1. News

കർഷകരുടെ സമ്പത്ത് വർധിപ്പിക്കുക എന്നതാണ് കേന്ദ്രനയം: കേന്ദ്രമന്ത്രി വി. മുരളീധരൻ

കർഷകരെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയവും നിലപാടുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരം വെള്ളനാട് നടന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവിന്‍റെ വിതരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഇതുവരെ നൽകി. കേരളത്തിൽ 36 ലക്ഷത്തോളം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Meera Sandeep
Central policy is to increase farmers' wealth: Union Minister V. Muralidharan
Central policy is to increase farmers' wealth: Union Minister V. Muralidharan

തിരുവനന്തപുരം: കർഷകരെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയവും നിലപാടുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരം വെള്ളനാട് നടന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവിന്‍റെ വിതരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഇതുവരെ നൽകി. കേരളത്തിൽ 36 ലക്ഷത്തോളം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: PM KISAN Latest: കൃഷി സ്ഥലം AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. കിസാന്‍ സമ്മാന്‍ നിധിയും കിസാൻ ക്രഡിറ്റ് കാർഡ് മാത്രമല്ല രാജ്യമെമ്പാടും പതിനായിരം എഫ്പിഒകള്‍ പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ മാത്രം നൂറിലധികം എഫ്പിഒകൾ പ്രവർത്തിക്കുന്നുണ്ട്.  

ബന്ധപ്പെട്ട വാർത്തകൾ: കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ രീതി

കർഷകന് ലോകത്തെവിടെയും സ്വന്തം വിപണി കണ്ടെത്താനാകും മട്ടിൽ മാറ്റങ്ങളുണ്ടായി.  കാർഷിക കയറ്റുമതി ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.  അഗ്രിസ്റ്റാർട്ടപ്പുകൾ വലിയ വിപ്ലവമായെന്നും വി.മുരളീധരൻ പറഞ്ഞു. കർഷരുടെ സമ്പത്ത് വർധിപ്പിക്കുക എന്നതിലൂന്നിതന്നെയാണ് എല്ലാ കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവ്, കിസാൻ സമ്മേളനം; മോദി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മലയാളികൾക്കും ക്ഷണം

കിസാൻ സമ്മാൻ നിധി വിതരണത്തിന് പുറമേ കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാൻമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളുടെയും പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന-ഒരു രാഷ്ട്രം ഒരു വളം പദ്ധതിയുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഭാരത് യൂറിയ ബാഗുകളും പ്രധാനമന്ത്രി പുറത്തിറക്കി.

English Summary: Central policy is to increase farmers' wealth: Union Minister V. Muralidharan

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds