1. News

ISF വേൾഡ് സീഡ് കോൺഗ്രസ് 2024 ന്റെ വിശേഷങ്ങളിലൂടെ

വിത്ത് നവീകരണത്തിന്റെയും അന്തർദേശീയ സഹകരണത്തിന്റെയും കാതലായ സമ്മേളനത്തിന് നെതർലാൻഡിലെ റോട്ടർഡാം റോട്ടർഡാം അഹോയിൽ തുടക്കം. ബിസിനസ്, നവീകരണം, സൗഹൃദം എന്നിവ വാഗ്ദാനം ചെയ്യുന്ന സുപ്രധാന ചടങ്ങിൽ കൃഷി ജാഗരണിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക് പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്.

Lakshmi Rathish
ISF വേൾഡ് സീഡ് കോൺഗ്രസ് 2024: ആദ്യദിവസത്തെ പ്രസക്ത ഭാഗങ്ങൾ, കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക് (വലത്)
ISF വേൾഡ് സീഡ് കോൺഗ്രസ് 2024: ആദ്യദിവസത്തെ പ്രസക്ത ഭാഗങ്ങൾ, കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക് (വലത്)

ഇൻ്റർനാഷണൽ സീഡ് ഫെഡറേഷൻ (ISF) ന്റെ ചരിത്രപരമായ നാഴികക്കല്ലായ ആഗോള വിത്ത് വ്യവസായത്തിന്റെ തന്നെ പ്രധാന സമ്മേളനത്തിന് നെതർലാൻഡ് സാക്ഷ്യം വഹിക്കുന്നു. ഇൻ്റർനാഷണൽ സീഡ് ഫെഡറേഷൻ (ISF) ഉം ഡച്ച് നാഷണൽ ഓർഗനൈസിംഗ് കമ്മിറ്റി - പ്ലാന്റും ചേർന്ന് സംഘടിപ്പിക്കുന്ന "ISF വേൾഡ് സീഡ് കോൺഗ്രസ് 2024" ന് നെതർലാൻഡിലെ റോട്ടർഡാമിൽ തുടക്കമായി. ISF-ന്റെ 100-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. 2024 മെയ് 27 മുതൽ 29 വരെ മൂന്നു ദിവസങ്ങളിൽ വിവിധ സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്.

ഒരു ഭക്ഷ്യ-സുരക്ഷിത ഭാവി രൂപാന്തരപ്പെടുത്തുന്നതിലുള്ള വിത്തുകളുടെ പ്രാധാന്യം കഴിഞ്ഞ നൂറു വർഷത്തെ യാത്രയിൽ വ്യക്തമാക്കിയതുകൊണ്ടു തന്നെ അടുത്ത നൂറ്റാണ്ടിലേക്കുള്ള ഗതിനിയന്ത്രണം (Navigating into the Next Century) എന്നാണ് #WorldSeed2024 ന്റെ പ്രമേയം തന്നെ സൂചിപ്പിക്കുന്നത്. വേൾഡ് സീഡ് കോൺഗ്രസ് 2024 സിനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നവീകരണം, വ്യാപാര വിനിമയങ്ങൾ, മീറ്റിംഗുകൾ, വിവിധ പ്രദർശനങ്ങളും ഓൺ-സൈറ്റ് റൗണ്ട് ടേബിളുകലക്കും പുറമെ പങ്കാളികൾക്ക് പരസ്പരം ബിസിനസ്സ് ചർച്ച ചെയ്യാനും അവരുടെ നെറ്റ്‌വർക്കുകൾ വികസിപ്പിക്കാനും സാധ്യതയുള്ള വ്യാപാര അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ISF വേൾഡ് സീഡ് കോൺഗ്രസ് 2024 ന്റെ കൂടുതൽ ചിത്രങ്ങൾ കാണാം: ‘ISF World Seed Congress 2024’ Kickstarts in The Netherlands!

വേൾഡ് സീഡ് കോൺഗ്രസ് 2024 അവതരിപ്പിക്കുന്ന വിത്തുമേഖലയിലെ പ്രധാന വിഷയങ്ങൾ:

വിത്ത് വ്യവസായത്തിന്റെ ഭാവി
സസ്യപ്രജനനത്തിലെ നൂതനത്വം
വിത്തുകളും പ്രതിരോധശേഷിയുള്ള ഭക്ഷണ സംവിധാനങ്ങളും
ചെടിയുടെ ആരോഗ്യം
വിത്ത് പ്രതിരോധശേഷി
വിത്ത് വിപണനം

76 രാജ്യങ്ങളിൽ നിന്നുമായി വിത്ത് മേഖലയിൽ നിന്നുള്ള പ്രതിനിധികളും സ്ഥാപന പങ്കാളികളുമടക്കം 1800 ലധികം പേർ 7 പാനൽ സെഷനുകൾ 42 എക്സിബിഷൻ ബൂത്തുകൾ 320 ട്രേഡിങ് ടേബിളുകൾ 3 ദിവസങ്ങളിലായി 27 മണിക്കൂർ നീളുന്ന വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്ന പരിപാടിയിൽ കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

വേൾഡ് സീഡ് കോൺഗ്രസ് 2024 ന്റെ ആദ്യദിവസമായ ഇന്ന് (27 മെയ് 2024) സംഘടിപ്പിച്ചിരിക്കുന്ന പ്ലീനറി സെഷനിൽ ആഗോളവൽക്കരണത്തിന്റെ ഇടിവ് വിത്തു വ്യവസായ മേഖലയുടെ ഭാവിതലങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വേൾഡ് സീഡ് കോൺഗ്രസിന്റെ സീഡ് ടിവി സ്റ്റുഡിയോയിൽ നിന്നും ഈ 30 മിനിറ്റ് വീതമുള്ള രണ്ടു സെഷനുകളും ചാനൽ വേൾഡിൽ നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇതിൽ സംസ്കരിച്ച വിത്ത് വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്ന ഒരു സെഷനും ആഗോളതലത്തിൽ വിത്ത് പങ്കാളിത്തത്തിന്റെ പങ്കും സ്വാധീനവും ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സെഷനും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ന് നടന്ന സമ്മേളനത്തിൽ ഇന്റർനാഷണൽ സീഡ് ഫെഡറേഷൻ സെക്രട്ടറി: ജനറൽ മൈക്കൽ കെല്ലർ, ഇന്റർനാഷണൽ സീഡ് ഫെഡറേഷൻ പ്രസിഡന്റ്: മാർക്കോ വാൻ ല്യൂവൻ, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ ഓഫ് ദ യുണൈറ്റഡ് നേഷൻസിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ: ബെത്ത് ബെക്‌ഡോൾ, പ്ലാൻ്റം മാനേജിംഗ് ഡയറക്ടർ: നീൽസ് ലൂവാർസ് തുടങ്ങിയവർ പ്രധാന സംഭാഷണങ്ങൾ നടത്തി.

മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്നു നോക്കാം.

ആദ്യ ദിവസം (27.05.2024)

-ആഗോള വിത്ത് പ്രസ്ഥാനം: സംസ്കരിച്ച വിത്ത് വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും

- സുസ്ഥിരമായ ഭാവിക്ക് വേണ്ടിയുള്ള വിത്തുകൾ - വിത്ത് ലായനികളിലെ നവീകരണം

-ജീൻ എഡിറ്റിംഗും അതിൻ്റെ ഒന്നിലധികം വീക്ഷണങ്ങളും: ആനുകൂല്യങ്ങൾ, ബൗദ്ധിക സ്വത്ത്, ലൈസൻസിംഗ്

ഭാവിയിലേക്ക്: ഫ്യൂസാറിയത്തിനും പൈത്തിയത്തിനുമുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റും നിയന്ത്രണ തന്ത്രങ്ങളും മനസ്സിലാക്കുക

-ആഗോള ഷിഫ്റ്റുകൾ: ആഗോളവൽക്കരണത്തിൻ്റെ തകർച്ച മനസ്സിലാക്കൽ

-വിത്ത് വിജയം: ആഗോള വിത്ത് പങ്കാളികളുടെ പങ്കും സ്വാധീനവും അനാവരണം ചെയ്യുന്നു

- പുതിയ ഗ്ലോബൽ ഓർഡർ നാവിഗേറ്റ്: വിത്ത് വ്യാപാരത്തിൻ്റെ ഭാവി എന്താണ്?

ആഗോള വിത്ത് വ്യവസായത്തിൽ യുവത്വത്തിൻ്റെയും വെബ് 3 യുടെയും സാധ്യതകൾ അൺലോക്ക് ചെയ്യുക: SOS ലാബുകൾക്ക് ഒരു വലിയ കുതിച്ചുചാട്ടം

രണ്ടാം ദിവസം (28.05.2024)

- ഡിഎസ്ഐക്കുള്ള എബിഎസ്: കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും ഇത് എന്താണ് നൽകുന്നത്?

-അതിർത്തിയിലെ സസ്യപ്രജനന നവീകരണങ്ങളുടെ മുഴുവൻ സാധ്യതകളും അൺലോക്ക് ചെയ്യുക

- വിത്ത് സംസ്കരണത്തിൽ മൈക്രോപ്ലാസ്റ്റിക്സിനെ അഭിസംബോധന ചെയ്യുന്നു

ജീൻ എഡിറ്റ് ചെയ്ത ഉത്പന്നങ്ങളുടെ ഉപഭോക്തൃധാരണയും സ്വീകാര്യതയും

സുസ്ഥിരകൃഷി, സുസ്ഥിരഭക്ഷ്യസംവിധാനങ്ങൾ, കാലാവസ്ഥാപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള COP28 എമിറേറ്റ്സ് പ്രഖ്യാപനത്തിൽ വിത്ത് മേഖലയുടെ പങ്ക്

-വിത്ത് മുതൽ ആവാസവ്യവസ്ഥ വരെ: പുനരുത്പാദന കൃഷിയുടെ ഘടകങ്ങൾ

- വികസനത്തിനായുള്ള നൂതന പൊതു-സ്വകാര്യ പങ്കാളിത്തം: നിയന്ത്രണങ്ങളും അവസരങ്ങളും എന്തൊക്കെയാണ്?

- അടുത്ത തലമുറ 'സ്പീഡ് നെറ്റ്‌വർക്കിംഗ്' (ISF, NGIN)

മൂന്നാം ദിവസം (29.05.2024)

അടുത്ത നൂറ്റാണ്ടിലേക്ക് ISF നാവിഗേറ്റ് ചെയ്യുന്നു

- സാമൂഹിക ഉത്തരവാദിത്ത ധാരണ: ഗ്രാമീണ സമൂഹങ്ങളിൽ വിത്ത് മേഖലയുടെ സ്വാധീനം കണ്ടെത്തൽ

- ധ്രുവീകരിക്കപ്പെട്ടതും വിഘടിച്ചതുമായ ലോകത്ത് വിത്ത് മേഖലയുടെ പങ്ക് (പാനൽ ചർച്ച)

സീഡ് അപ്ലൈഡ് ടെക്നോളജിയിലെ ബിസിനസ് അവസരങ്ങളെക്കുറിച്ച് Corteva അഗ്രിസയൻസിൽ നിന്നുള്ള ലിയോനാർഡോ കോസ്റ്റയുമായി ഒരു പ്രത്യേക ചർച്ച

ISF വേൾഡ് സീഡ് കോൺഗ്രസ് 2024 ന്റെ കൂടുതൽ ചിത്രങ്ങൾ കാണാം: ‘ISF World Seed Congress 2024’ Kickstarts in The Netherlands!​

English Summary: Through the highlights of the ISF World Seed Congress 2024

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds