രാജ്യത്തിന്റെ അക്വിഫർ മാപ്പിംഗ് ഈ വർഷം മാർച്ചോടെ പൂർത്തിയാക്കുമെന്നും, ഇത് വിവിധ സംസ്ഥാനങ്ങളിലെ ഭൂഗർഭജലത്തിന്റെ ലഭ്യതയും അതിന്റെ റീചാർജ് സാധ്യതകളും അളക്കാൻ സഹായിക്കുമെന്നും, തിങ്കളാഴ്ച രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി, ജലശക്തി സഹമന്ത്രി ബിശ്വേശ്വര് ടുഡു പറഞ്ഞു. ഇതിൽ, രാജ്യത്തിന്റെ മൊത്തം ഭൂമിശാസ്ത്രപരമായ 33 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ നിന്ന് 25 ലക്ഷം ചതുരശ്ര കിലോമീറ്റർ മാപ്പിംഗ് ചെയ്യാവുന്ന പ്രദേശമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
'ഇതുവരെ, 24.57 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രദേശം, ഡിസംബർ 30, 2022 വരെ പരിപാടിയുടെ പരിധിയിൽ വന്നിട്ടുണ്ട്. ബാക്കിയുള്ള പ്രദേശങ്ങൾ 2023 മാർച്ചോടെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്', എന്നും ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഭൂഗർഭ ജല ബോർഡ് (CGWB) 2012 വർഷത്തിലാണ് ഗ്രൗണ്ട് വാട്ടർ മാനേജ്‌മെന്റ് ആൻഡ് റെഗുലേഷൻ എന്ന പദ്ധതിക്ക് കീഴിൽ അക്വിഫർ മാപ്പിംഗ് ആൻഡ് മാനേജ്‌മെന്റ് പ്രോഗ്രാം ഏറ്റെടുത്തത്.
കമ്മ്യൂണിറ്റി പങ്കാളിത്തത്തോടെ അക്വിഫർ അല്ലെങ്കിൽ ഏരിയ നിർദ്ദിഷ്ട ഭൂഗർഭജല മാനേജ്മെന്റ് പ്ലാനുകൾ, തയ്യാറാക്കുന്നതിനും ജലസ്രോതസ്സുകളുടെ സ്വഭാവവും അവയുടെ സ്വഭാവരൂപീകരണവും, ഈ പ്രോഗ്രാം വഴി ലക്ഷ്യമിടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉചിതമായ നടപടികളെടുക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മാനേജ്മെന്റ് പ്ലാനുകൾ അതത് സംസ്ഥാന സർക്കാരുകളുമായി ആശയങ്ങൾ പങ്കിടുന്നു. അക്വിഫർ മാപ്പിംഗ് എന്നത് ഒരു ശാസ്ത്രീയ പ്രക്രിയയാണ്, അതിൽ അക്വിഫറുകളിലെ ഭൂഗർഭജലത്തിന്റെ അളവ്, ഗുണനിലവാരം, സുസ്ഥിരത എന്നിവ വ്യക്തമാക്കുന്നതിന് വ്യത്യസ്ത വിശകലനങ്ങൾ ഉപയോഗിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മഹാരാഷ്ട്രയിലെ കർഷകർ ആശങ്കയിൽ, ഉള്ളി വില എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക്
Share your comments