്തിന്റെ തുടക്കത്തിൽ നടത്തിയ വിഹിതത്തേക്കാൾ 50% വർധിച്ചു. നികുതി ഇളവ് കമ്മി കുറയ്ക്കാൻ സഹായിക്കുമെങ്കിലും, പദ്ധതി എത്രയും വേഗം പിൻവലിക്കുന്നത് വിവേകപൂർണ്ണമാണെന്ന് വിദഗ്ധർ പറയുന്നു.

ഇപ്പോൾ വലിയ പ്രശ്‌നമായി വളരുന്ന ധാന്യങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഭക്ഷ്യധാന്യങ്ങൾ പൊതുവിപണിയിൽ എത്തിക്കണമെന്ന് അവർ പറയുന്നു. പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങൾ ഗോതമ്പിന്റെയും നെല്ലിന്റെയും വിളകളെ ബാധിച്ചു, അവയുടെ ഉൽപാദനം കുറയുകയും അവയുടെ വില വർധിക്കുകയും ചെയ്തു. 2020-ൽ കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ക്ഷേമ ഇടപെടലുകൾ കാരണം ഇന്ത്യക്ക് ഒഴിവാക്കാനായ ഒരു വലിയ കാര്യമാണ് സാധാരണ ജനങ്ങളുടെ പട്ടിണി, ആനുകൂല്യം പിൻവലിക്കുന്നത് മുൻപ് അതിന്റെ യഥാർത്ഥ ഗുണഭോക്താക്കളെ വികലമായ ദാരിദ്ര്യത്തിലേക്ക് തള്ളിവിടില്ലെന്ന് കേന്ദ്രം ഉറപ്പാക്കേണ്ടതുണ്ട്. സൗജന്യ ധാന്യ വിതരണം ആവശ്യമുള്ളവരിൽ മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കണം. നിലവിലുള്ള ഭക്ഷ്യ സബ്‌സിഡി സ്കീമുകൾ ചോർച്ചയും ക്രമക്കേടുകളും വിപരീതഫലങ്ങൾ ഉണ്ടാക്കാതിരിക്കാൻ സൂക്ഷ്മമായി ക്രമീകരിക്കുകയും പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുകയും വേണം.

ബന്ധപ്പെട്ട വാർത്തകൾ: ഡിസംബർ 15 വരെയുള്ള പഞ്ചസാര ഉൽപ്പാദനത്തിൽ 5.1% വരെ വർദ്ധനവ്: ISMA

English Summary: The Pradhan Mantri Garib Kalyan Ann Yojana (PMGKAY) Scheme will continue to next year

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds