1. News

കോഴിയിറച്ചിയ്ക്ക് തോന്നിയ വില; കിലോയ്ക്ക് 15 രൂപ കൂടി!!

റീട്ടെയിൽ കോഴിയിറച്ചി കിലോഗ്രാമിന് 15 രൂപയാണ് 4 ദിവസത്തിനിടെ വർധിച്ചത്

Darsana J
കോഴിയിറച്ചിയ്ക്ക് തോന്നിയ വില; കിലോയ്ക്ക് 15 രൂപ കൂടി!!
കോഴിയിറച്ചിയ്ക്ക് തോന്നിയ വില; കിലോയ്ക്ക് 15 രൂപ കൂടി!!

1. കേരളത്തിൽ ചിക്കൻവില കുതിക്കുന്നു. കാസർകോട് ജില്ലയിൽ റീട്ടെയിൽ കോഴിയിറച്ചി കിലോഗ്രാമിന് 15 രൂപയാണ് 4 ദിവസത്തിനിടെ വർധിച്ചത്. 130 രൂപയായിരുന്ന ചിക്കന് ഇപ്പോൾ വില 145 രൂപയാണ്. ഈ മാസം അവസാനത്തോടെ വില കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ വില കൂടാനുള്ള കൃത്യമായ കാരണം വ്യക്തമല്ല. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും കോഴികളെ ഇറക്കുമതി ചെയ്യുന്നതിന് പുറമെ, ജില്ലയിലും ഉൽപാദനം നടക്കുന്നുണ്ട്. അതേസമയം മൊത്ത വ്യാപാര കടകളിൽ 130 രൂപ വരെ വില ഉയർന്നു. കോഴിത്തീറ്റ ഉൾപ്പെടെ ഏകദേശം 110 രൂപ ഉൽപാദന ചെലവ് വരുന്നുണ്ട്. കുഞ്ഞുങ്ങളെ വിരിയിച്ച് വിപണിയിൽ എത്തിക്കാനുള്ള കാലതാമസമാണ് വില ഉയരാൻ ഇടയാക്കിയതെന്നും വ്യാപാരികൾ പറയുന്നു.

2. ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ വച്ച് തീറ്റപുല്‍കൃഷിയിൽ പരിശീലനം നടത്തുന്നു. ഈമാസം 10നും 11നുമാണ് പരിശീലനം നടക്കുക. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ ഈമാസം ഒമ്പത് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപയാണ്. ഫോൺ: 8089391209, 04762698550. 

കൂടുതൽ വാർത്തകൾ: ആശ്വാസമില്ല! പാചക വാതക സിലിണ്ടർ വില വീണ്ടും കൂട്ടി

3. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് വീണ്ടും നെൽകൃഷിയിലേക്ക്. കൊല്ലം ജില്ലയിൽ ഒന്നര ഏക്കർ പാടത്ത് 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന 'മനുരത്ന' വിത്താണ് വിതച്ചത്. നെല്‍കൃഷി നടീല്‍ചടങ്ങിന്റെ ഉദ്ഘാടനം KMML മാനേജിംഗ് ഡയറക്ടര്‍ ജെ ചന്ദ്രബോസ് നിര്‍വഹിച്ചു. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച വിളവ് ലഭിച്ചിരുന്നു. അരി ‘തളിര്‍’ ബ്രാന്റില്‍ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് നല്‍കി. 2022ലെ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനമായും സംസ്ഥാനതലത്തില്‍ കെഎംഎംഎല്ലിനെ തെരെഞ്ഞെടുത്തിരുന്നു.

4. മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ വിവിധ ധനസഹായ പദ്ധതികളിലേക്ക് ഈമാസം 16 വരെ അപേക്ഷിക്കാം. www.ksheersaree.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലയിലെ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം. വ്യക്തിഗത വിഭാഗങ്ങൾ പദ്ധതികൾ:

* ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 10 പശു യൂണിറ്റ് (എല്ലാം ടോപ്പ് അപ്പ് യൂണിറ്റ് ഷെഡോടുകൂടി).
* ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 20 പശു യൂണിറ്റ് (എല്ലാം ടോപ്പ് അപ്പ് യൂണിറ്റ് ഷെഡില്ലാതെ).
* ഹീഫര്‍ പാര്‍ക്ക് (ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി നേരിട്ട് ബന്ധപ്പെടുക)
* കറവ യന്ത്രം
* കാലിത്തൊഴുത്ത് നിര്‍മ്മാണം
* ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി എ സബ്സിഡി 5000 രൂപ
* ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി ബി സബ്സിഡി 5001 മുതല്‍ 10,000 രൂപ വരെ
* ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി സി സബ്സിഡി 10,001 മുതല്‍ 25,000 രൂപ വരെ
* ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി ഡി സബ്‌സിഡി 25,001 മുതല്‍ 50,000 രൂപ വരെ

English Summary: the price of chicken goes up in kerala due to less production

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds