1. News

കേരള സർക്കാർ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനായി 'അതിഥി പോർട്ടൽ' ഇന്ന് ആരംഭിക്കും

കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും, അവരുടെ തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തുന്നതിനുമുള്ള ഉപയോക്തൃ സൗഹൃദ വെബ് പോർട്ടലായ 'അതിഥി പോർട്ടൽ' തിങ്കളാഴ്ച സംസ്ഥാന സർക്കാർ പുറത്തിറക്കും.

Raveena M Prakash
Kerala govt to launch Athithi portal for migrant workers
Kerala govt to launch Athithi portal for migrant workers

കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും, അവരുടെ തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തുന്നതിനുമുള്ള ഉപയോക്തൃ സൗഹൃദ വെബ് പോർട്ടലായ 'അതിഥി പോർട്ടൽ' തിങ്കളാഴ്ച സംസ്ഥാന സർക്കാർ പുറത്തിറക്കും.

കേരളത്തിൽ അടുത്തിടെ കുടിയേറ്റ തൊഴിലാളികൾ നടത്തിയ നടന്ന രണ്ട് ലൈംഗിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ, അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ജൂലൈ 28 ന് എറണാകുളം ജില്ലയിലെ ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയെ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ കുടുംബവും ഇതേ സംസ്ഥാനക്കാരാണ്. 

ഓഗസ്റ്റ് 4 ന്, ബിഹാറിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മധ്യപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ 36 കാരനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികളാരും പോർട്ടലിൽ നിന്ന് പുറത്താകുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾ ധാരാളമായി എത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ഓദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനവും അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും ഓഗസ്റ്റ് ഏഴിന് നടക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. അതിഥി തൊഴിലാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കരാറുകാർക്കും തൊഴിലുടമകൾക്കും പോർട്ടലിൽ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. തൊഴിലാളികൾക്ക് സ്വയം രജിസ്റ്റർ ചെയ്യാനും ഇതിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. എൻറോൾ ചെയ്യുന്ന ഓഫീസർ 'athidhi.lc.kerala.gov.in' എന്ന പോർട്ടലിൽ നൽകിയ വിശദാംശങ്ങൾ പരിശോധിച്ച് ഓരോ തൊഴിലാളിക്കും പ്രത്യേക ഐഡി നൽകുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ശക്തമായ മഴ ഇന്ത്യയിലെ നെൽകൃഷിയെ ശക്തിപ്പെടുത്തി 

Pic Courtesy: Pexels.com

English Summary: Kerala govt to launch athithi portal for migrant workers

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds