News

സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം മെയ് 26 വരെ നീട്ടി.

കോവിഡ് പാക്കേജിന്റെ ഭാഗമായിറേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം മെയ് 26 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാല്‍ ഇപോസ് പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കൂടാതെ പല റേഷൻ കടകളിലും തിരക്കുമുണ്ട്. സാമൂഹ്യ അകലം പാലിക്കേണ്ടതു കൊണ്ടും മറ്റു റേഷൻ സാധനങ്ങൾ വാങ്ങേണ്ടതു കൊണ്ടും സാധനങ്ങൾ കൊടുക്കുന്നതിൽ കാലതാമസവും നേരിടുന്നുണ്ട്. ഇതെല്ലാം കൊണ്ട് കൂടിയാണ് 21 ന് അവസാനിക്കേണ്ടിയിരുന്ന സൗജന്യക്കിറ്റ് വിതരണം 26 ലേയ്ക്ക് നീട്ടിയത്.

24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം മെയ് 15 വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ക്കും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് കിറ്റ് ലഭ്യമായി തുടങ്ങുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.

ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ സമയക്രമം ഇന്നു നിലവില്‍ വരും. 9 മുതല്‍ 5 മണി വരെയായിരുന്നു നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്.

മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷനും വിതരണം തുടങ്ങി. ഓരോ അംഗത്തിനും 5 കിലോ അരിയും ഒരു കാര്‍ഡിന് ഒരു കിലോ കടല അല്ലെങ്കില്‍ ചെറുപയറുമാണ് ലഭിക്കുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അപേക്ഷ ക്ഷണിച്ചു


English Summary: The supply of free grocery kits through the rationstores will be extended till May 26 as part of the Covid package

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine