Updated on: 3 December, 2022 8:24 AM IST
Today's Job Vacancies (03/12/2022)

അക്കൗണ്ടന്റ് നിയമനം

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. കൊമേഴ്ഷ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ / കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 3 വർഷത്തെ ഡിപ്ലോമയും പ്രവൃത്തിപരിചയവും / ബി.കോം, ടാലിയിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 3ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ശുചിത്വമിഷനിൽ ഒഴിവുകൾ

ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.

ബന്ധപ്പെട്ട വാർത്തകൾ: ഇൻഡോ–ടിബറ്റൻ ബോർ‌ഡർ പൊലീസ് ഫോഴ്സിലെ 287 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2202266.

എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള അഭിമുഖം നാളെ (ഡിസംബര്‍ മൂന്ന്) രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം.

എം.ബി.എ./ബി.ബി.എ/ഡിഗ്രി/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഡി.ജി.റ്റി.യുടെ ഏതെങ്കിലും ഹ്രസ്വകാല കോഴസും പൂര്‍ത്തിയാക്കിയിരിക്കണം. ഫോണ്‍: 0479 2452210.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/12/2022)

തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയില്‍ നിയമനം

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും നടപ്പാക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ(എ.ബി.സി പ്രൊജക്ട്) ഭാഗമായി ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, പാലക്കാട് എ.ബി.സി. കേന്ദ്രങ്ങളിലേക്ക് വെറ്ററിനറി ഡോക്ടര്‍മാര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ സഹായി, മൃഗ പരിപാലകന്‍ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആറുമാസത്തേക്കാണ് നിയമനം. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. സര്‍ക്കാര്‍ വ്യവസ്ഥകളിലെ നിബന്ധനകള്‍ ബാധകമായിരിക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളായ എ.ബി.സി ട്രെയിനിങ് കഴിഞ്ഞവര്‍ക്ക് വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ മുന്‍ഗണന ലഭിക്കും.

വേതനം 44,020 രൂപ. ഓപ്പറേഷന്‍ തീയറ്റര്‍ സഹായിക്ക് വെറ്ററിനറി നഴ്സിങ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വേതനം 25,000 രൂപ. ഏഴാം തരം ജയിച്ച, പത്താം തരം തോറ്റവര്‍ക്ക് ശുചീകരണ സഹായി തസ്തികയിലേക്ക് അപേക്ഷിക്കാം. വേതനം 12,000 രൂപ. നായ പിടുത്തത്തില്‍ മുന്‍പരിചയവും സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് മൃഗപരിപാലക തസ്തികയില്‍ മുന്‍ഗണന ലഭിക്കും. വേതനം 20,000 രൂപ. വെറ്ററിനറി ഡോക്ടര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ സഹായി എന്നിവര്‍ക്ക് ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 നും, ശുചീകരണ സഹായിക്ക് ഡിസംബര്‍ ആറിന് രാവിലെ 10.30 നും മൃഗപരിപാലകന് ഡിസംബര്‍ ഏഴിന് രാവിലെ 10.30 നും ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേമ്പറില്‍ കൂടിക്കാഴ്ച നടക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2520297.

ബന്ധപ്പെട്ട വാർത്തകൾ: നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

ആയുര്‍വേദ ഫാര്‍മസിസ്റ്റ്

മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ്  കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തിരൂര്‍ താലൂക്ക് ശ്രീ.പുന്നത്തല മഹാ വിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് അര്‍ഹരായ തദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം

ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം

മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റ്മാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷനന്‍ പരിധിയില്‍ സ്ഥിര താമസമാക്കിയ അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 15നകം സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. ഫോണ്‍: 8907264209, 0483 2766840.

English Summary: Today's Job Vacancies (03/12/2022)
Published on: 02 December 2022, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now