1. News

ഇന്നത്തെ ജോലി ഒഴിവുകൾ (05/02/2023)

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതികളിൽ ഗവേഷണ അഭിരുചിയുള്ള മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 17 വരെ അപേക്ഷ നൽകാം.

Meera Sandeep
Today's Job Vacancies (07/02/2023)
Today's Job Vacancies (07/02/2023)

വാക്ക് ഇൻ ഇന്റർവ്യു

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതികളിൽ ഗവേഷണ അഭിരുചിയുള്ള മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 17 വരെ അപേക്ഷ നൽകാം. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാം നിലയിലെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 21ന് രാവിലെ 11 മണിക്ക് നേരിട്ടെത്തണം. ബി.എ.എം.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.

വാക്ക് ഇൻ ഇന്റർവ്യൂ 21ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻ‌ഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. നഴ്‌സിംഗ് സ്റ്റാഫിന്റെ ഒരു ഒഴിവും ക്ലീനിംഗ് സ്റ്റാഫിന്റെ രണ്ട് ഒഴിവുമാണുള്ളത്.

ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് നഴ്‌സിംഗ് സ്റ്റാഫ് യോഗ്യത 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും. അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ യോഗ്യത. 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 9,000 രൂപയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com. വെബ്‌സൈറ്റ്: www.keralasamakhya.org.

ബന്ധപ്പെട്ട വാർത്തകൾ: CISF ലെ കോണ്‍സ്റ്റബിൾ തസ്‌തികളിലേയ്ക്ക് നിയമനം നടത്തുന്നു; ശമ്പളം 69,100 രൂപ വരെ

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (POCM) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ മുസ്ലിം കാറ്റഗറിയിലും മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ് (MABP) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഓപ്പൺ കാറ്റഗറിയിലും താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രിയുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ഫെബ്രുവരി 10 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

കുക്ക് ഒഴിവ്

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ എഫ്.ടി.എം ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 നു ബയോഡേറ്റ, യോഗ്യതയും  മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഒരു ഒഴിവാണുള്ളത്. യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എല്ലാവിധ ഭക്ഷണ സാധനങ്ങളും പാചകം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. വിലാസം: കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/02/2023)

വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഇന്റര്‍വ്യു

എറണാകുളം ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍  ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്പര്‍.097/2019) എന്ന തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഫെബ്രുവരി 8, 9 തീയതികളില്‍ യഥാക്രമം രാവിലെ  9.30നും  ഉച്ചയ്ക്ക് 12 നും നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നല്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2988857.

പമ്പ് ഓപ്പറേറ്റർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് 2 തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി. പമ്പിംഗ് ഇൻസ്റ്റലേഷൻസ് ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ജല വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റ കുറ്റപ്പണി നടത്തുന്നതിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ഓപ്പറേറ്റർ പ്തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാന നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രവർത്തിപരിചയം അഭിലക്ഷണീയം.

നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 25 ന്  രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.  കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ. ഒഴിവുകളുടെ എണ്ണം 1. വിദ്യാഭ്യാസ യോഗ്യത : എസ് എസ് എൽ സി, ഐ ടി ഐ/ ഐ ടി സി.

അപ്രൈസർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു

ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ വിലപിടിപ്പുള്ള തൊണ്ടിമുതലുകളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനും നോട്ടുകൾ മെഷീൻ ഉപയോഗിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്നതും യോഗ്യരായ അപ്രൈസർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ ഫെബ്രുവരി 28 നകം  ആവശ്യമായ രേഖകൾ സഹിതം ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ബാങ്കുകളിലോ കെ എസ് എഫ് ഇ മുതലായ സ്ഥാപനങ്ങളിലോ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന ലഭിക്കും.

വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട് ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 ജനുവരി 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്മെന്റ് ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച് കേരള  തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിജ്ഞാപനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ www.civilsupplieskerala.gov.in   എന്ന വെബ്‌സെറ്റില്‍ ലഭിക്കും.  ഫെബ്രുവരി 13 നകം അപേക്ഷ സമര്‍പ്പിക്കണം.

ഹെല്‍പ്പര്‍ നിയമനം:  അഭിമുഖം എഴ്, എട്ട്, ഒന്‍പത് തിയതികളില്‍

ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ ജോലികള്‍ക്കായി ഹെല്‍പ്പര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2022 നവംബര്‍ 20 ന് നടന്ന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി എഴ്, എട്ട്, ഒന്‍പത് തിയതികളില്‍ പാലക്കാട് ജില്ലാ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  അഭിമുഖം നടക്കുമെന്ന് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ വകുപ്പിന്റെ എന്റെ ഭൂമി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.entebhoomi.kerala.gov.in സന്ദര്‍ശിക്കാം.

റിസർച്ച് ഫെലോ; വോക് ഇൻ ഇന്റർവ്യൂ

കോട്ടയം: പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബിലേക്ക് 'ഇൻവെസ്റ്റിഗേഷൻ ഓഫ് ഫുഡ് ബോൺ പതോജനിക് ബാക്റ്റീരിയ' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. 15000 രൂപ പ്രതിമാസ വേതനത്തിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. മൈക്രോബയോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ ഫെബ്രുവരി 14നു രാവിലെ 11 ന് കോന്നി സി.എഫ്.ആർ.ഡി. ആസ്ഥാനത്തു നടക്കുന്ന വോക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 0468 2961144.

താൽക്കാലിക നിയമനം

ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെ ആർ ഡബ്ല്യു എസ് എ കണ്ണൂർ മേഖലാ കാര്യാലയത്തിനു കീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമ്മീഷണർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടെക്നിക്കൽ മാനേജർ-ബി ടെക് (സിവിൽ/മെക്കാനിക്കൽ), എട്ടുവർഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈൻ, നിർവഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി ടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണറുടെ യോഗ്യത.

താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2707601, 8281112248.

English Summary: Today's Job Vacancies (07/02/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds