1. News

നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

വിഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള തിരുവനന്തപുരത്തെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ കരിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പേ ലെവല്‍ 5 (29,200 രൂപ മുതല്‍ 92,300 രൂപ) തസ്തികയിലെ ഒരു ഒഴിവ് ഡെപ്യൂട്ടേഷന്‍ അല്ലെങ്കിൽ അബ്‌സോർപ്ഷൻ അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റ് റൂള്‍ പ്രകാരം നികത്തുന്നു.

Meera Sandeep
Deputation appointment at National Career Service Centre
Deputation appointment at National Career Service Centre

വിഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള തിരുവനന്തപുരത്തെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ കരിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പേ ലെവല്‍ 5 (29,200 രൂപ മുതല്‍ 92,300 രൂപ) തസ്തികയിലെ ഒരു ഒഴിവ് ഡെപ്യൂട്ടേഷന്‍ അല്ലെങ്കിൽ അബ്‌സോർപ്ഷൻ അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റ് റൂള്‍ പ്രകാരം നികത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/11/2022)

സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, വിഭിന്നശേഷി പഠനം എന്നിവയില്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദാനന്തര ബിരുദമുളള കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ സ്ഥിരജോലിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡൽഹിയിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

അപേക്ഷക്കുന്നവർ 56 വയസ് കവിയാന്‍ പാടില്ല. വിഭിന്നശേഷി മേഖലയില്‍ തൊഴിൽ,  സോഷ്യല്‍ വര്‍ക്ക്, വൊക്കോഷണല്‍ ഗൈഡന്‍സ് എന്നിവയില്‍ മൂന്നു വര്‍ഷത്തെ പരിചയം അഭിലഷണീയ യോഗ്യതയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/11/2022)

യോഗ്യരായവര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 5 വര്‍ഷത്തെ  അപാര്‍ രേഖ, വിജിലന്‍സ് ക്ലിയറന്‍സ് എന്നിവ സഹിതം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് എംപ്ലോയിമെന്റ് നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ്, (ഗവ. ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ലാബര്‍ &  എംപ്ലോയ്‌മെന്റ്, നാലാഞ്ചിറ, പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ 2022 ഡിസംബർ  12 നകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക്  0471-2531175/ 2530371 എന്ന നമ്പറിലോ vrctvm[at]nic[dot]in എന്ന ഇ മെയിലിലോ ബന്ധപ്പെടാം

English Summary: Deputation appointment at National Career Service Centre

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds